രണ്ട് വയസുകാരിയായ 'മഴകുട്ടി' ഇന്നാദ്യമായാണ് ഒരു പൂർണ്ണമായ ഹൈക്കിങ്ങിൽ പങ്കെടുക്കുന്നത് ...
നൗഫലിന്റെയും ഹലീമയുടേയും ഫുജൈറയിലെ വീടിനെ ഞങ്ങൾ ബേസ് ക്യാമ്പ് എന്നാണ് വിളിക്കാറുള്ളത്.
മഴക്കുട്ടി ജനിക്കുന്നതിനും ഒരുപാട്മുൻപേ യു എ ഇയിലെ മലനിരകളിൽ ഹൈക്കിങ്ങ് തുടങ്ങിയവരാണ് ഞങ്ങളെല്ലാം ..
മുൻപൊക്കെ വ്യാഴാഴ്ച ജോലി കഴിഞ്ഞാൽ ഞാനും ഇളയും ഫുജൈറയിലേക്ക് ബസ്സിൽ പോകും , ദുബായിലോ ഷാർജയിലോ എത്തിയാൽ ബസ്സ് മാറി കേറണം .. രാത്രി ഫുജൈറ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ നൗഫൽ കാറുമായി അവിടെ കാത്തു നിൽപ്പുണ്ടാകും ..
നൗഫലിൻറെയും ഹലീമയുടെയും ഒപ്പം അത്താഴം കഴിച്ച് ജനലിലൂടെ ഫുജൈറ മലനിരകൾ കാണുന്ന ഒറ്റമുറി ഫ്‌ളാറ്റിന്റെ ഹാളിൽ സ്ലീപ്പിങ്ങ് ബാഗ് പുതച്ചുറങ്ങും..
വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് ഞങ്ങളല്ലാരും കൂടെ മല കയറാൻ പോകും ... വൈകുന്നേരം എത്ര തളർന്നിട്ടാണെങ്കിലും ബസ്സിൽ അബുദാബിയിലേക്ക് തിരിക്കും ....
നൗഫൽ സ്റ്റാൻഡിൽ കൊണ്ടു വിടും ബസ്സിൽ വാടി തളർന്ന് ഇളകുട്ടി അബുദാബി വരെ സുഖമായി ഉറങ്ങും ..
ഇടക്ക് വാരാന്ത്യ ഹൈക്കിങ്ങ് ട്രിപ്പുകളിൽ ജിൻജിയും കൂടും ..
ഇളമോളേയും സിഡിനെയും മലകയറാൻ പഠിപ്പിച്ചത് നൗഫലാണ് ...
നൗഫലിനും ഹലീമയ്ക്കും പെൺകുഞ്ഞുണ്ടാകുമെന്നും അവൾ ഈ മലകളിലൊക്കെ ഓടിച്ചാടി നടക്കുമെന്നും ഞങ്ങൾ പറയാറുണ്ട് ...
ഈ ചിത്രങ്ങൾ നാളെ മധുരമായ ഓർമ്മകളാകും എന്നെനിക്കുറപ്പുണ്ട് .
മഴകുട്ടി ഞങ്ങടെയാല്ലാം അരുമയാണ് ..
ഇള, നർമ്മദ, പാത്തു കുട്ടി, തമ്മു, മേധ, അമിലു, മഴകുട്ടി .....
യു എ ഇ യുടെ മലനിരകളിൽ കുഞ്ഞുപെണ്ണൊച്ചകളുടെ കിളി ചിലപ്പുകൾ നിറയുകയാണ് .. !!


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ