ZiD

ഞങ്ങടെ വീട്ടില് ജിജ്ഞാസകൊണ്ടുണ്ടാക്കിയ ഒരു മനുഷ്യകുഞ്ഞുണ്ട് !

'Zid' എന്നാണ് അവന്റെ പേര്.
സിഡ്‌ മൂന്നാം ക്ലാസിലാണ് ..
പുതിയൊരു ഡിഷ്‌ വാഷിങ്ങ് സ്‌ക്രബ് വാങ്ങാൻ കഴിഞ്ഞ ഒരാഴ്ചയായി അവൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു .. !
ഇന്റർനെറ്റിൽ എവിടെയോ കണ്ടതാണ് ..
ആമസോണിൽ വില നോക്കിയപ്പോൾ സാധാരണ വാങ്ങുന്ന സ്ക്രബിന്റെ നാലിരട്ടി വിലയുണ്ട് ...
"അതൊന്നും ആവശ്യമില്ല സിദൂ" എന്ന് ഞാനും ജിൻജിയും പലവട്ടം പറഞ്ഞു ...
അവനുണ്ടോ വിടുന്നു, ഓരോ ദിവസവും ചുരുങ്ങിയത് മൂന്ന് തവണ അത് വാങ്ങാൻ അവൻ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. .. !
"ഓകെ സിദൂ നീ ഒരു കാര്യം ചെയ്യൂ സാധാരണ നമ്മൾ ഉപയോഗിക്കുന്ന സ്ക്രബിനേക്കാൾ നാലിരട്ടി വില കൊടുത്ത് നീ പറയുന്ന ബ്രാൻഡ് വാങ്ങാനുള്ള റീസനിങ്ങ്, നീ റിസർച്ച് ചെയ്ത് പോയിന്റുകൾ ആയി അമ്മയുടെ മൊബൈലിൽ നിന്ന് എനിക്ക് വാട്സ് ആപ്പ് അയക്കൂ ... "
We can consider buying it ..
ഇന്ന് രാവിലെ മുതൽ സ്ക്രബിനെ കുറിച്ച് Zid എന്നോടൊന്നും പറഞ്ഞില്ല, ഞാനോർത്തുമില്ല ...
വൈകീട്ട് ജിൻജിയുടെ മൊബൈലിൽ നിന്ന് സിഡിന്റെ വാട്സ് ആപ്പ് മെസ്സേജ് വന്നു ...

1.It has 1 1/2 inch scrubing power.
2. It does not need soap.
3. When you put the sponge in cold water it becomes hard and its for heavy duty scrubing ,but when you put it in hot water it will become soft and its used for general scrubing application.
4. It does not scratch any surfaces.
5. The eyes are for puting your fingers to hold it.
6. The mouth is for cleaning spoon.
7. To clean you just need to scrub ,filp and wipe.
8. The face is a circle so cleaning cups will be more easier.
9. When you put the sponge in cold water it can handle 10 pounds of weight.

These are all my points,
Thank you Zid .
കുറച്ചൊക്കെ ബയാസ്ഡ് ആണ് അവന്റെ റീസണിങ്ങ് എന്ന് മനസ്സിലായെങ്കിലും രാവിലെ മുതൽ ആ മൂന്നാം ക്ലാസുകാരൻ എടുത്ത പരിശ്രമത്തെ മാനിക്കാതെ തരമില്ല ....
വാങ്ങാനായി ആമസോണിൽ വീണ്ടും പരതിയപ്പോൾ നിർഗഭാഗ്യവശാൽ
Product Out Of Stock ..
അത് കേട്ടപ്പോൾ സിഡിന് സങ്കടമൊന്നുമില്ല ...
അച്ഛൻ വിഷ്‌ലിസ്റ്റിൽ ഇട്ടുവച്ചോളൂ പിന്നീട് വാങ്ങാം എന്ന് ഓമനത്തമുള്ള പുഞ്ചിരിയോടെ അവൻ പറഞ്ഞു ..
വാങ്ങുക എന്നതിനേക്കാൾ എന്തുകൊണ്ട് വാങ്ങണം എന്ന് അച്ഛനോട് ബുള്ളറ്റ് പോയിന്റ് ഇട്ട് പറഞ്ഞു കൊടുക്കാനായി എന്നതാണ് ആ കുഞ്ഞു മനസ്സിന്റെ സന്തോഷം ....
കുട്ടികൾ കാര്യങ്ങൾ സ്വയം പഠിച്ചെടുക്കാൻ ഇതുപോലുള്ള നുറുങ്ങുവിദ്യകളൊക്കെ ഞങ്ങൾ ഉപയോഗിക്കാറുണ്ട് ..
ഓർക്കുക റീസണിങ്ങിൽ നിന്ന് സയന്റിഫിക്ക് റീസണിങ്ങിലേക്ക് കുട്ടികളുടെ ചിന്താ ശൈലി പതുക്കെ പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട് .
ശ്രമകരമായ പ്രക്രിയ ആണ് അത്.
അവരുടെ കൗതുകത്തെ നോവിക്കാതെ Confirmation Bias എന്നാൽ എന്താണെന്നൊക്കെ വേറെ ഒരു അവസരത്തിൽ അവനോട് പറഞ്ഞു കൊടുക്കണം ....
തൽക്കാലം ക്യൂരിയോസിറ്റി പുലരട്ടെ...
I love you Zid


Link to Facebook Post
Posted on Oct 10, 2022

അഭിപ്രായങ്ങള്‍