Moonlight Hike

രാത്രി 11 മണിമുതൽ പുലർച്ചെ 4.30 വരെ തുടർച്ചയായുള്ള ഹൈക്കിങ്ങ് .

ഹെഡ് ലാംപ് പോലും വയ്ക്കേണ്ടി വന്നില്ല!! പൂർണ്ണ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ കല്ലുകൾ മെർക്കുറിപോലെ തിളങ്ങുന്ന മായിക ഭംഗി .. !
ആദ്യത്തെ ഒരു മണിക്കൂറിൽ മാക്സിമം എലിവേഷൻ എടുത്തു; മലമുകളിലൂടെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളഞ്ഞുപിരിഞ്ഞ് നീണ്ടു നീണ്ടുപോകുന്ന വെളുത്ത വരപോലെയുള്ള ഹൈക്കിങ്ങ് ട്രാക് ....
പാട്ട് പാടിയും ചങ്ങാത്തം പറഞ്ഞും തണുത്ത രാകാറ്റിൽ ഒരിക്കലും മറക്കാനാകാത്ത നടത്തം !
വെളുപ്പിന് സൂര്യനുദിക്കും മുൻപ് വിദൂരതയിലെ കാഴ്ച ! ഒഹ് !!
ഓളങ്ങൾ പോലെ രാത്രി നീലിമായാർന്ന മലകൾ പ്രസ്റ്റിൻ ബ്ലൂവിൽ വരച്ച സിംഗിൾ ടോൺ ക്യാൻവാസ് !!
പുലരും മുൻപ് ഉയർന്നൊരു പ്ലാറ്റോയിൽ കാത്തിരുന്നത് വെറുതെയായില്ല ..
മനസ്സ് കൊണ്ട് കണ്ടനുഭവിച്ച സൂര്യോദയം.
പുറകെ പറഞ്ഞാറ് ശോഭയൊട്ടും പോകാതെ ചന്ദ്രിക മലകൾക്ക് പുറകിൽ പുഞ്ചിരിയോടെ മറഞ്ഞു പോകുന്നു !!!!
ഞാനും എന്റെ കൂട്ടരും സമ്പന്നരാകുന്നത് ഇങ്ങനെയൊക്കെയാണ് ..
നന്നേ പുലർന്നപ്പോൾ മലയിടുക്കിലെ അരുവിയും പുല്ലുകളും കാലം മിനുസ്സപ്പെടുത്തിയ ഉരുളൻ കല്ലുകളുമൊക്കെ കണ്ട് വീണ്ടും നടത്തം തുടർന്നു ... ...
പാമ്പുകളെ കരുതി വാദിയിലൂടെയുള്ള നടത്തം രാവിലെയാക്കിയത് നന്നായി ...
പ്രഭാത വെളിച്ചത്തിൽ താഴ്വരയിലെ കാഴ്ചകൾക്ക് നല്ല ഭംഗി !
പിറ്റേന്ന് ഉച്ചക്ക് 11 മണിയോളം ആയപ്പോഴാണ് ഹൈക്കിങ്ങ് നിറുത്തിയത്.
മൊത്തം പന്ത്രണ്ട് മണിക്കൂറിൽ വിശ്രമം കേവലം രണ്ട് മണിക്കൂർ മാത്രം ...
ഒട്ടുമേ ക്ഷീണമില്ലായിരുന്നു ..
പാട്ട്കാരിൽ ഒരാൾ ഞാനായിരുന്നല്ലോ ..
എന്റെ പാട്ട് കേട്ടവർക്ക് നല്ല ക്ഷീണം കാണും ഉറപ്പ് !






Link to Facebook Post
Posted on Nov 20, 2021

അഭിപ്രായങ്ങള്‍