ഈ ചിത്രങ്ങളൊന്നും എഡിറ്റ് ചെയ്തവയല്ല !
ഞാനങ്ങുദൂരെ ചില്ല്കണ്ണാടിപോലത്തെ
നീലാകാശത്തിലേക്ക് അലിഞ്ഞ് പൊടിഞ്ഞ് പോകുന്ന വഴിയിൽ അനന്തതയിലേക്ക് നടന്നുപോകുന്ന ഇന്ദ്രജാലംപോലുള്ള ഫ്രയിമുകൾ നോക്കൂ .. !!
Sujith Prasad എടുത്ത ചിത്രങ്ങളാണിത് !
എന്തുകൊണ്ടാണിതിങ്ങനെ അയഥാര്ത്ഥമായ ദൃശ്യങ്ങൾ പോലെ തോന്നുന്നത് ?
നമ്മളൊക്കെ ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ള പ്രകാശത്തിന്റെ ഒരു പ്രത്യേക സ്വഭാവംകൊണ്ടാണിത് !!
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലെങ്കിലും സന്ദ്രതാവ്യത്യാസമുള്ള മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴോ ശൂന്യതയിൽ നിന്ന് ഏതെങ്കിലും മാധ്യമത്തിലേക്ക് കടക്കുമ്പോഴോ പ്രകാശത്തിന്റെ പാതയിൽ ദിശാമാറ്റങ്ങൾ സംഭവിക്കുന്നുണ്ട് ..
റോഡിലൂടെ വേഗതയിലൊടുന്ന കാറ് പെട്ടന്ന് മണലിലേക്ക് കടന്നാൽ ദിശമറുന്ന ഉദാഹരണം പറഞ്ഞാണ് വർഷത്തിൽ ഒരിക്കലോ മറ്റോ മാത്രം കാറിൽ കയറിയിട്ടുള്ള നമ്മളെയൊക്കെ പ്രകാശത്തിന്റെ അപവർത്തനം പഠിപ്പിച്ചതല്ലേ!! ?
പ്രകാശത്തിന്റെ അപവർത്തനം ഉപയോഗപ്പെടുത്തികൊണ്ടുള്ള ഒട്ടനേകം ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട് ..
മൈക്രോസ്കോപ്പ്, പ്രിസം, ടെലസ്കോപ്പ്, ക്യാമറ അനവധിയനവധി ഉപകരണങ്ങൾ !!
അറബിക്കഥകളിലെല്ലാം തടാകമെന്ന് ധരിപ്പിച്ച് മരുഭൂമിയിൽ വഴിതെറ്റിക്കുന്ന മരീചികകളെ കുറിച്ച് ഒരുപാട് കഥാസന്ദർഭങ്ങളുണ്ട് ..
ഭൗമോപരിതലത്തിനോടടുത്ത് വായു ചൂടുപിടിക്കുമ്പോൾ സാന്ദ്രത കുറയുന്നതിനാൽ പ്രകാശസഞ്ചാരപാതയിൽ ക്രമരഹിതമായ ചില വ്യതിചലനങ്ങൾ സംഭവിക്കും.
പലപ്പോഴും ഒരു കണ്ണാടിപോലെയോ ശാന്തമായ തടാകം പോലെയോ വിദൂരതയിലെ ഭ്രമിത ദൃശ്യമാകാൻ ഇത്തരം പ്രകാശ പാതയുടെ വ്യതിചലനങ്ങൾക്ക് കഴിയും.
നമ്മുടെ ദേശീയപാതയിലോ വേനലിൽ വയലിലോ ഇതുപോലെ മരീചികകൾ പലപ്പോഴും കണ്ടിരിക്കാം ..
അറേബ്യൻ മരുഭൂമിനാടുകളിൽ പക്ഷെ ഇത്തരം മരീചികകൾ സർവസാധാരണമാണ്. .
നെടുനീളൻ റോഡുകൾ, വരണ്ട അന്തരീക്ഷം, സൗരതാപം എന്നിവയല്ലാമാണ് പ്രധാന കാരണങ്ങൾ ..
കമ്പോസിഷനിലെ കലാപരമായ കയ്യടക്കങ്ങൾ ഒഴിച്ചാൽ ഒട്ടും എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളാണിവ .. !!
സുജിത്ത്, ഈ ഫ്രയിമുകളിൽ എന്നെ ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി !
സ്നേഹപൂർവം : കിരൺ കണ്ണൻ









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ