ഈ പോസ്റ്റിലെ ഒന്നാമത്തെ ചിത്രം നോക്കൂ. പാറക്കല്ലുകളിൽ നമ്മൾ പലവട്ടം കണ്ടിട്ടുള്ള സുപരിചിതമായ വെളുത്ത ചില്ലു പോലെയുള്ള വരകൾ.
'Quartz Veins' എന്നാണ് ഈ പ്രതിഭാസത്തിന്റെ വിളിപ്പേര് 'ക്വാട്സ് ഞെരമ്പുകൾ' !! പേര് സൂചിപ്പിക്കുന്നതുപോലെ ശിലകൾക്കിടയിലെ ഞെരമ്പുകൾ പോലെയാണ് ഇവയുടെ രൂപഘടന ..
കഠിന്യമില്ലാത്ത പാറകൾക്കിടയിൽ രൂപപ്പെടുന്നവയാണെങ്കിൽ സുതാര്യതയും ക്രിസ്റ്റൽ ഘടനയും ഉള്ള ക്വാട്സ് ക്രിസ്റ്റലുകൾ കൗതുകത്തിന് ശേഖരിക്കാൻ എളുപ്പമാണ് .. ചില കെമിക്കൽ 'ഇമ്പ്യൂരിറ്റിസ്' ചേർന്നാൽ പൊതുവെ സുതാര്യമായ ക്വാട്സ് ക്രിസ്റ്റലുകൾക്ക് മനോഹരവും വിചിത്രവുമായ നിറങ്ങൾ ഉണ്ടാവാറുണ്ട് . ഇത് ആഭരണ നിർമ്മാണത്തിനും ഉപയോഗിക്കും .
അർദ്ധ സുതാര്യമായ ചില വെള്ളാരങ്കല്ലുകളെങ്കിലും പുഴയോരത്ത് ഒരുപാട് കാലം ഒഴുകി ഉരഞ്ഞ് മിനുസപ്പെട്ട ക്വാട്സ് ക്രിസ്റ്റലുകളാണെന്ന് എത്രപേർക്കറിയാം .. ??
---- ---- ----
എന്റെ ഒരു ജിയോളജിസ്റ്റ് സുഹൃത് അവളുടെ കോളേജ് കാലത്തെ ഫീൽഡ് ട്രിപ്പ് ഫോട്ടോകളിൽ നിന്ന് എടുത്തു തന്നതാണ് രണ്ടാമത്തെ ചിത്രം ..
ഒരു നീണ്ട മലപോലെ കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ഈ വെളുത്ത പാറക്കെട്ടുകൾ ഒരു 'ക്വാട്സൈറ്റ് വെയിൻ' ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ??
ആന്ത്രപ്രദേശിലെ കടപ്പാ ബേസിണിൽ നിന്നാണ് അവൾ ഈ ചിത്രം എടുത്തത്.
തരതമ്യനെ ഉറപ്പുകുറഞ്ഞ ഷേൽ സ്റ്റോൺ റീജിയൻ ആണ് കടപ്പാ ബേസിൻ
(A basin is a depression, or dip, in the Earth's surface) .
മില്യൻ കണക്കിന് വർഷങ്ങൾക്ക് മുൻപ് സോഫ്റ്റ് റോക്കിന്റെ അതിവിപുലമായ വിള്ളലുകൾക്കിടയിൽ ഊറിയുണ്ടായ വമ്പൻ Quartz Veins പതിയെ രൂപാന്തരണം സംഭവിച്ച് ക്വാട്സൈറ്റ് 'Quartzite' ആയി മാറി ..
ചുറ്റുമുള്ള കാര്ബണേഷ്യസ് ഷെയിൽ റോക്കുകളേക്കാൾ ഉറപ്പുള്ള ക്വാട്സൈറ്റ്പാളി പാരിസ്ഥിതിക നാശം സംഭവിക്കാതെ നിലനിൽക്കുകയും താരതമ്യേനെ മൃദുലമായ കാര്ബണേഷ്യസ് ഷെയിൽ കാറ്റിലും മഴയൊഴുക്കിലും പൊടിഞ്ഞ് ഒഴുകി പോവുകയും ചെയ്തപ്പോൾ നമുക്ക് ക്വാട്സൈറ്റ് കുന്നുകളുടെ ഒരു നീണ്ട നിര വെളിപ്പെട്ടു !!
ഭൂമിയുടെ ചരിത്രം എന്ത് രസാല്ലേ ??
Location : Nandyal, Kurnool, Andhra Pradesh.
Photography By field Geologist : Jaja Uruzula
Link to Facebook Post
Posted on Jan 15, 2022


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ