വെർമേറ്റിഡേ ! ( Vermetidae )

വെർമേറ്റിഡേ ! ( Vermetidae )

ചാൾസ് ഡാർവിന് മുൻപ് ലോകം കണ്ട ഏറ്റവും പ്രശസ്തനായ സൂവോളജിസ്റ്റ് Mr.ലാമർക്ക് ഈ കടൽ ജീവികളെക്കുറിച്ച് വിശദമായി പഠിക്കാൻ ശ്രമിക്കുകയും നിരീക്ഷണങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ..
ബാഹ്യകവചമുള്ള ( Exoskeleton ) ഒരിനം കടലൊച്ചുകലാണിവ !
(അതോ കടൽപുഴുക്കളോ ?).
ബാഹ്യാവരണമുള്ള മറ്റു കടൽ ജീവികളിൽ നിന്ന് വിഭിഹ്നമായി ഇവയുടെ ശരീരം ക്രമരഹിതമാണ് ;
ചുരുണ്ട കാൽസ്യം കാർബണേറ്റ് ട്യൂബുകൾ എന്നതിലുപരി ഒന്നിന്റെ ഷെൽ വേറൊന്നിന്റെ ഷെല്ലിനോട് വേറൊരു സാമ്യവും കാണില്ല ..
പവിഴപുറ്റുകളെ മാറ്റിനിറുത്തിയാൽ കടൽ ജീവികളിൽ ഇത്തരം സിമ്മട്രിയില്ലായ്മ്മ അപൂർവമാണ്; പലപ്പോഴും ഫിബൊനാച്ചി സംഖ്യാ ശ്രേണിയുടെ ഗണിത സൗന്ദര്യം പേറുന്നവയാണ് കടൽ ജീവികളുടെ പുറംതോടുകൾ !!
ലാമാർക്കിന്റെ കാലം തൊട്ട് പഠിച്ചുതുടങ്ങി എങ്കിലും ഈ ജീവികളുടെ സ്പീഷീസ് വ്യതിയാനങ്ങൾ പൂർണ്ണമായി മനസ്സിലാക്കിയെടുക്കാൻ ആധുനിക ശാസ്ത്ര സമൂഹത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .
ഷെല്ലുകളുടെ സങ്കീർണ്ണമായ ക്രമരാഹിത്യമാണ് അതിനൊരു കാരണം .
ഈ ജീവികളുടെ നൂറ്റിയറുപതിനാല് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് വരെയുള്ള ഫോസിൽ സ്പെസിമനുകൾ ലഭ്യമായിട്ടുണ്ട് ..
പാറകളും കോറലുകളിലും പറ്റിപ്പിടിച്ച ബാഹ്യാവരണകുഴലുകൾക്കുള്ളിൽ ലളിത ജീവിതം നയിച്ച് ദശലക്ഷ കണക്കിന് വർഷങ്ങളെ അതിജീവിച്ച ജീവി വർഗം !!
കടൽ, മനുഷ്യന് ഇന്നുമൊരു വിസ്മയമാണ് - ഭൗമോപരിതലത്തിന്റെ 71 ശതമാനവും കടലാണ്; ആഗോള താപനം കടലിന്റെ വിസ്തൃതി ഇനിയും വർധിപ്പിക്കുമെന്നാണ് കരുതുന്നത് ..
കരയിലെന്നപോലെ കടലിലും ജീവ പരിണാമവും വംശനാശവുമെല്ലാം നടന്നുകൊണ്ടിരിക്കുന്നു ...
നമ്മള് മനുഷ്യര് ഇതുവരെ കടല് ശരിക്ക് കണ്ടിട്ടില്ല എന്നതാണ് സത്യം ...
കടലിൽ നമ്മള് കണ്ടതിനെക്കാൾ കാണാത്തതാണ് ഏറെയും ...
പാവത്തുങ്ങൾക്ക് കടൽക്കരയില് ചിപ്പികളും ശംഖും തിരഞ്ഞ്നടക്കുന്നതാണ് കടലിനെ അല്പമെങ്കിലും അറിയാനുള്ള എളുപ്പവഴി ..
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ആദ്യചിത്രം 17-11-2020 ന് അബുദാബിയുടെ തീരപ്രദേശത്ത് ഞങ്ങൾ കണ്ടെത്തിയതാണ് ..
രണ്ടാമത്തെ ചിത്രത്തിലുള്ളത് 1818 ൽ സാക്ഷാൽ Jean-Baptiste Pierre Antoine, Chevalier de Lamarck സ്വയം ശേഖരിച്ച സ്പെസിമനും ... !!
നെട്ടൂരാനാണോടാണോടോ കളി ??
സ്നേഹപൂർവം : കിരൺ കണ്ണൻ

Link to Facebook Post
Posted on Nov 21, 2020

അഭിപ്രായങ്ങള്‍