ശലഭങ്ങൾ മരിക്കുന്ന ഇടങ്ങൾ ... !
ഇവിടുത്തെ തണുപ്പകാലം പതിയെ വിട്ടൊഴിയുകയാണ്....
മഴക്ക് ശേഷമുള്ള രണ്ടുമൂന്ന് ആഴ്‌ചകളിൽ താഴ്വരകളിൽ ഒരുപാട് പുതിയ ചെടികൾ മുളയ്ക്കും ..
എവിടുന്നൊക്കെയോ ശലഭങ്ങൾ വിരുന്നുവരും ....
ക്ഷിപ്രവർഷത്തിന്റെ മഴവെള്ളപ്പാച്ചിലുകളിൽ വാദികളിലൂടെ* ഒഴുകിയെത്തുന്ന ജലം ഓരോ വർഷവും വടക്കൻ എമിറേറ്റുകളിലെ താഴ്വരകളിൽ പുൽപച്ച വിരിക്കും ..
കല്ലുകൾക്കിടയിൽ നിന്ന് കുഞ്ഞുപൂക്കൾ പൊട്ടിച്ചിരിക്കും ... !
ഈ വർഷവും പതിവ് പോലെ ഫെബ്രുവരി അവസാനിക്കുമ്പോഴേക്കും വെയില് കടുത്തു തുടങ്ങി .
ഞങ്ങളുടെ ഹൈക്കിങ്ങ് സീസൺ അവസാനിക്കാറായി...
ശലഭങ്ങൾക്ക് വെള്ളം കിട്ടാനില്ല ....
പൂക്കളൊക്കെ കൊഴിഞ്ഞു, നീർത്തണ്ടുള്ള ചെടികൾ ഉണങ്ങി തുടങ്ങി ..
ഇനി കൽകുഴികളിലെ അവശേഷിക്കുന്ന ഇച്ചിരി വെള്ളത്തിൽ ചിറകുകൾ ഒട്ടിവീണ് വസന്തകാലശലഭങ്ങൾ മരിച്ചുതീരും...
കഴിഞ്ഞദിവസം ഫുജൈറയിലെ സ്പെക്ട്രം വാലിയിൽ നിന്ന് പകർത്തിയ രണ്ട് ചിത്രങ്ങൾ ഈ പോസ്റ്റിൽ ചേർക്കുന്നു
രണ്ടാമത്തെ ചിത്രത്തിലെ നീല ചിറകുള്ള രണ്ടെണ്ണം 'ബ്ലൂ പാൻസി' എന്ന പേരിൽ അറിയപ്പെടുന്ന "Junonia orithya" എന്നയിനം ശലഭങ്ങളാണ് ..


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ