പ്രിയ സ്നേഹിതൻ ~ ഹനീഷ് ഇന്ന് ദുബായിലെ ഒരു ബീച്ചിൽ കണ്ടെത്തിയ കോറൽ സ്പെസിമനാണ് ഇത്..
ഒറ്റനോട്ടത്തിൽ തന്നെ ഒരു കൗതുകമുണ്ടല്ലേ ?
ഇത് ഒന്നല്ല, രണ്ടുതരം ജീവികളുടെ പുറംതോടുകൾ ചേർന്നുള്ള കോറൽ നിർമിതിയാണ് !
പേര് സൂചിപ്പിക്കുന്നത് പോലെ, പൊടിതുടയ്ക്കുന്ന തൂവൽ ബ്രഷിനോട് രൂപസാദൃശ്യമുള്ള ജീവികളാണ് ഇവ ..
സ്വയം നിർമ്മിച്ച നീണ്ട കാൽസ്യം കാർബേറ്റ് കുഴലിനുള്ളിലായിരുക്കും ഭൂരിപക്ഷ ശരീര ഭാഗങ്ങളും ..
വേമിന്റെ തല ഭാഗത്ത് കിന്നരി പിടിപ്പിച്ചിരിക്കുന്നത് പോലെ വെള്ളത്തിൽ ആടി കളിക്കുന്ന ഒരു അവയവമുണ്ട് ...
ഈ വേം ഒരു :ഫിൽറ്റർഫീഡർ' ആണ് ..
വെള്ളത്തിൽ ഒഴുകി വന്ന് 'തൂവൽ തലപ്പാവിൽ' പറ്റിപ്പിടിക്കുന്ന ജൈവ വസ്തുക്കളാണ് ആഹാരം ..
എന്തെങ്കിലും അപകടം 'മണത്താൽ' ക്ഷിപ്രനേരം കൊണ്ട് ട്യൂബിനുള്ളിലേക്ക് ഉൾവലിയാൻ ഈ വിരുതനാകും !!
അതിനോട് പറ്റിച്ചേർന്നു കാണുന്നത് ബ്രെയിൻ കോറൽ എന്ന ഒരിനം കോറലിന്റെ ഷെൽ ആണ് ...
കോറലുകൾക്ക് എപ്പോഴും പറ്റിക്കൂടാൻ എന്തെങ്കിലും ഉറച്ച പ്രതലം വേണം ..
ഉറച്ച പാറകളോ കപ്പൽ ഛേദത്തിന്റെ അവശിഷ്ടങ്ങളോ നശിച്ച കോറൽ ഷെല്ലുകളോ ആകാം ..
ഇവിടെ ബ്രെയിൻ കോറൽ കൂട്ടുകൂടിയത് ഫെദർ ഡസ്റ്ററിനോടാണ് ..
Link to Facebook Post
Posted on Dec 11, 2020



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ