സ്‌കൂൾ പോപ്പുലേഷൻ വാക്സിനേഷൻ സ്റ്റാറ്റസ്

സിഡിന്റെയും ഇളയുടെയും സ്‌കൂൾ പോപ്പുലേഷന്റെ വാക്സിനേഷൻ സ്റ്റാറ്റസ് ആണ് ചിത്രങ്ങളിൽ കാണുന്നത് ..

യു എ ഇ യുടെ കോവിഡ് ട്രാക്കിങ്ങ് ആപ്പ് ആയ ALHOSN UAE യിൽ ഓരോ വ്യക്തിക്കും കാണാവുന്ന രീതിയിൽ സുതാര്യമാണ് ഡാറ്റാ. .
ഇളയുടെ സ്‌കൂളിൽ 85% കുട്ടികളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു , അവൾ സ്‌കൂളിൽ എത്തിയാൽ അടുത്ത് ഇടപഴകുന്ന 98% പേരും വാക്‌സിൻ എടുത്തവരായിരിക്കും ..
ക്ലാസ്സിലെ 97% പേർ മാത്രമാണ് വാക്‌സിൻ എടുത്തത് എങ്കിലും വാക്‌സിൻ എടുക്കാത്ത കുട്ടികൾ online learning ഓപ്‌ഷൻ എടുക്കാത്തതിനാലാണ് macrobubble 98% ആയിരിക്കുന്നത് ..
പക്ഷെ സിഡിന്റെ സ്‌കൂളിലെ ഡാറ്റാ അത്ര സന്തോഷകരമല്ല .. സ്‌കൂളിൽ കേവലം 58% കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത് .. അത്കൊണ്ടു തന്നെ Yellow Tier ബഞ്ച് മാർക്ക് ആണ് സ്‌കൂളിന് കൊടുത്തിരിക്കുന്നത്.
ഇതല്ലാം നോക്കി കുട്ടിയെ സ്‌കൂളിൽ വിടണോ അതോ online പഠനം മതിയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്രം രക്ഷിതാവിന് ADEK -Anu Dhabi Departement of Education and knowledge നൽകുന്നുണ്ട് .
മൊബൈലിലെ മൂന്ന് ക്ലിക്കിൽ ലഭ്യമാകുന്ന വിവരങ്ങളാണ് മുകളിൽ ചേർത്തിരിക്കുന്നത്.



Link to Facebook Post
Posted on Jan 3, 2022

അഭിപ്രായങ്ങള്‍