ഇന്ത്യയിൽ നിന്ന് പൊട്ടിയടർന്നു പോയ മഡഗാസ്കറിന്റെ തുണ്ട് !
മുൻപൊരിക്കൽ അയർലണ്ടിന്റെ തുഞ്ചത്ത്.., വടക്കേ അറ്റത്ത്..., അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ രൗദ്രജലമാലകൾ വീശിയടിക്കുന്ന ഒരു അഭൗമ തീരം കാണാൻപോയ കഥ എഴുതിയതോർക്കുന്നുവോ ??
"ജയന്റ്സ് കോസ് വേ" എന്നായിരുന്നു
ലോകം മുഴുവനുമുള്ള സഞ്ചാരികൾ തങ്ങളുടെ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നാഗ്രഹിക്കുന്ന ഇടം ...
Columnar Basalt Rock Formation എന്നാണ് ഇത്തരത്തിൽ ജ്യാമിതീ സൗന്ദര്യമുള്ള പാറക്കെട്ടുകളുടെ പേര് ...
ആഗ്നേയ ശിലകൾ ലോകത്ത് എമ്പാടും ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പില്ലർ റോക്കുകൾ ഭൂമിയിൽ അപൂർവമായ ഇടങ്ങളിൽ മാത്രമേ കാണുന്നുള്ളൂ ...
ഞാനിപ്പോൾ പറയാൻ പോകുന്നത് കേരളത്തിനോട് തൊട്ടുള്ള തെക്കൻ കർണാടകയിലെ ഒരു കുഞ്ഞു ദ്വീപിനെ കുറിച്ചാണ് ....
അതെ , തീരം നിറച്ചും 'തൂണുപാറകൾ' നിറഞ്ഞ സെന്റ് മേരീസ് ഐലൻഡ് !!!
ഭൗമശാസ്ത്ര വിദ്യാർഥികളുടെ 'തീർഥാടന കേന്ദ്രം' എന്നു പറയാവുന്ന ഇടം !
കുടജാദ്രിയും, ഗോകർണ്ണവും, മുരുടേശ്വരവും തേടിപ്പോകുന്ന മലയാള സഞ്ചാരികൾക്കു പരിചയമില്ലാത്ത സ്ഥലം ...
ദക്ഷിണ കർണാടകത്തിലെ ഉടുപ്പി നഗരത്തിനടുത്ത് 'മാൽപേ' ബീച്ചിനോട്ചേർന്നാണ് സെന്റ് മേരീസ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്, മാൽപ്പേ ബീച്ചിൽ നിന്ന് 15 മിനുട്ട് ബോട്ട് യാത്ര ചെയ്താൽ ഭൗമ വിസ്മയങ്ങളുടെ കുഞ്ഞു ദ്വീപിലെത്താം !!
കഴിഞ്ഞ ആഴ്ച്ച മൂന്ന് ദിവസങ്ങൾ കടൽത്തീരത്ത് ഒരു വിജനമായ കുടിലിൽ താമസിച്ചത് ഈ ദ്വീപിനെ വീണ്ടും വീണ്ടും കാണാനായിരുന്നു ... !
പണ്ട് വളരേ പണ്ട്, ദശദശം മില്യൻ വർഷങ്ങൾക്ക് മുൻപേ ഭൗമോപരിതലം ഇത്രമേൽ ഉറച്ചതൊന്നുമായിരുന്നില്ല. ഉരുകിയ മാഗ്മക്ക് മുകളിൽ ഭൂഖണ്ഡങ്ങൾ ഇന്നെക്കാൾ എത്രയോ വേഗതയിൽ ഒഴുകിയും കൂട്ടിയിടിച്ചും നടന്നിരുന്നു ..
ആഫ്രിക്കയോട് ചേർന്ന് ഇന്നത്തെ ഇന്ത്യയും ഓസ്‌ട്രേലിയയും അന്റാർട്ടിക്കയുമെല്ലാം ഗോണ്ട്വാന (Gondwana) എന്ന ഒറ്റയൊരു സൂപ്പർ കൊണ്ടിനന്റായി നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ...
നൂറ്റി മുപ്പത് മില്യൻ വർഷങ്ങൾക്ക് മുൻപേ ഇന്ത്യ ആഫ്രിക്കയിൽ നിന്ന് പൊട്ടിയടർന്ന് അകന്നു മാറി തുടങ്ങി .....
ഏകദേശം 55 മില്യൻ വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യ യൂറേഷ്യൻ പ്ളേറ്റിൽ വന്നിടിച്ചത് .
ഇപ്പോഴും വളർന്നു വരുന്ന ഹിമാലയ പർവതനിരകൾ ഭൂഖണ്ഡങ്ങളുടെ കൂട്ടിയിടിയിൽ വലുതാകുന്നതാണ് എന്നൊക്കെ നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ടാകുമല്ലേ ... ??
ഇന്ത്യ യൂറേഷ്യൻ പ്ളേറ്റിലേക്ക് സഞ്ചരിക്കുന്നതിനിടക്ക് എൺപത് മില്യൻ വർഷങ്ങൾക്ക് മുൻപേ മഡഗാസ്കർ ഇൻഡ്യയിൽ നിന്ന് പൊട്ടിയടർന്ന് ഇന്ത്യൻ മഹാ സമുദ്രത്തിൽ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സ്വതന്ത്ര ദ്വീപായി ഉറച്ചുനിന്നു .....
ഭൂവൽക്കത്തിലെ വിള്ളലുകൾ ധാരാളം മാഗ്മ ഉപരിതലത്തിലെത്തിച്ചു ....
ദക്ഷിണ കർണാടകത്തിൽ , ഞാനീ ചിത്രങ്ങൾ ചേർത്തിരിക്കുന്ന സെന്റ് മേരീസ് ഐലൻഡ് ഇന്ത്യയിൽ നിന്ന് മഡഗാസ്കർ പിളർന്നു മാറിപ്പോയതിന്റെ ഭൗമ സ്മരണികയാണ് .... !!
ദ്വീപിന് കേവലം 500 മീറ്റർ വീതിയും 100 മീറ്റർ നീളവും മാത്രമേ ഉള്ളൂ ....
ദ്വീപ് മുഴുവനും മാഗ്മാറ്റിക്ക് ശിലകളാണ്.. കൃത്യമായി പറഞ്ഞാൽ നോർതേൺ ആയിർലാന്റിലേത്പോലെ Columnar Rock Formations ആണ് ... !!
ഇവിടെ പക്ഷേ Basalt കോംബോസിഷനിലുള്ള 'തൂണ്പാറകൾ' അല്ല മറിച്ച് സിലിക്കാ കണ്ടന്റ് കൂടുതലായുള്ള റയലൈറ്റ് ആണുള്ളത് (Rhyolite )
മാഗ്മ വളരെ സമയമെടുത്ത് പതുക്കെ ഉറയ്ക്കുമ്പോളാണ് ഇത്തരം ഫോർമേഷൻസ് ഉണ്ടാകുന്നത്, നമ്മുടെ വിരിപ്പ് പാടത്ത് വേനലിൽ കട്ട വിള്ളും പോലെ മാഗ്മ ഉറയ്ക്കുമ്പോൾ വ്യാപ്തം കുറഞ്ഞ് പതിയെ രൂപപ്പെരുന്ന നെടുനീളൻ പില്ലറുകൾ !!
വളരെ കൃത്യമായ മിനറൽ കോമ്പോസിഷൻ, കൃത്യമായ സൊളിഡിഫിക്കേഷൻ സമയ പരിധികൾ എന്നിവയൊക്കെ സംഭവിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള 'കോളംനാർ' റോക്കുകൾ ഉണ്ടാകൂ ...
ലോകത്ത് ഇത്തരം പാറകൾ വളരെ അപൂർവമായതിന് ഇതൊക്കെയാണ് കാരണം .
ദ്വീപിന്റെ പടിഞ്ഞാറേ തീരത്ത് മണലൊന്നും കാണൂല്ല ..
മൊത്തം കക്കകളാണ് .. !!
ദ്വീപിന് ചുറ്റും തെളിഞ്ഞ നീല കടല് !
തിരകൾ.തൂണുപാറകളിൽ അടിച്ചു ചിതറുന്നു ... !
നേരം വൈകിത്തുടങ്ങി.. സൗരഘടികാരം പോലെ ദ്വീപിന്റെ പടിഞ്ഞാറേ കരയിലെ 'തൂണുപാറകൾ' നിഴലുകൊണ്ട് തീരത്ത് സമയം വരയ്ക്കുന്നു ....
സുദീർഘമായ ഭൗമ ചരിത്രത്തിന്റെ സമയം. ഇന്ത്യയിൽ നിന്ന് 'പിണങ്ങി മാറിയ' മഡഗാസ്കറിന്റെ ചരിത്രം ഓർമ്മപ്പെടുത്തുന്ന എൺപത് മില്യൻ വർഷങ്ങൾ .... !!
അബുദാബിയിൽ നിന്ന് ചെറിയൊരു അവധി തരപ്പെടുത്തി ഞാനീ ദ്വീപ് തേടി വന്നതാണ് ....
ഇന്നിവിടെ എന്നോടൊപ്പം ദ്വീപകാണാനെതിയ സഞ്ചാരികളിൽ എത്രപേർക്ക് ഈ ഭൗമ.ചരിത്രം അറിയുമായിരിക്കും ??
നമ്മൾ സഞ്ചരിക്കുന്ന യാത്രകൾ ഒന്നായിരിക്കുമെങ്കിലും ചങ്ങാതീ നമ്മുടെ കാഴ്ചകൾ പലതായിരിക്കും ....
ഈ ദ്വീപ് കണ്ടവരുണ്ടെകിൽ ഓർമ്മകൾ പറയണേ ..
ചിത്രങ്ങൾ.കാണൂ ....
തുടരും ...
![]() |
Link to Facebook Post
Posted on Nov 23, 2022




















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ