കാസിയോപിയ അഥവാ അപ്സൈഡ് ഡൗൺ ജെല്ലി !

കാസിയോപിയ അഥവാ

അപ്സൈഡ് ഡൗൺ ജെല്ലി !
വെള്ളിയാഴ്ച്ച കൃഷ്ണകുമാറിന്റെയൊപ്പം അൽ ബാഹിയാ കൈറ്റ് ബീച്ചിൽ പോയപ്പോ കണ്ടതാണ് ഈ കക്ഷിയെ ..
ബാഹിയാ ബീച്ച്, കണ്ടലുകൾക്കിടയിലൂടെ കടലിലേക്കുള്ള വിശാലമായ ഇടനാഴിയാണ്! വേലിയിറക്കത്തിൽ മുട്ടൊപ്പം വെള്ളം നനയാതെ ഒന്നൊന്നര കിലോമീറ്ററൊക്കെ കടലിലേക്കങ്ങ് നടന്ന് പോകാം ..
ചളിമണ്ണാണ്; കണ്ടൽഎക്കോ സിസ്റ്റത്തിന്റെ ഭാഗമായ ജീവികളെയാണ് ഇവിടെ പൊതുവെ കാണുക ..
കൃഷ്ണകുമാർ വലിയ പട്ടത്തിൽ തൂങ്ങിയാടി സർഫിങ്ങ് ബോഡിലൂടെ പാറിപ്പറന്ന് നടക്കുകയാണ് ..
ആർമ്മാദം, വെറും ആർമ്മാദം ..!
നവീനും കാർത്തിക്കും ഞാനും കാൽപാദം മാത്രം നനയുന്ന മണൽപരപ്പിലൂടെ ഒരൊന്നൊക്കെ നോക്കി നടക്കുമ്പോളാണ് തല കീഴ്മേൽ മറിഞ്ഞുകിടക്കുന്ന ഈ കക്ഷിയെ കണ്ടത് ..
ഓളത്തിന്റേതല്ലാതെ വല്ലാത്ത ചലനങ്ങളൊന്നുമില്ല ..
അതാ തൊട്ടപ്പുറത്ത് വേറൊന്ന്, അതിനുമപ്പുറം വേറെ ... !
എല്ലാം വളരെ പാസ്സീവ് ആയി ഡിസ്ക് കീഴെയും ടെന്റിക്കിൾസ് മേലെയുമായി കിടക്കുന്നു ...
"അയ്യോ പാവങ്ങൾ" ലോ ടൈഡ് ബീച്ചിങ്ങിൽ ചത്ത് മലച്ചതാകാം എന്ന് മനസ്സിലുറപ്പിച്ചു. എന്തായാലും ചിത്രമെടുത്ത് എക്‌സ്പ്ലോറയിലും വേറൊരു ഇന്റർനാഷണൽ മറൈൻ സ്പീഷീസ് ഐഡി ഗ്രൂപ്പിലും ഇട്ടതുകൊണ്ടാണ് കക്ഷിയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് ..
കക്ഷി ചത്ത് മലച്ചതൊന്നുമല്ല, മറ്റു ജെല്ലിഫിഷുകൾക്ക് വിരുദ്ധമായി ഇവയുടെ ഡിസ്‌ക്ക് താഴെയും ടെന്റിക്കിൾസ് മേലെയുമായിരിക്കും. അങ്ങിനെയാണ് ഇവയ്ക്ക് "അപ്സൈഡ് ഡൗൺ ജെല്ലി" എന്ന പേര് വീണത് തന്നെ .!
പൊതുവെ കണ്ടൽ മേഖലകളിലെ ചളിവെള്ളത്തിലാണ് ഇവ വളരുക ..
മറ്റു ജെല്ലി ഫിഷുകളെപോലെ അത്യപകടകാരിയായ ആക്രമണങ്ങൾ ഇല്ല എങ്കിലും ഇവയും ചർമ്മത്തിന് ചെറുതല്ലാത്ത ചൊറിച്ചിലും നീറ്റലുമെല്ലാം ഉണ്ടാക്കും ..
വളരെ വിചിത്രമായ ആക്രമണ രീതിയാണ് ഇവയുടെ ..
ജെല്ലി ഫിഷ് പുറത്ത് വിടുന്ന മ്യൂക്കസ്സിൽ ഒരിനം ലോങ്ങ് റേഞ്ച് ആയുധങ്ങളുണ്ട് .
ചുറ്റിലും ചലിക്കാനാവശ്യമായ ചെറിയ സീലിയകളും ചാട്ടുളിപോലെ ചീറി തെറിക്കുന്ന നെമറ്റോസൈറ്റ്‌സ് എന്ന സൂചികളും നിറഞ്ഞ ചെറിയ ആയുധഗോളങ്ങൾ സ്വതന്ത്രമായി വെള്ളത്തിലെ മ്യൂക്കസ് പാടകളിൽ സഞ്ചരിക്കുകയും ചെറിയ പ്രാണികളോ മറ്റോ അടുത്തുവരുമ്പോൾ 'മദർഷിപ്പിൽ'നിന്നുള്ള നിർദ്ദേശം ലഭിക്കാത്ത തന്നെ സ്വയം ആക്രമണം തൊടുത്തുവിടുകയും ചെയ്യുന്നു ... !
ജെല്ലി ഫിഷ് മേഖലയിലെ മ്യൂക്കസ് പാടകളിലെ സ്വയം ചലിക്കുന്ന ഇത്തരം ആയുധ പാക്കറ്റുകളുടെ പേര് കാസിയോസോം എന്നാണ് !
കാസിയോസോമിന് വേണ്ടുന്ന സസ്റ്റൈനബിൾ എനർജി തരുന്നത് അവയ്ക്കുള്ളിൽ വളരുന്ന സോവസാന്തലെ Zooxanthellae എന്ന ഒരിനം ആൽഗേകളാണ്.
ഈ ആൽഗകൾ സൂര്യപ്രകാശത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിച്ച് കാസിയോസോം ആയുദ്ധപ്പാക്കറ്റുകൾക്കുള്ള ഊർജം യഥേഷ്ടം കൊടുത്തുകൊണ്ടിരിക്കും !!
'കാസിയോസോം വെപ്പൺസിസ്റ്റത്തിന്റെ' ആക്രമണങ്ങളിൽ ചത്തുപോകുന്ന ചെറിയ ഷ്രിമ്പുകളെയും മറ്റും തരം പോലെ കോളനിയിലെ ജെല്ലിഫിഷുകൾ വന്ന് ഭക്ഷണമാക്കിക്കോളും .. !
പലപ്പോഴും ജെല്ലി ഫിഷ് സമീപത്ത് ഇല്ലാഞ്ഞിട്ടു പോലും ഈ മേഖലയിലെ വെള്ളത്തില്നിന്ന് ചൊറിച്ചിലും നീറ്റലും സംഭവിക്കുന്നതിന് കാരണം കാസിയോസോം ഡിസ്റ്റന്റ് വെപ്പണറിയാണ് ...
സ്നേഹപൂർവം കിരൺ കണ്ണൻ





Link to Facebook Post
Posted on Jan 25, 2021

അഭിപ്രായങ്ങള്‍