സൗഹൃദങ്ങൾ ഉണ്ടാകുന്നത് !

സൗഹൃദങ്ങൾ ഉണ്ടാകുന്നത് !

ഇന്നാണ് Wilfred നെ ഞാനിന്നാദ്യമായി കാണുന്നത് !
കഴിഞ്ഞ ദിവസം മെസഞ്ചറിൽ വിൽഫ്രഡിന്റെ ഒരു മെസ്സേജ്
"ബ്രോ ഞാൻ ജോർജിയയിലുണ്ട് .സോളോ ഹൈക്കിങ്ങിലാണ്, ഇവിടെ നിറച്ചും മോസും ഫേണുകളും !
ടെറാറിയം നിർമ്മിതിക്ക് ഉപകാരപ്പെട്ടേക്കാം"
ട്രിപ്പ് കഴിഞ്ഞ് അബുദാബി എയർപോർട്ടിൽ നിന്ന് പുള്ളി നേരെ വന്നത് എന്റെ വീട്ടിലേക്കാണ് ! ഒരു പെട്ടി നിറയെ Moss & Ferns പല പല സ്പീഷീസുകൾ !
അബുദാബി എയർപോർട്ടിൽ കസ്റ്റംസ് ഡിക്ലറേഷന്റെ നൂലാമലകളൊക്കെ ചെയ്ത് എനിക്ക് വേണ്ടി ശേഖരിച്ച് കൊണ്ടുവന്നതാണ് !!!
കഴിഞ്ഞമാസം ഫെയ്‌സ് ബുക്ക് മെസഞ്ചറിലാണ് പുള്ളിയെ പരിചയപ്പെട്ടത് ; ടെറാറിയം നിർമ്മിതിയെക്കുറിച്ച് ചില സംശയങ്ങൾ ചോദിച്ചിരുന്നു ...
നാലഞ്ച് വാചകങ്ങളിൽ ഒന്നുരണ്ട് ചാറ്റിങ്ങ്ശകലങ്ങൾ ...
ഇന്ന് നേരിൽ കണ്ടതിന് ശേഷം ഇന്ന് മാത്രമാണ് വിൽഫ്രഡ് എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താകുന്നത് തന്നെ ...
എനിക്ക് വിസ്മയം തോന്നുന്നു !
ഒരു സോളോ ട്രിപ്പിന്റെ സ്വാസ്ഥ്യത്തിനിടയിൽ അധികമൊന്നും പരിചയമില്ലാത്ത ഒരാൾക്ക് വേണ്ടി ചെടികളൊക്കെ ശേഖരിച്ച്; എയർപോർട്ടിലെ കസ്റ്റംസ് പ്രൊസീജിയറൊക്കെ ചെയ്തത് അബുദാബിയിലേക്ക് കൊണ്ടുവരാൻ മാത്രം ഞങ്ങളത്ര കൂട്ടുകാരായിരുന്നോ ??
ഇനിയൊരുപക്ഷെ ആയേക്കാം ..
നേരിട്ട് കണ്ട് സംസാരിക്കുമ്പോൾ മനുഷ്യർ കൂടുതൽ അടുത്ത് പോകുമല്ലേ ?
വിൽഫ്രഡ് യാത്രികനാണ്, തുറന്ന് സംസാരിക്കും .....
അടുത്ത വിന്ററിൽ ചങ്ങാതിയുമൊത്ത് ഹൈക്കിങ്ങിന് പോകണം ..
ഇനിയങ്ങോട്ടുള്ള ചങ്ങാത്തത്തിന്റെ വർഷങ്ങളിൽ എനിക്ക് നിന്നെ ആദ്യം കണ്ടത് ഓർത്തെടുക്കാൻ വേണ്ടിയാണീ കുറിപ്പ് .....
നന്ദി വിൽഫ്രഡ് ..


Link to Facebook Post
Posted on May 6, 2022


അഭിപ്രായങ്ങള്‍