അറേബ്യൻ മരുഭൂമിയിൽ പുൽകൂട്ടങ്ങളിൽ നിന്ന് പുൽകൂട്ടങ്ങളിലേക്ക് നടന്നുപോകുന്ന ഈ ഒറ്റവരി കാൽപാടുകൾ യുണൈറ്റഡ് അറബ് എമിറേറ്റസിലെ ഒരു സൂപ്പർസ്റ്റാറിന്റേതാണ് ...
Houbara Bustard !
Jeril Raj കണ്ടെത്തിയ കാൽപാടുകൾ Nishad Kaippally യാണ് തിരിച്ചറിഞ്ഞത് ..
നിഷാദ് ചെറുപ്പം മുതലേ മരുഭൂമിയിൽ കാൽപാടുകളും കല്ലുകളും കാഷ്ടങ്ങളും ചെടികളും പൂക്കളുമെല്ലാം തിരഞ്ഞ് നടക്കുന്ന ആളാണ്
രണ്ടുകാലുള്ള ഏതോ ഒരു ജീവി (പക്ഷി) എന്നുവരെ മാത്രമേ എനിക്ക് മനസ്സിലായിരുന്നുള്ളൂ ..
ഞാൻ ആദ്യമായാണ് ഈ പക്ഷിയുടെ കാൽപാടുകൾ കാണുന്നത് ..
അബുദാബി എൻവയോൺമെന്റൽ ഏജൻസി ഈ 'പറക്കാപക്ഷികളുടെ' വംശവർധനവിനായി ഒരുപാട് പ്രോജക്ടുകൾ നടപ്പിലാക്കുന്നുണ്ട് ..
കുറച്ചുനാൾ മുൻപ് അബുദാബിയിലെ ഒരു പ്രധാനപ്പെട്ട പാലിയന്തോളജിക്കൽ സൈറ്റ് കാണാൻ ശ്രമിച്ച് മരുഭൂമിയുടെ ഉള്ളിലേക്ക് പോയപ്പോൾ ഏകദേശം 40 സ്ക്വയർ കിലോമീറ്ററുകളോളം മേഖല ഈ പക്ഷിയുടെ കൺസർവേഷനു മാത്രമായി വേലികെട്ടി അടച്ചിരിക്കുന്നത് കണ്ടു !!
ഹൊബാറ ബസ്റ്റാർഡ് ഒരു ചെറിയ കിളിയല്ല !!!






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ