ടെറാറിയത്തിലെ ഡ്രോസെറാ !
സ്ക്വയർ ടാങ്ക് ടെറാറിയങ്ങളിൽ ഇടയ്ക്കിടെ വളരെ ചെറിയ പ്രാണികളെ കാണുന്നുണ്ട് !
1.5 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഇവ ഒരിനം മോത്തുകളണെന്ന് Nishad Kaippally പറയുന്നു ; നിഷാദിന്റെ ടെറാറിയത്തിലും അവയുണ്ട് !
ഇവയെ കൂടാതെ ചെറിയ സ്പ്രിങ്ങ് ടൈലുകളും മറ്റു സൂഷ്മ പ്രാണികളും ഉണ്ട് ..
Manoj Bright പറഞ്ഞതുപോലെ പരീക്ഷണത്തിനായി പുതിയൊരു ഇരപ്പിടിയൻ ചെടിയെ "Carnivorous Plant" ടെറാറിയതത്തിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തു ... !
'Drosera Capensis' എന്ന ഇനത്തിൽപ്പെട്ട ചെടിയെ ആണ് വളർത്താൻ ശ്രമിക്കുന്നത്. ആർദ്രത ഇഷ്ടമുള്ളതും അത്രമേൽ വലുതാകാത്തതും ആയതുകൊണ്ട് സ്ക്വയർടാങ്ക് ടെറാറിയം സെറ്റപ്പിൽ ചെടി പിടിച്ചു കിട്ടും എന്നു പ്രതീക്ഷിക്കുന്നു ..
രൂപാപരിണാമം സംഭവിച്ച ഇലകളിലെ അനേകം സൂഷ്മരോമങ്ങളുടെ തുഞ്ചത്ത് മഞ്ഞുകണങ്ങൾ പോലെ ഊറി വരുന്ന പശയിൽ പറ്റിപ്പിടിപ്പിക്കുന്ന രീതിയിലാണ് 'കേപ്പ് സൺഡ്യൂ' എന്ന അപരനാമത്തിലുള്ള ഈ സൗത്ത് ആഫ്രിക്കൻ 'മാംസഭോജിയുടെ' 'പ്രാണിവേട്ട' .
ചെടി കേടായില്ലെങ്കിൽ തുടർന്നും വിശേഷങ്ങൾ എഴുതാം ..
ഏതാനും ചിത്രങ്ങൾ ചേർക്കുന്നു




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ