ഈ പെണ്ണിന്റെ പേര് 'വെന്റി സ്ലബോഡ' . ഇവളുടെ കയ്യിൽ ഒരു ദിനോസറിന്റെ ചിത്രവും ആ സ്പീഷീസിന്റെ നെടുനീളൻ പേരും പച്ചകുത്തിയിട്ടുണ്ട് !
'വെന്റിസിറാടോപ്‌സ് പിനോറിയൻസിസ്'
(Wendiceratops pinhornensis) .
ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് ഒരു ഹൈക്കിങ്ങിനിടയിൽ അവൾക്ക് ഒരിനം ദിനോസർ മുട്ടതോടുകളുടെ ഫോസിൽ കിട്ടി അവൾ അത് യൂണിവേഴ്‌സിറ്റിയിലെ പാലിയന്തോളജിസ്റ്റുകൾക്ക് കൈമാറി ..
പിന്നീടങ്ങോട്ട് അവളുടെ മലനടത്തങ്ങൾ ദിനോസർ ഫോസിലുകൾ തിരഞ്ഞുള്ളതായി ....
2003 ൽ അവൾ കണ്ടെത്തിയ ദിനോസർ കാൽപാടുകൾക്ക് 'സ്‌ലബോഡയുടെ ചെളിപുരണ്ട കാൽപാദങ്ങൾ' എന്നർത്ഥം വരുന്ന 'ബറോസോപ്പസ് സ്‌ലബോഡി' എന്നാണ് ശാസ്ത്രലോകം പേരിട്ടത് ..
വിന്റിയുടെ കയ്യിൽ പച്ചകുത്തിയിരിക്കുന്ന സ്പീഷീസിന്റെ ആദ്യ സ്പെസിമൻ കണ്ടെത്തിയത് 2010 ലാണ് ...
വെന്റി സ്ലബോഡയോടുള്ള ബഹുമാനാർത്ഥമാണ് അവൾ കണ്ടെത്തിയ പുതിയ സ്പീഷീസിന് വെന്റിസിറാടോപ്‌സ് പിനോറിയൻസിസ് എന്ന് പേരിട്ടത് ..
കാനഡയിലെ ആൽബെർട്ടാ പ്രവിശ്യയിൽ നിന്ന് നൂറുകണക്കിന് ദിനോസർ സ്പീഷീസുകളുടെ സ്പെസിമൻ ലഭിച്ചിട്ടുണ്ട് ..
കഴിഞ്ഞ 35 വർഷത്തിനിടെ വിന്റി മാത്രം മൂവായിരം ഫോസിൽ സാമ്പിളുകളെങ്കിലും ശേഖരിച്ചിട്ടുണ്ട് .. !!
"ലെജൻഡ് ഓഫ് ആൽബെർട്ട" എന്ന വിളിപ്പേരുള്ള ഈ പെണ്ണ് ഇന്നും ചെളിപുരണ്ട ഹൈക്കിന് ഷൂകളും ധരിച്ച് ജിയോഗ്രാഫിക്കൽ ഹാമറുമായി ആൽബെർട്ടോയിലെ മലനിരകളിൽ ഫോസിലുകൾ തിരഞ്ഞ് നടപ്പുണ്ട് ..
എനിക്ക് ഒരു ദിവസം അവളോടൊപ്പം ഹൈക്ക് ചെയ്യണം ...



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ