പിള്ളേര് പൊളിയല്ലേ ... ??
നർമ്മദ, മേധ, ഇള, ഗഗൻ, ഐക്യൂ !
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ കുട്ടികൾ ദുബായ് എന്ന മഹാനഗരത്തിൽ സർവ സ്വാതന്ത്രത്തോടെ പര്യവേക്ഷണം നടത്തുകയാണ് ...
അവർ തന്നെ പറയുന്നത് ഇത് Expo Week എന്നതിലുപരി Exploration Week ആണെന്നാണ്.
ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ മുതൽ രാത്രി ഇരുട്ടും വരെ അവർ ദുബായ് എക്സ്പോ പവലിയനുകളിൽ ഉണ്ടാകും ..
റാന്റം വിസിറ്റ് ഒന്നുമല്ല, ഈ ആഴ്ചയിലെ ഓരോ മണിക്കൂറും അവർ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട് .
ഏതൊക്കെ പവലിയനുകളിൽ പോകണം ഏതൊക്കെ പവലിയനുകൾ നേരത്തെ ബുക്ക് ചെയ്യണം എപ്പോൾ എവിടെ നിന്ന് ഭക്ഷണം കഴിക്കണം എന്നതിലെല്ലാം കൃത്യതയുണ്ട് ..
തിരക്കുള്ള പവലിയനുകൾ അവർ നേരത്തെ ബുക്ക് ചെയ്തു കഴിഞ്ഞു .
വീട്ടിൽ നിന്നിറങ്ങി എക്‌പോ നഗരിയിലേക്കുള്ള യാത്രയല്ലാം ഇവർ തനിച്ചാണ് ..
ഒന്നിടവിട്ട ദിവസങ്ങൾ നോൺ എക്സ്‌പോ ആണ് ..
സിറ്റി വാക്ക്, മാൾ വിസിറ്റ്, സൈക്ലിങ്ങ്, ബേഡിങ്ങ്, സ്കേറ്റിങ്ങ്, ലോക്കൽ മാർക്കറ്റ്, നൈറ്റ് വാക്ക് എന്നിങ്ങനെ എല്ലാ ദിവസങ്ങളും സംഭവ ബഹുലം .
കുട്ടികൾ അഞ്ചുപേരുടെയും കയ്യിൽ മൊബൈലുണ്ട് ..
അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഞങ്ങൾ അവരെ വിളിക്കാറുള്ളൂ ..
അവർ പദ്ധതിയിട്ട് നടപ്പിലാക്കുന്ന അവരുടെ ശിശിരകാല അവധി ദിവസങ്ങളാണ് ഇതല്ലാം ...
അഞ്ചുപേർക്കും സ്പ്ലിറ്റ്‌വൈസ് എകൗണ്ടുകൾ ..
ഓരോ കുഞ്ഞു ചിലവുകളും അവർ അപ്പപ്പോൾ മൊബൈൽ ആപ്പിൽ എകൗണ്ട് ചെയ്യുന്നു .
വേൾഡ് എക്‌സ്‌പോ ജീവിതത്തിൽ അസുലഭമായി മാത്രം കാണാൻ സാധിക്കുന്ന ഇവന്റ് ആണ് ...
സോജിയാണ് ഇങ്ങനെ ഒരാശയം പറഞ്ഞത് ..
ജോജിയും നവീനും ജിൻജിയും സുമിനയും കിലയും സജീവേട്ടനുമെല്ലാം Yess !
എന്ന് ഒരൊറ്റ ശബ്ദത്തിൽ പറഞ്ഞു ..
ഈ ഒരാഴ്ച കഴിയുമ്പോഴേക്കും അവർ World Expo യുടെ നൂറ് പവലിയനുകളെങ്കിലും വിസ്തരിച്ച് കണ്ടു തീർക്കും എന്നാണ് ഞങ്ങൾ കരുതുന്നത് .
കുട്ടികൾ എല്ലാരും വാരാന്ത്യ ഹൈക്കിങ്ങ് ട്രിപ്പുകളിൽ മലമുകളിൽ കൂട്ട് കൂടിയവരാണ് ...
തനിച്ച് നഗരം ചുറ്റിയടിക്കുന്നതിനെക്കാൾ ഏകോപനവും ചങ്ങാത്തവും വേണ്ടുന്നതാണ് ഞങ്ങളുടെ ഹൈക്കിങ്ങ് ട്രിപ്പുകൾ ....
അതു കൊണ്ട് തന്നെ നഗര പര്യടനമൊക്കെ പിള്ളേർക്ക് നിസ്സാര ടാസ്‌കാണ് ..
ഇളയും ഗഗനും അബുദാബിക്കാരായതിനാൽ ഈ ആഴ്ച ദുബായിൽ അവരുടെ എക്സ്പഡിഷൻ ചങ്ങാതിമാരുടെ വീട്ടിലാണ് താമസിക്കുന്നത് ...
രാവിലെ പോയാൽ രാത്രി 10 മണിക്ക് വീട്ടിൽ എത്തിയാൽ മതി ..
വൈകി വന്നാലും അന്നത്തെ യാത്രയുടെ വിശകലനങ്ങളും പിറ്റേന്നുള്ള പ്ലാനിങ്ങുമല്ലാമായി കിടക്കാൻ ഇത്തിരി വൈകും ...
കൂട്ടത്തിൽ ഏറ്റവും മുതിർന്ന ആളായ മേധക്ക് 14 വയസ്സും ചെറിയവരായ ഐക്യൂ വിനും നർമ്മുവിനും 12 വയസ്സുമാണ് പ്രായം ..
എന്തായാലും പതിനെട്ട് തികഞ്ഞാൽ പിള്ളേരെല്ലാം കൂടെ ഒരു ഇന്റർനാഷണൽ ട്രിപ്പ് പ്ലാൻ ഇപ്പോഴേ ചെയ്യുന്നുണ്ട് ..
ഈ സൗഹൃദവും സാഹചര്യങ്ങളും ഇതുപോലെ തുടർന്നാൽ അവർ പോയിരിക്കും എന്നുറപ്പ് ..
Kids Freedom Movement എന്നൊരു അമൂർത്തമായ ആശയം മനസ്സിലുണ്ട് ..
കുട്ടി കൂട്ടങ്ങളുടെ ചിന്തകളെയും സ്വപ്നങ്ങളെയും പ്രോജ്വലിപ്പിക്കുന്ന മാതാപിതാക്കളാകാൻ നിങ്ങൾക്കും കഴിയും ... Let's work for it ..
ദുബായ് നഗരത്തിൽ എവിടെയെങ്കിലും ഈ അഞ്ചു കുട്ടികളെ കണ്ടാൽ ഒന്നു പുഞ്ചിരിക്കാനും രണ്ടു വാക്ക് മിണ്ടാനും മറക്കല്ലേ ...










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ