പെട്രോഗ്ലിപ്സ്( Petroglyphs )

ഇവിടുത്തെ ഏറ്റവും ആകർഷകമായ ആർക്കിയോളജിക്കൽ ട്രഷറർ

എന്തെന്ന് ചോദിച്ചാൽ ഞാൻ നിസംശയം പറയുക മലനിരകളിൽ പലയിടത്തായി കാലം കരുതിവച്ച കൽചിത്രങ്ങളാണെന്നാണ് !
പെട്രോഗ്ലിപ്സ്( Petroglyphs ) എന്ന പേരിൽ അറിയപ്പെടുന്ന പുരാതന കൽചിത്രങ്ങൾ ! ലോകത്ത് പല ഇടങ്ങളിൽ നിന്നും ഇതുപോലുള്ളത് കണ്ടെത്തിയിട്ടുണ്ട് ..
വാരാന്ത്യങ്ങളിലെ മലനടത്തങ്ങളിൽ ഞാൻ കണ്ടിട്ടുള്ള പെട്രോഗ്ലിപ്സുകൾ എല്ലാം യു എ ഇ യിലെ ഫുജൈറ എമിറേറ്റിലാണ് .
ഈ കഴിഞ്ഞ ദിവസവും അതിമനോഹരമായ ചിത്രങ്ങൾ കണ്ടു ..
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 450 മീറ്റർ മുകളിൽ ഒറ്റക്ക് എഴുന്നു നിൽക്കുന്ന ഒരു കല്ല്, അതിന്റെ ഒരു വശം മുഴുവൻ പാചീന മനുഷ്യരുടെ ചിത്രകലകൾ .. !!
സമീപത്ത് വേറൊന്നിലുമില്ലാതെ ആ ഒരൊറ്റ കല്ലിൽ മാത്രം ചിത്രങ്ങൾകാണപ്പെട്ടത് കൊണ്ട് തന്നെ പഴയ ഗോത്രങ്ങളുടെ ഏതൊക്കെയോ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഈ ചിത്രങ്ങൾ എന്ന് ഊഹിക്കേണ്ടി വരും ...
ഇരുമ്പ് കലർന്ന കല്ലുകളുടെ പ്രതലം മുഴുവൻ ദീർഘകാലങ്ങൾക്കപ്പുറം ഓക്സിഡേഷൻ നടന്ന് ഒട്ടൊക്കെ ചുവന്നനിറം പടർന്നിരിക്കും ..
പണ്ടുകാലത്ത് ആയുധങ്ങളായി ഉപയോഗിച്ചിരുന്ന കൽ ചീളുകൾ ( Flint Stone ) ഉപയോഗിച്ച് കല്ലിൽ ആഴത്തിൽ കൊത്തി ഓക്സൈഡ് ലെയറിന് കീഴെ താരതമ്യനെ വെളുത്ത കല്ലിനെ എക്‌പോസ് ചെയ്ത് വരയ്ക്കുന്ന രീതിയാണ് Petroglyphs ന്റേത്...
ഉരുക്കും മറ്റ് ഗാഢലോഹങ്ങളും കണ്ടുപിടിക്കുന്നതിന് മുൻപേ പാറകളെ ചെത്തിമാറ്റാൻ മൂർച്ചയുള്ള അഗ്രങ്ങളോട് കൂടിയ ക്വോട്ട്സ് കല്ലുകൾ (quartz rocks) ആണ് ഉപയോഗിച്ചിരുന്നിരിക്കുക ..
Quartz ന്റെ സാന്ദ്രത മറ്റു കല്ലുകളെക്കാൾ കൂടുതലാണ് അതുകൊണ്ട് ക്വോട്ട്സ് ഉപയോഗിച്ചുള്ള 'കല്ലുളി' കൊണ്ട് പണിയുമ്പോൾ എളുപ്പം പൊട്ടി പോകില്ല .
വളരെ കുറഞ്ഞ അളവിൽ മാത്രം ഇരുമ്പ് അടങ്ങിയത് കൊണ്ട്തന്നെ എക്‌പോസ് ചെയ്യപ്പെട്ട കല്ലിന്റെ ഭാഗങ്ങൾ വീണ്ടും ചുമപ്പാവാൻ പതിനായിരക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നേക്കാം ...
വളരെ കുറച്ചു മാത്രം മഴലഭിക്കുന്ന, ജനസാന്ദ്രമല്ലാത്ത പ്രദേശങ്ങളിൽ ഇത്തരം പെട്രോഗ്ലിഫുകൾ സഹസ്രാബ്ദങ്ങളെ അതിജീവിച്ച് നമ്മളെ വിസ്മയിപ്പിക്കും ..
യു എ ഇ യിൽ ഇതുവരെ കണ്ടെത്തിയ പെട്രോഗ്ലിഫുകളുടെ പ്രായം ഏകദേശം 6000 വർഷം മുതൽ 3000 വർഷങ്ങൾ വരെയാണെന്ന് കണക്കാക്കപ്പെടുന്നു !!
ഏതാണ്ട് നമ്മുടെ നാട്ടിലെ എടക്കൽ ഗുഹാ ചിത്രങ്ങളുടെ പ്രായം !!
നമ്മളിന്ന് കാണുന്ന നമുക്ക് പരിചിതമായ മതങ്ങൾക്കും ഗോത്രങ്ങൾക്കും സംസ്കാരത്തിനുമെല്ലാം ഏറെയേറെ മുൻപ് വരച്ച ചിത്രങ്ങൾ !!!
ഇത്തരം കൽചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അക്കാലത്തെ ജീവിത രീതികളെകുറിച്ചും സംസ്കാരത്തെകുറിച്ചും , മനുഷ്യരോടൊപ്പം ആ കാലയളവിൽ ജീവിച്ച മറ്റു ജീവികളെ കുറിച്ചുമെല്ലാം .. നമുക്ക് ഏകദേശ ധാരണ ലഭിക്കും ..
അതുകൊണ്ട് തന്നെ ആർക്കിയോളജിസ്റ്റുകൾക്കും ആന്ത്രോപോളജിസ്റ്റുകൾക്കും ഒരുപോലെ പ്രിയപ്പെട്ട നിധികളാണ് പെട്രോഗ്ലിപ്സുകൾ !!
ഞാൻ ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഈ കഴിഞ്ഞ ശനിയാഴ്‌ച ഹൈക്കിങ് ട്രയലിൽ കണ്ട Petroglyphs ൽ നിന്ന് പകർത്തിയെടുത്തതാണ് ..
പലവിധം മൃഗങ്ങൾ, വേട്ട, ഭക്ഷണം, കുടുംബം, എന്നിങ്ങനെ പലതും ഈ ചിത്രങ്ങളിൽ കാണാം ....
മുതുകിൽ രണ്ട് മുഴകളുള്ള ബാക്ട്രിയൻ ഒട്ടകങ്ങളുടെ (Bactrian camel) ചിത്രം വളരെ വിസ്മയിപ്പിക്കുന്നതാണ് ..
ഇന്ന് അറേബ്യയിൽ കാണുന്ന വൈൽസ് സ്പീഷീസ് അല്ല അത് മറിച്ച് മാംഗോളിയയിൽ ഒക്കെ കാണുന്ന സ്പീഷീസിന്റെ സബ് സ്പീഷീസ് ആണ് ..
മുൻപ് അത് ഇവിടെ ഉണ്ടായിരുന്നു എന്നും പിന്നീട് പ്രാദേശികമായ വംശനാശം സംഭവിച്ചിരിക്കാമെന്നുമാണ് കരുതുന്നത് ..
ഞാനെടുത്ത ഈ ചിത്രങ്ങൾ നോക്കൂ നിങ്ങൾക്ക് 4000 വർഷങ്ങൾക്ക് മുന്നിലെ ഒരു മനുഷ്യ ജീവിതം കാണാനാകുന്നില്ലേ ??
ഇതിൽ എന്തൊക്കെ കാണുന്നു എന്തൊക്കെ മനസ്സിലായി എന്ന് ഓരോ കുറിപ്പെഴുതി ഇടാമോ ??
ചുമ്മാ ഒരു രസത്തിന്
ഇടക്കൊക്കെ ഒന്ന് പുറത്തിറങ്ങൂ ..
ഇവിടുത്തെ മലകളില് കഥപറയുന്ന കല്ലുകളുണ്ട് ..
മനുഷ്യരുടെയും ഭൂമിയുടെയും കഥപറയുന്ന കല്ലുകള് .. !
മൊബൈൽ ക്യാമറാസെൽഫികൾക്കും അപ്പുറത്ത് നാം നേരിട്ട് കണ്ട് വിസ്മയിച്ച ഇങ്ങനെ ചിലതും പകർത്തണം എന്നു തോന്നാറില്ലേ ?
വരൂ നമുക്ക് മലകളിലേക്ക് പോകാം ..
നക്ഷത്രങ്ങൾക് കീഴെ രാപ്പാർക്കാം ...
പ്രഭാതങ്ങളിൽ കൾവഴികളിലൂടെ നടക്കാം ...
പ്രണയ ദിനാശംസകൾ
കിരൺ കണ്ണൻ
ഫെബ്രുവരി 14 - 2022














Link to Facebook Post
Posted on Feb 14, 2022

അഭിപ്രായങ്ങള്‍