കോമറാന്റുകൾ 'Cormorants'

'ലീ' നദിയിൽ കോമറാന്റുകളെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗതമായ ചൈനീസ്‌ ഗ്രാമീണ രീതികൾ കുറച്ചു വർഷങ്ങൾക്ക് മുൻപ് BBC ഡോക്യുമെന്ററി സീരീസായ 'ഹ്യൂമൺ പ്ലാനറ്റിലാണ്' ഞാനാദ്യമായി കാണുന്നയ് !!

കഴിഞ്ഞ ആഴ്ച്ച ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയ ഓസ്‌പ്രേ പരുന്തുകളെപോലെ "ഡിസൈന്റ് റ്റു ഫിഷ്" എന്ന് വാക്ക് തെറ്റാതെ പറയാനാകുന്ന പക്ഷികളാണ് കോമറാന്റുകൾ 'Cormorants' .
ഇവയുടെ വേട്ടയാടൽ ഓസ്‌പ്രെപരുന്തുകളെപോലെ 'സ്‌കൈഡൈവിങ്ങ്‌' നടത്തിയല്ല മറിച്ച് ആഴമുള്ള ജലാശയങ്ങളിൽ മത്സ്യങ്ങൾക്കൊപ്പം നീന്തി പിന്തുടർന്ന് പിടിക്കുന്ന കൊടും ഭീകരരാനിവർ !!
വെള്ളത്തിനടിയിൽ നാല്പത്തിയഞ്ച്‌ മീറ്റർവരെ ആഴത്തിൽ ഊളയിട്ട് നീന്തി മത്സ്യങ്ങളെ ചേയ്‌സു ചെയ്തു പിടിക്കാൻ കഴിയുന്ന ജീവനുള്ള ടർബോഎനർജി 'ടോർപ്പിഡോകൾ !
മനുഷ്യന് സ്‌കൂബാ ഡൈവിങ്ങ്‌ ചെയ്തു പോകാവുന്ന പരമാവധി ആഴമാണിത് .. !
അതിന് താഴെ പോകണമെങ്കിൽ സച്ചുറേഷൻ ഡൈവിങ്ങ്‌ പോലുള്ള സങ്കീർണ്ണ സങ്കേതികവിദ്യകൾ ആവശ്യമുണ്ട് .
ഭൂമിയിലെ ഏതാണ്ടല്ലാ ഭൂഖണ്ഡങ്ങളിലും ഈ പക്ഷിയുടെ കുടുംബക്കാരുണ്ട് ..
തേക്കടിയിൽ തടാകയാത്ര നടത്തിയിട്ടുള്ളവർക്ക് അണക്കെട്ടിലെ മരക്കുറ്റികളിൽ ചിറക് വിരിച്ച് വെയില് കായുന്ന ഈ പക്ഷികളെ കാണാതിരിക്കാനാകില്ല ..
കോമറാന്റുകൾക്ക് പൊതുവെ ശുദ്ധജല തടാകങ്ങളും നദികളുമാണ് ഇഷ്ടം എങ്കിലും പൂർണ്ണമായും കടലിനെ ആശ്രയിച്ച് മത്സ്യം പിടിക്കുന്ന ചില ഇനങ്ങളുമുണ്ട് !
മറ്റു ജലപക്ഷികൾക്കൊപ്പം വൻ വൃക്ഷങ്ങളിലോ മലയിടുക്കുകളിലോ കൂട്ടമായി കൂട്ടുവച്ച് കഴിയുന്ന സ്വഭാവക്കാരാണിവർ ..
നിലവിൽ വംശനാശ ഭീഷണി ഒട്ടുമില്ലാത്ത പക്ഷിവർഗം !!
കഴിഞ്ഞ ദിവസം അബുദാബിയുടെ പടിഞ്ഞാറൻ കടൽത്തീരത്തുനിന്ന് കിട്ടിയ ഈ എല്ലുകൾ ഒരു അന്താരാഷ്‌ട്ര 'എല്ലുതിരിച്ചറിയൽ' എഫ് ബി ഗ്രൂപ്പിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു .
വിദഗ്ധർ വളരെ പെട്ടന്ന് തന്നെ കൊക്കുകളുടെ രൂപം വച്ച് പക്ഷിയെ തിരിച്ചറിഞ്ഞു . ഇവയുടെ കൊക്കുകളിലെ മേലോട്ടും കീഴോട്ടും വളഞ്ഞ കൊളുത്ത് അണ്ടർ വാട്ടർ ഫിഷ് ഹണ്ടിങ്ങിൽ അതിപ്രധാനമാണ് ..
കൊക്കുകൾ കൊരുത്തുള്ള ഒരൊറ്റ പിടുത്തത്തിൽ നിന്ന് മീനുകൾക്ക് രക്ഷപെടാൻ വളരെ പ്രയാസം ..
സ്വന്തം ശരീരത്തേക്കാൾ ഭാരമുള്ള മത്സ്യങ്ങളെ കൊത്തി വിഴുങ്ങാൻ ഇവയ്ക്ക് കഴിയും !
ചൈനയിലെ 'പക്ഷിമീൻപിടുത്തക്കാർ' ഈ കിളി മീനിനെ പിടിച്ച് വിഴുങ്ങാതിരിക്കാൻ താൽക്കാലികമായി കഴുത്തിൽ അയഞ്ഞ ഒരു കെട്ടിടാറുണ്ട് !!
പക്ഷിയുടെ എല്ലിന്റെ ചിത്രം 'ബോൺ ഫോസിൽ ഐഡന്റിഫിക്കേഷൻ' ഗ്രൂപ്പിലിട്ടപ്പോൾ ഒരു അമേരിക്കൻ സ്നേഹിതൻ അവരുടെ സ്റ്റേറ്റിൽ ഇപ്പോൾ ഈ പക്ഷികളുടെ കള്ളിങ്ങ്‌ സീസൺ ആണെന്ന് പറഞ്ഞു .. ഓരോ വേട്ടക്കാരനും പ്രതിദിനം 15 പക്ഷികളെ വരെ വെടിവച്ചു പിടിക്കാൻ അനുവാദമുണ്ട് !!
ശുദ്ധജല മത്സ്യകൃഷിക്ക് ഈ പക്ഷികൾ വലിയ ദോഷം വരുത്തുന്നുണ്ട് ; ചെറിയ ചാൻസ് കിട്ടിയാൽ കൂട്ടമായി വന്ന് മത്സ്യങ്ങളെ അടിച്ചുമാറ്റി കൊണ്ടു പോകും ..
അനിയന്ത്രിതമായി ഈ പക്ഷികൾ പെരുകുന്നത് ശുദ്ധജല മത്സ്യ സമ്പത്തിനും ദോഷകരമാണ് ..
ഏതാണ്ടല്ലാ പരിതസ്ഥിതികളോടും ഇണങ്ങാൻ സാധിക്കുന്നതും പ്രകൃത്യാ വലിയ ശത്രുക്കൾ ഇല്ലാത്തതുമാകാം ഈ പക്ഷിയുടെ വിജയ രഹസ്യം ...
ലീഗൽ കള്ളിങ്ങിൽ ഓസ്‌ട്രേലിയ തന്നെയാണ് മുന്നിൽ; ദ്വീപ് ഭൂഖണ്ഡമായതുകൊണ്ടോ എന്തോ ഓസ്‌ട്രേലിയൻ സർക്കാരുകൾക്ക് ഏതെങ്കിലും ഒരു ജീവി പെരുകുന്നത് കണ്ടാൽ വല്ലാത്ത കലിപ്പാണ് .
പണ്ട് അരുമ മുയലുകൾ രാജ്യത്തിന് വരുത്തിവച്ച വിനാശ സ്മരണയാകും അവരെയിങ്ങനെ ജാഗരൂകരാക്കുന്നത് !
ദേശീയമൃഗമായിരുന്നിട്ട് പോലും ഒരു ദശലക്ഷത്തിൽപരം കങ്കരുകളെ സർക്കാർ അനുവാദത്തോടെ ഓരോ വർഷവും കൊന്നൊടുക്കാറുണ്ട് എന്നറിയുക !!
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന കോമറാന്റ് എല്ലുകളുടെയും പക്ഷികളുടെയും ചിത്രങ്ങൾ കഴിഞ്ഞ ദിവസം ( 17-11-2020 ) പകർത്തിയതാണ് ..
യു എ ഇ യിൽ ഈ പക്ഷിയുടെ ബ്രീഡിങ്ങ് നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല ; അറിയുന്നവർ പറഞ്ഞു തരണം ..
സ്നേഹപൂർവം : കിരൺ കണ്ണൻ



Link to Facebook Post
Posted on Nov 20, 2020

അഭിപ്രായങ്ങള്‍