നിക്കോള ടെസ്‌ല

നിക്കോള ടെസ്‌ല സെർബിയൻ നാഷണൽ ഹീറോയാണ് !!

സെർബിയൻ തലസ്ഥാന നഗരിയിൽ രാജ്യത്തിലെ ഏറ്റവും വലിയ എയർപോർട്ടിന്റെ പേര്തന്നെ നിക്കോള ടെസ്‌ല എയർപോർട്ട് എന്നാണ് !!!
വിമാനത്താവളത്തിന്റെ പേരിൽ മാത്രമല്ല രാജ്യത്തിന്റെ കറൻസികളിലും , സ്റ്റാമ്പുകളിലും , അനേകമനേകം പ്രതിമകളിലും , മതിലുകൾ തോറുമുള്ള ഗ്രാഫിറ്റിയിലുമെല്ലാം ലോകത്തിനെ മാറ്റിമറിച്ച ശാസ്ത്രപ്രതിഭയുടെ ചിത്രണങ്ങൾ സെര്ബിയയിൽ നിറഞ്ഞു നിൽക്കുന്നു !!
നിക്കോള ടെസ്‌ലയെ അറിയാത്ത ശാസ്ത്ര വിദ്യാർഥികൾ ആരുമുണ്ടാകാനിടയില്ല ..
AC Current ( ആൾട്ടർനേറ്റിങ്ങ് കറണ്ട് ) എന്ന ആശയം കണ്ടെത്തിയത് ടെസ്‌ലയാണ് .. ഇന്ന് ലോകം ഉപയോഗിക്കുന്ന ഇലട്രിക്ക് ഉപകരണങ്ങളുടേയും റേഡിയോ ട്രാൻസ്മിഷനുകളുടെയുമെല്ലാം പുറകിലെ മഹാജ്ഞാനി !!
ഐൻസ്റ്റീനെയോ എഡിസണെയോ പോലെയൊന്നും നമ്മൾ നിക്കോള ടെസ്‌ലയെ ആഘോഷിക്കുന്നില്ല എന്നത് വിചിത്രമായായി തോന്നാറുണ്ട് !!
ലോകത്ത് ഇന്ന് ഇറങ്ങുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ഇലട്രിക്ക് കാറിന് ടെസ്‌ല എന്ന വിളിപ്പേര് നല്കിയതൊന്നും മറന്നുകൊണ്ടല്ല ഞാനിത് എഴുതിയത് .
ഒരു കാലത്ത് പ്രശസ്ത്തിയുടെയും സമ്പത്തിന്റെയും ഉന്നതങ്ങളിലായിരുന്ന നിക്കോള ടെസ്‌ല പക്ഷെ സമ്പത്തും ഫെയിമുമെല്ലാം നഷ്ടപ്പെട്ട്, തന്റെ എൺപതിയാറാം വയസ്സിൽ (7 January 1943) ഹോട്ടൽ ന്യൂയോർക്കറിലെ മൂവായിരത്തി മുന്നൂറ്റി ഇരുപത്തിയേഴാം മുറിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ സ്വന്തമായി ബൗദ്ധിക സ്വത്തുക്കളൊന്നും തന്നെയില്ലാതെ മരിച്ചുകിടന്നപ്പോൾ മുറിയുടെ പുറത്ത് "Do Not Disturb" എന്ന അടയാളം തൂക്കിയിട്ടിട്ടുണ്ടായിരുന്നു ..
നിക്കോള ടെസ്‌ല വൈദ്യുതിയുമായി ബന്ധപ്പെട്ട തന്റെ പല പധാന ആശയങ്ങളും ചിന്തകളും പരിപോഷിപ്പിച്ചെടുത്തത് സാക്ഷാൽ തോമസ് ആൽവാ എഡിസൺന്റെ "Continental Edison Company" യിൽ ജോലി ചെയ്യുമ്പോഴായിരുന്നു ..
AC ( ആൾട്ടർനേറ്റിങ്ങ് കറണ്ട് ) എന്ന ആശയം DC ( ഡയറക്റ്റ് കറണ്ട് ) ന്റെ പ്രചാരകനും കണ്ടുപിടുത്തക്കാരനുമായ എഡിസണ് ഒട്ടുമേ പിടിച്ചില്ല ...
രണ്ടുപേരും വഴിപിരിഞ്ഞു ..
ഒരു ജെന്റിൽമാൻ ഫൈറ്റിനപ്പുറത്തേക്ക് നീതിയുക്തമല്ലാത്ത അടവുകളോടെയുള്ള വാണിജ്യയുദ്ധം തന്നെ എഡിസൺ നടത്തി..
ഒരു ശാസ്ത്ര ലേഖനത്തിൽ എഴുതിചേർക്കാൻ മടുപ്പ് തോന്നും വിധമുള്ള അനൈതികത ....
എഡിസൺ എന്ന പ്രതിഭാ ശാലിയുടെ വൈജ്ഞാനിക വിഗ്രഹം ഉടഞ്ഞുവീഴാവുന്ന തരത്തിലുള്ള കുതന്ത്രങ്ങൾ അദ്ദേഹം നിക്കോള ടെസ്‌ലക്കും അദ്ദേഹത്തിന്റെ AC കറണ്ട് എന്ന ആശയത്തിനും എതിരെ പ്രയോഗിച്ചു .
'വാർ ഓഫ് കറണ്ട്സ്' എന്ന് നിക്കോള / എഡിസൺ 'യുദ്ധത്തിനെ' മാധ്യമങ്ങൾ അക്കാലത്ത് വിശേഷിപ്പിച്ചു .
പക്ഷെ നിക്കോള ടെസ്‌ലക്ക് തന്റെ ആശയങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ..
ലോകത്തിന് ആവശ്യമായ ഊർജം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും ആൾട്ടര്നേട്ടീവ് കറന്റ് തന്നെ വേണം എന്ന് ക്രമേണ രാജ്യങ്ങൾ മനസ്സിലാക്കി തുടങ്ങി ..
ആദ്യത്തെ ഹൈഡ്രോ ഇലട്രിക്ക് ടർബൈൻ അധിഷ്ഠിത പവർ ജനറേറ്റർ, AC മോട്ടോർ, റിമോട്ട് കണ്ട്രോൾ, റേഡിയോ ട്രാൻസ്മിഷൻ എന്നിവയെല്ലാം നിക്കോള ടെസ്‌ലയുടെ കണ്ടുപിടുത്തങ്ങളാണ് ..
നയാഗ്രാ വെള്ളച്ചാട്ടത്തിൽ ലോകത്തെ ആദ്യത്തെ ഹൈഡ്രോ ഇലട്രിക്ക് പ്ലാന്റ് അദ്ദേഹം സ്ഥാപിച്ചു ഇന്നും നയാഗ്രയുടെ അരികിൽ നിക്കോള ടെസ്‌ലയുടെ പ്രതിമയുണ്ട് !
ആ കാലയളവിൽ ലോകത്ത് തന്നെ ഏറ്റവും ധനികനായ ശാസ്ത്രജ്ഞന്മാരിൽ ഒരാളായി ടെസ്‌ല മാറിയിരുന്നു ...
റേഡിയോ ട്രാൻസ്മിഷൻ എന്നതിനെ ആശയ വിനിമയോപാധി എന്നതിനേക്കാൾ വയർലസ് എനർജി ട്രാൻസ്മിഷൻ എന്ന നിലയിൽ വികസിപ്പിക്കാനുള്ള വന്യമായ സ്വപ്നത്തെയാണ് നിക്കോള ടെസ്‌ല തന്റെ ജീവിതത്തിന്റെ അവസാന പകുതിയിൽ പൂര്ണമായും പിന്തുടർന്നത്.
വയർലസ് റേഡിയോ ട്രാൻസ്മിഷൻ എന്ന ടെസ്‌ലയുടെ ആശയത്തെ പിന്തുടർന്നാണ് മാർക്കോണി റേഡിയോ കണ്ടു പിടിച്ചത്...
നിക്കോള ടെസ്‌ലക്ക് അതിൽ ഖേദമൊന്നും ഉണ്ടായിരുന്നില്ല, ലോക വ്യാപകമായി ചാലകങ്ങളില്ലാതെ വൈദ്യുതോർജം വിതരണം ചെയ്യാനാകും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു ..
ടെസ്‌ലകോയിൽ ഇതിനെ പിന്തുടർന്നുള്ള കണ്ടുപിടുത്തമാണ് .
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല മ്യൂസിയത്തിൽ ടെസ്‌ല കോയിൽ പ്രവർത്തിപ്പിക്കുമ്പോൾ ഏതാനും മീറ്ററുകൾക്കകലെ കുട്ടികളുടെ.കയ്യിൽ.പിടിച്ചിരിക്കുന്ന ചാലകങ്ങളാൽ ബന്ധിപ്പിക്കപെടാത്ത സി എഫ് എൽ ലാമ്പുകൾ വെളിച്ചം തൂവുന്ന ചിത്രം ഞാൻ ഈ പോസ്റ്റിൽ ചേർത്തിട്ടുണ്ട് ...
ട്യൂബ് ലൈറ്റുകൾ കയ്യിൽ ഉയർത്തി പിടിച്ചിരിക്കുന്നത് ഇളയും സിഡും അമിലുവും പാത്തുവും ഷാബാനയും ഐക്കുവുമല്ലാമാണ് !!!
കയ്യിലിരിക്കുന്ന ട്യൂബ് എവിടെയും തൊടാതെ പ്രകാശം ചൊരിയുന്ന കാഴ്ച്ച കുട്ടികളായ അവരെ മാത്രമല്ല മുതിർന്നവരായ ഞങ്ങൾ എല്ലാവരെയും വിസ്മയിപ്പിച്ചു .. !!
ടെസ്‌ല കോയിലിന് വളരെ ചെറിയ ദൂരങ്ങളിൽ മാത്രമേ ട്രാൻസ്മിഷൻ സാധ്യമാകൂ ...
ലക്ഷ്യമിട്ട കാര്യം നടന്നില്ലെങ്കിലും ഇലട്രിക്കൽ ഇന്റക്ഷൻ നമ്മൾ ഇന്ന് അതിപ്രധാനമായ പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നുണ്ട് ...
വയർലസ് പവർ ട്രാൻസ്മിഷൻ ടെസ്‌ലക്ക് പിടികൊടുത്തില്ല.. പക്ഷെ ജീവിതാവസാനം വരെ ആ ലക്ഷ്യം ഉപേക്ഷിക്കാൻ ടെസ്‌ല ഒരുക്കവും ആയിരുന്നില്ല ...
ക്രമേണ ടെസ്‌ല റിസർച്ചിന്റെ ഫണ്ടിങ്ങ് നിലച്ചു ... താനുണ്ടാക്കിയ ധനം മുഴുവനും ഗവേഷണത്തിന് ചിലവഴിച്ചു തീർത്തു..
വിദൂര വിജയ സാധ്യതപോലും ഇല്ലാതിരുന്ന ലക്ഷ്യമായിരുന്നു നിക്കോള ടെസ്‌ലയുടേത് എന്ന് ശാസ്ത്രലോകം വിധിയെഴുതിയിട്ടും അദ്ദേഹം സ്വപ്നം ഉപേക്ഷിച്ചില്ല ....
നിക്കോള ടെസ്‌ല എന്ന കാലം അപൂർണ്ണ സ്വപ്നങ്ങളോടെയാണ് അവസാനിച്ചത് ...
പക്ഷെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങൾക്ക് ധീരമായ സ്വപ്നങ്ങൾ എങ്ങിനെ കാണാം എന്നും അവ എങ്ങിനെ പിൻതുടരാം എന്നും ടെസ്‌ലയുടെ കഥ പഠിപ്പിച്ചു കൊടുത്തു ...
കുട്ടികൾക്ക് പ്രചോദനത്തേക്കാൾ വലിയ ഊർജ്ജമില്ല .....
കുഞ്ഞുങ്ങളോടൊത്ത് കാഴ്ച കാണാൻ പോകൂ .....
നമ്മുടെ ലോകത്തിനെ അൽപ്പം കൂടി വിശാലമാക്കി അവർ നമുക്ക് കാണിച്ചുതരും !!
[ PS. സെർബിയൻ തലസ്ഥാനമായ ബെൽഗ്രെഡിലെ നിക്കോള ടെസ്‌ല മ്യൂസിയം കണ്ട ഓർമ്മ കുറിപ്പാണ് ഇത് ! ]
സെർബിയൻ വിശേഷങ്ങൾ തുടരും..
നിങ്ങളുടെ പ്രോത്സാഹനം വലിയ ഊർജമാണ്, എഴുതുന്നത് കൂടുതൽ പേരിൽ എത്താൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ ...
സ്നേഹപൂർവം : കിരൺ കണ്ണൻ





Link to Facebook Post
Posted on Sep 29, 2021

അഭിപ്രായങ്ങള്‍