വലിയ ടെറാറിയങ്ങളിൽ ചിലതിൽ "സ്പാനിഷ് മോസ്" (Tillandsia usneoides) വളർത്താൻ ശ്രമിക്കുകയാണ് .. !
വിളിപ്പേരിൽ 'മോസ്' എന്നൊക്കെ ഉണ്ടെങ്കിലും ഈ ചെടി Moss കുടുംബക്കാരനല്ല മറിച്ച് നമ്മുടെ പൈനാപ്പിൾ ചെടി ഒക്കെ ഉൾപ്പെടുന്ന Bromeliad Family ആണെന്നത് വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലെ ??
മെക്സിക്കോ , സെൻട്രൽ & സൗത്ത് അമേരിക്ക , വെസ്റ്റ് ഇന്റീസ് , ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെയൊക്കെ ട്രോപ്പിക്കൽ കാലാവസ്ഥകളിൽ വലിയ മരചില്ലകളിൽ തൂങ്ങിയാടി വളരുന്ന ചെടിയാണിത്. .
ഹോസ്റ്റ് പ്ലാന്റിനെ അത്രയൊന്നും അപകടപ്പെടുത്താതെ അന്തരീക്ഷത്തിലെ ഈർപ്പവും പോഷകവും നേരിട്ട് 'ഇലകളിൽ സ്വീകരിച്ച്' വളരുന്ന സപുഷ്പി സസ്യങ്ങളാണ് ഇവ ..
ടെറാറിയത്തിന്റെ ആർദ്രമായ അന്തരീക്ഷത്തിൽ ഇവ സുഗമമായി വളരും എന്നു തന്നെയാണ് ഞാൻ കരുതുന്നത് .
ബയോസ്പിയറിനുള്ളിലെ ഉണങ്ങിയ മരച്ചില്ലകളിലും ചെടികളും പടർന്ന് തൂങ്ങി കിടക്കുകയാണെങ്കിൽ സിസ്റ്റത്തിന്ന് ഒരു മിസ്റ്റിക്ക് വന്യസൗന്ദര്യം ലഭിക്കും എന്നുറപ്പ് ..
അപ്ഡേറ്റ്‌സ് വഴിയേ പറയാം ..





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ