ഇതിൽ ഇടതും വലതുമുള്ളത് ഒരേ സസ്യമാണ് 'സ്നേക്ക് സ്കിൻ ലിവർവേർട്ട്' (Conocephalum Conicum)
ലിവർവോർട്ടുകളിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന ഇനമാണ് ഇത് ..
നമ്മുടെ നാട്ടിൽ കാണാറില്ല ..
ഇടത് വശത്തുള്ളത് ഞാനിവിടെ അബുദാബിയിൽ അടഞ്ഞ ബയോസ്ഫിയറിനുള്ളിൽ വളർത്തുന്നതാണ്
വലത് വശത്തുള്ളത് Lakshmi നാട്ടിൽ ഈർപ്പമുള്ള ചെങ്കല്ലിന്മേൽ വളർത്തുന്നതും ..
മുൻപ് എഴുതിയിരുന്നത് പോലെ ബ്രയോഫൈറ്റുകൾക്ക് വരുകളോ വാസ്കുലാർ കോശസമൂഹങ്ങളോ ഇല്ല ..
ജലം ശരീരഭാഗങ്ങളിലൂടെ നേരിട്ടും അല്പമൊക്കെ റൈസോയിഡ്‌സ് ( Rhizoids ) എന്ന വേരിനോട് സാദൃശ്ച്യമുള്ള ഫൈബറുകളിലൂടെയുമാണ് സസ്യം സ്വീകരിക്കുന്നത് ..
പൊതുവിൽ ബ്രയോഫൈറ്റുകളിൽ ഭൂരിഭാഗവവും ഭൂമിയോട് ചേർന്ന് പതിഞ്ഞ് വളരുന്നതിന് കാരണം ജലം ശരീരത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യാനുള്ള സൗകര്യത്തിനാണ് . നനഞ്ഞ മണ്ണിൽ നിന്നും നിലത്തു വീണ് തെറിക്കുന്ന മഴത്തുള്ളികളിൽ നിന്നും അതിന്റെ ശരീരത്തിൽ വെള്ളമെത്തും !
അടഞ്ഞ ടെറാറിയങ്ങൾക്കുള്ളിലെ ആർദ്രത വളരെ വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ പല ചെടികളിലും അന്തരീക്ഷത്തിലേക്ക് വളരുന്ന ഏരിയൽ റൂട്ടുകൾ ഉണ്ടാകാറുണ്ട് .
നിലം പതിഞ്ഞു വളരുന്ന ഈ സസ്യം എന്തുകൊണ്ടാണ് ടെറാറിയത്തിനുള്ളിൽ ഉയർന്നു വളരുന്നത് എന്ന് അനുമാനിക്കാമോ ?
Link to Facebook Post
Posted on Jul 24, 2022

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ