സാന്ദ്രകോട്ടസ് വിജയകുമാറി

 സാന്ദ്രകോട്ടസ് വിജയകുമാറി

2018 ലെ പ്രളയത്തിൽ ഏറ്റവും നാശ നഷ്ടം സംഭവിച്ച ഒരു മേഖലയാണ് നെല്ലിയാമ്പതിയിലെ കുണ്ടറചോല. അന്നത്തെ റോഡും പാലവും അടക്കം ഒരു മലയുടെ ഭാഗം മൊത്തം ഒഴുകിപോയി. പ്രളയ ശേഷം ഉള്ള ജൈവ വൈവിധ്യ പഠനത്തിന് കേരള ജൈവ വൈവിധ്യ ബോർഡിന്റെ പ്രോജക്ട് ഏറ്റെടുത്തപ്പോ Swapna മാഡം ആണ് സസ്യ വൈവിധ്യം മാത്രം പോര ജന്തു വൈവിധ്യവും document ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. ഒരു സസ്യശാസ്ത്ര കാരൻ എങ്ങനെ ജന്തു വൈവിധ്യം കൂടെ പഠിക്കും എന്ന ആശങ്കയ്ക്ക് മാഡം തന്നെ ആണ് Zoology വിദ്യാർഥികളെ കൂടെ സ്കോളർ ആയി എടുത്ത് പഠനം മുന്നോട്ടു കൊണ്ടു പോകാൻ ധൈര്യം തന്നത്. സുവോളജിക്കാരായ Anand ഉം Ashiq ഉം കൂടെ കൂടുന്നത് അങ്ങനെയാണ്. ഒപ്പം ബോട്ടണിക്കാരായ Tibin, @SMITHA , @ADITHYA എന്നിവരും. നല്ല ഒരു ടീം ആയിരുന്നു. 3 മാസം കാടും മേടും തെണ്ടി നടന്നു. കുണ്ടറചോലയുടെ മുകളിൽ കയറിയപ്പോഴാണ് ആനന്ദ് ഒരു വണ്ടിന്റെ പുറകെ കൂടിയത്. അപ്പോഴേ അവന്റെ തലയിൽ ഒരു ലൈറ്റ് തെളിയുന്നത് കാണായിരുന്നു. സാറേ ഇത് interesting ആണ് എന്നും പറഞ്ഞൂ ചുവപ്പും കറുപ്പും നിറമുള്ള വണ്ടിനെ അവൻ പിടിച്ചു കുപ്പിയിൽ ആക്കി.
കുറെ ആഴ്ചകളുടെ പഠനം, അവസാനം ആനന്ദ് ഉറപ്പിച്ചു, അത് ശാസ്ത്രത്തിനു ഇത് വരെ അജ്ഞാതമായിരുന്ന ഒരു പ്രാണിയാണ്. അവന്റെ പാഷനും കഠിനാധ്വാനവും ആണ് ഈ കണ്ടെത്തൽ.
അപ്പൊ സ്വാഭാവികമായും പ്രാണിക്ക് ഒരു പുതിയ പേര് വേണം, പ്രാണികളെ പ്രാണനാക്കിയ ജേഷ്ഠ സഹോദരൻ
Vijayakumar Blathur നെ ആണ് മനസിൽ ആദ്യം ഓർമ വന്നത്. അനേകം കൊച്ചു കൂടുകരെയും വലിയ കൂടുകരെയും പ്രാണികള്ക്ക് പുറകെ പോകാന് തനത് ശൈലീ എഴുത്തിലൂടെ പ്രചോദനം കൊടുത്ത സ്നേഹിതൻ. പിന്നെ ഒന്നും നോക്കിയില്ല, അദ്ദേഹത്തിന്റെ അനുവാദം പോലും ചോദിക്കാതെ പേരിടാൻ ഉള്ള ധൈര്യം കാണിക്കേണ്ടി വന്നു.
അങ്ങനെ സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട്‌ ഉള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടന്ഡ് ടാക്സയുയില് പ്രസിദ്ധീകരിച്ചു.
ഒരു പേരും ലഭിക്കാതെ ശാസ്ത്ര ലോകത്തിനു ഇന്നും അജ്ഞാതമായ അനേകം ജീവികൾ, ഉണ്ടാവാം, അവയിൽ പലതും വംശ നാശം വന്നു പോയും കാണും. ഒരു സസ്യ ശാസ്ത്ര കാരനെ സംബന്ധിച്ച് വല്ലപ്പോഴും സംഭവിക്കുന്ന ഒരു അത്ഭുതം ആവാം ഒരു പ്രാണിയെ ശാസ്ത്ര ലോകത്തിനു പരിചയപ്പെടുത്താൻ കഴിയുന്നത്.
ഈ വർഷം സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്ന ബ്ലാത്തൂരാന് ഇനിയും പുതിയ പ്രാണികളുടെ പുറകെ പോകാനും അനേകം ശാസ്ത്ര കുതുകികളെയും കൊച്ചു കൂട്ടുകാരെയും പ്രചോദിപ്പിക്കാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Link to Facebook Post
Posted on Mar 26, 2021

അഭിപ്രായങ്ങള്‍