ഇന്ന് ലോക പരിസ്ഥിതി ദിനമാണ്

ഇന്ന് ലോക പരിസ്ഥിതി ദിനമാണ് ,

പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തിൽ ലോകം എമ്പാടും അംഗീകരിക്കുന്ന പ്രമുഖമായ നയപരിപാടിലിലൊന്ന് ജീവ
വർഗ്ഗങ്ങളുടെ സംരക്ഷണം എന്നുള്ളതാണ് ..
ജൈവ വൈവിധ്യം സംരക്ഷിക്കുക എന്നത് ഒരു ഫാംലാന്റിലോ ക്യാപ്റ്റിവിറ്റിയിലോ എളുപ്പം ചെയ്യാവുന്ന ഒന്നല്ല ..
ഏതെങ്കിലും ഒരു സ്പീഷീസിനെ വളർത്തി എടുക്കുന്നത് പോലെയല്ല ജൈവ വൈവിധ്യം നിലനിറുത്തുക എന്നത് ..
നമുക്ക് ചുറ്റിലും നാം കാണുന്ന പ്രകൃതിയിലെ ഓരോ ഘടകങ്ങളും അതി സങ്കീർണ്ണമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ് .
വൈവിധ്യമാർന്ന വെജിറ്റേഷൻ ജീവികളുടെ പാരസ്പര്യത്തിലൂന്നിയുള്ള നിലനിൽപ്പിന് അത്യന്താപേക്ഷികമാണ് ..
ഓക്സിജൻ പ്രൊഡ്യൂസർ എന്ന നിലയിൽ സസ്യങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെങ്കിലും നമ്മൾ അടക്കമുള്ള ജീവജാലങ്ങൾക്ക് ഭക്ഷിക്കാനും ജീവിക്കാനുമുള്ള ഒട്ടേറെ വിഭവങ്ങൾ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത് ..
ഫാമിംഗ് എല്ലാറ്റിനുമുള്ള പരിഹാരമല്ല, അതുപോലെ തന്നെയാണ് വനവൽക്കരണവും ..
മരങ്ങൾ വച്ച്പിടിപ്പിക്കുന്നത് മോശമായ ഏർപ്പാടുന്നുമല്ല ; ആഹാര ശൃംഖലയിലെ ഏറ്റവും ആദ്യത്തെ കണ്ണി എന്ന നിലയിൽ തന്നെ സസ്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട് ..
ഉണങ്ങി അറ്റു നിൽക്കുന്ന ഓരോ മരത്തൊലി അടരുകൾക്കുള്ളിലും അഴുകി വീഴുന്ന ഇലകൾക്ക് കീഴിലും പൂക്കൾക്കുള്ളിലുമെല്ലാം ഒട്ടനവധി ജീവ വർഗ്ഗങ്ങൾ വളരുന്നുണ്ട് ..
വയനാട്ടിലും മറ്റുമുള്ള കുറെ കർഷക സുഹൃത്തുക്കൾ വന്യമൃഗശല്യം കൊണ്ടുള്ള അമർഷം കൊണ്ടാകണം മരങ്ങളൊക്കെ വെട്ടി കളയണം കാട്ടുമൃഗങ്ങളെ കൊന്നൊടുക്കണം എന്നൊക്കെ വ്യാപകമായി ക്യാമ്പയിൻ ചെയ്യുന്നുണ്ട്.
വ്യാപകമായി ശല്യമുണ്ടാക്കുന്ന കാട്ട്പന്നികളോടൊക്കെയാണ് ഈ അമർഷം എങ്കിൽ മനസ്സിലാക്കാം പക്ഷേ നിലവിൽ കാടിനോടും ഫാം എനിമൽസ് ഒഴിച്ചുള്ള സകല ജീവികളോടും മൊത്തത്തിൽ ആണ് അമർഷവും യുദ്ധ പ്രഖ്യാപനവും ..
ഇത് ശരിയായ രീതിയല്ല ..
പരിസ്ഥിതി ദിനമായിട്ട് ഒരു തയ്യെങ്കിലും നാടാൻ കഴിയുന്നവർ നടുക ...
മരം വയ്ക്കുന്നത് മോശപ്പെട്ട കാര്യമല്ല ..
പരിസ്ഥിതി ദിനാശംസകൾ !
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Jun 5, 2021

അഭിപ്രായങ്ങള്‍