മോസ്സ് കൃഷി !
യു.എ.ഇ പോലെ ഒരു മരുഭൂമിയിൽ സ്പ്രിങ്ങ്ടൈലുകൾ കഴിഞ്ഞാൽ ഏറ്റവും ലഭ്യത കുറവുള്ള ടെറാറിയം ഇൻക്രീഡിയന്റ് പായലുകളാണ് (Moss) .
പൊന്ന് വില കൊടുത്ത് യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നുമെല്ലാം പലപ്പോഴായി കൊറിയർ വരുത്തി, പക്ഷെ ഓരോ പുതിയ ടെറാറിയവും ഉണ്ടാക്കാൻ മോസിന്റെ ഓരോരോ ഇന്റർനാഷണൽ ഷിപ്പ്മെന്റുകൾ ഒട്ടുമേ ലാഭകരമോ സൗകര്യപ്രദമോ അല്ല ...
അത്യാവശ്യത്തിന് യീൽഡുണ്ട്, പക്ഷെ കൂടുതൽ വെളിച്ചം കൊടുത്താൽ നന്നായി വളരും എന്ന് തോന്നിയതുകൊണ്ട് ഇന്നുമുതൽഎൽ.ഇ.ഡി സ്ട്രിപ്പുകൾ ഇട്ട് ആർട്ടിഫിഷ്യൽ ലൈറ്റിങ്ങ് കൊടുത്തു നോക്കുന്നു ..
നിലവിൽ തൂവെള്ള വെളിച്ചമാണ്; ഇനി പതിയെ കൃത്യമായ സ്പെക്ട്രം കണ്ടെത്തി പാകത്തിനുള്ള ഗ്രോ ലൈറ്റുകൾ ഇടണം ...
ദശലക്ഷക്കണക്കിന് സൂഷ്മജീവികളുള്ള ഈ രണ്ട് ചില്ലുപെട്ടികളിൽ തന്നെയാണ് എന്റെ ടെറാറിയം പരീക്ഷണങ്ങളിലെ ഏറ്റവും സാഹസികമായ പലതും നടക്കുന്നത് ...
'ബയോസ്ഫിയർ' എന്ന ആശയം ഒരു വല്ലാത്ത ഫീലാണ് ..
നമ്മളിൽ പലരും സയൻസ് ഫിക്ഷൻ മൂവികൾ കണ്ട്, ത്രില്ലടിച്ച് മറക്കും ...
മറ്റുചിലർ, സർഗഭാവനകൾ ശാസ്ത്രത്തിനോട് കൂട്ട്ച്ചേർത്ത് അടങ്ങാത്ത ക്യൂരിയോസിറ്റിയോടെ അസംതൃപ്തരായി പരീക്ഷണ നിരീക്ഷണങ്ങളുടെ ജീവിതമാഘോഷിക്കും ...
സന്തോഷം വരുമ്പോ പുരപ്പുറത്ത് കയറി കൂവും, കുളിപ്പുരയിൽനിന്ന് തുണിയില്ലാതെ 'യുറേക്കാ' വിളിച്ച് ഇറങ്ങിയോടും ..
സ്വയം വിശ്വാസം വരുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും ...
ശാസ്ത്രീയ മനോവൃത്തി (Science Temper ) എന്നാണ് അതിന് പേര് ...



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ