ഒരു പ്രിയ ചങ്ങാതി

ഒരു പ്രിയ ചങ്ങാതി ഡ്രൈവിങ്ങ് ടെസ്റ്റിൽ പൊട്ടണം എന്നും , പലവട്ടം പൊട്ടി ടെസ്റ്റ് സീരീസ് ഫെയ്‌സ് ബുക്ക് പോസ്റ്റുകളുടെ പരമ്പരയായി വരണം എന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോയത് ഇവളുടെ കാര്യത്തിലാണ് ... !

Gaadha യുടെ ഡ്രൈവിങ്ങ് പഠനത്തിന്റെ വിശേഷങ്ങൾ എഴുതിക്കൊണ്ടിരുന്ന പരമ്പര അത്രമേൽ ആസ്വദിച്ചിട്ടുണ്ട് ... !
ഇവൾടെ എഴുത്തിനെക്കാൾ പലപ്പോഴും ചിരിപ്പിച്ചത് പോസ്റ്റുകളിൽ അനേകമായുള്ള രസകരമായ കമന്റുകളാണ് ..
അപരിചിതരായ മനുഷ്യർ ചിരിക്കാൻ ഒത്തുകൂടുന്നത് കാണാൻ തന്നെ എന്തു സന്തോഷമാണ് ...
ഗാഥേ നീ ഒരു 'തല്ലിപ്പൊളി'യാണെങ്കിലും നിന്നെ എനിക്ക് ഇഷ്ടമാകാനുള്ള പ്രധാനകാരണം മനുഷ്യരെ ചിരിപ്പിക്കാനുള്ള നിന്റെ നൈസർഗികമായ കഴിവാണ്.
സോഷ്യൽ മീഡിയ മനുഷ്യർക്ക് ചിരിക്കാനും കൂട്ടുകൂടാനും കൂടിയുള്ള ഇടം കൂടിയാണെന്ന് നീ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
ആദ്യത്തെ ടെസ്റ്റിൽ തന്നെ നിനക്ക് ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയതിൽ എനിക്ക് അപാരമായ സങ്കടം ഉണ്ട് എങ്കിലും ..
ആത്മാർത്ഥമായി എന്റെ സ്നേഹാഭിവാദ്യങ്ങൾ
നീ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്റെ ആശാന്റെ സന്തോഷം ഒന്ന് നോക്കൂ ... !
എന്ത് കിടു വൈബാണ് !!
സന്തോഷമാണോ അതോ പുള്ളിക്കാരന്റെ കിളി പോയതാണോ എന്നെനിക്ക് അറിയാമ്പാടില്ല ..
അത്യാവശ്യത്തിന് പിള്ളേരെ പേടിപ്പിച്ച് ഡ്രൈവിങ്ങ് ഒക്കെ പഠിപ്പിച്ച് കുടുമ്മം നോക്കിയിരുന്ന ആളാണ് .
നിന്നെ സ്‌കൂളിൽ ചേർത്തു എന്നൊരു തെറ്റേ നിന്റെ ആശാൻ ചെയ്തുള്ളൂ ..
ഇപ്പൊ ആശാനേ കാണുമ്പോഴേക്കും പിള്ളേരും MVD യുമെല്ലാം വായ പൊത്തി ചിരിക്കാണെന്നാണ് നാട്ട് വർത്തമാനം ..
നിന്റെ ആശാൻ കളിക്കുന്നത് 'ഡാൻസ്' ഞാൻ കളിച്ചാൽ 'ഡേൻസ്' ... ഞാനൊന്നും മറക്കൂല്ലടീ ...
ഒരിക്കൽ കൂടി സ്നേഹാശംസകൾ ..
Drive Safely നാട്ടാര് പാവങ്ങളല്ലേടീ ..
Link to Facebook Post
Posted on Oct 21, 2022

അഭിപ്രായങ്ങള്‍