'Dead Sea' of Abu Dhabi !
എന്ത് രസാ !
മണൽ മരുഭൂമിയുടെ നടുവിൽ മുങ്ങിതാഴാനാകാത്ത ഈ ഉപ്പുതടാകങ്ങൾ അബുദാബിയിലാണുള്ളത് !!
പല പല സെഗ്മെന്റുകളായാണ് മണലിൽ ചാല് കീറുന്നത് , അറേബ്യൻ ഗൾഫിന്റെ തീരത്തിനോട് വളരെ ചേർന്ന് താഴ്ന്ന ഭൂവിതാനത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാൽ മണ്ണിൽ നിറച്ചും ഉപ്പാണ് . സമീപത്തെ ഗ്രൗണ്ട് വാട്ടർ അരിച്ചിറങ്ങി ചാല് നിറയും , മരുഭൂമിയുടെ തീവ്ര താപത്തിൽ വെള്ളം വറ്റും , സീസണൽ റെയിൻ വളരെയെളുപ്പം ഉപ്പുമണൽ കഴുകി കനാലിലെത്തിക്കും.
വേനലിൽ വെള്ളം കുറുകി വറ്റിവറ്റി ജലത്തിന്റെ ലവണ ഗാഢത എറിയേറിയാണ് ഈ സൂത്രം സംഭവിച്ചത് !
പ്ലവനശക്തി ( buoyancy ) ഒരു നിശ്ചിത നിലയിൽ കൂടുതൽ എത്തിയാൽ നമ്മളൊന്നും ആ വെള്ളത്തിൽ താഴ്ന്ന് പോകില്ല ..
ആർക്കമെഡീസ് തത്വം പഠിച്ചിട്ടില്ലേ ?
"ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരം വസ്തുവിന്റെ ഭാരത്തിന് സമമോ കൂടുതലോ ആയാൽ ആ വസ്തു ദ്രാവകത്തിൽ ഒരിക്കലും താഴ്ന്ന് പോകില്ല"
ഗാഢത കൂടുന്തോറും ദ്രാവകത്തിന്റെ ഭാരം കൂടും , അതുകൊണ്ട് ദ്രാവകത്തിന്റെ പ്ലവനശക്തി ( buoyancy ) കൂടും , നമ്മളൊരിക്കലും മുങ്ങിത്താഴില്ല ...
വെള്ളത്തിൽ 300,000 PPM ( പാർട്ട്സ് പെർ മില്യൻ ) ലവണാംശം (സലിനിറ്റി) വരെയൊക്കെ വന്നാൽ മനുഷ്യ ശരീരം അനായാസം പൊന്തിക്കിടക്കും.
ഇത്തരത്തിൽ ഗാഢത കൂടുമ്പോൾ കൗതുകകരമായ മറ്റൊന്ന് കൂടി ഇവിടെ സംഭവിക്കുന്നുണ്ട് , ജലത്തിന്റെ അടിതട്ടിലും വശങ്ങളിലുമെല്ലാം ഉപ്പ് പരലുകൾ ചേർന്നുള്ള ഭംഗിയുള്ള ഉപ്പുപാറകൾ രൂപപ്പെടും ..
അപ്പൊ ശരി ഞങ്ങൾ വെള്ളത്തിൽ ഒഴുകി കിടന്നുറങ്ങട്ടെ..






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ