സമ്മിലന്റെ ശലഭ സാമ്രാജ്യം !

സമ്മിലന്റെ ശലഭ സാമ്രാജ്യം !

സമ്മിലനെ എനിക്ക് പരിചയപ്പെടുത്തി തന്നത് എന്റെ ചങ്ങാതി Lakshmiയാണ് .
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ( BNHS ) ഒരു പഠന ക്യാമ്പിന്റെ ഭാഗമായി ലക്ഷ്മിയും കൂട്ടുകാരി ഫഹിമയും കഴിഞ്ഞമാസം സമ്മിലന്റെ ബട്ടർഫ്‌ളൈ പാർക്ക് സന്ദർശിച്ചിരുന്നു..
കർണാടകയിൽ, മാംഗ്ലൂരിൽ നിന്ന് ഒന്നര മണിക്കൂർ യാത്രചെയ്താൽ ബാലുവായ് എന്ന ഗ്രാമത്തിലെത്താം. അവിടെയാണ് സമ്മിലൻ ഷെട്ടിയുടെ ശലഭവനമുള്ളത് .
'Sammilan Shetty's Butterfly Park '
ഏകദേശം ഏഴര ഏക്കർ ഭൂമിയെ സമ്മിലൻ എന്ന യുവാവ് അക്ഷരാർത്ഥത്തിൽ ശലഭ സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു ... !
'പാർക്ക്' എന്ന് പേരിലുണ്ടെങ്കിലും ബാഹ്യമായ വലിയ ഇടപെടലുകളോ നിർമ്മിതികളോ ഇല്ലാത്ത കുഞ്ഞു വനമാണ് സമ്മിലൻ ഷെട്ടി ബട്ടർഫ്ളൈ പാർക്ക്.
ഇന്ത്യയിലെ കൺസർവേഷനിസ്റ്റുകളും പരിസ്ഥിതിപ്രിയരും സമ്മിലൻ ഷെട്ടിയെ അറിയാതിരിക്കാൻ സാധ്യത വളരെ കുറവാണ് ...
സമ്മിലൻ തന്റെ പഴയ തൊഴിൽ മേഖലയായ ഹോസ്പിറ്റാലിറ്റി മാനേജുമെന്റിലെ ആദ്യാപകനായിരുന്നു.
പിന്നീടാണ് ശലഭങ്ങളോടുള്ള ഇഷ്ടം കൂടി അദ്ദേഹം സ്വന്തമായൊരു ബട്ടർഫ്ളൈ പാർക്ക് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്... !
സന്തം പറമ്പ് കാടാക്കിയ കുറെയേറെ മനുഷ്യരെക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട് ...
സമ്മിലൻ ചുമ്മാ വനമുണ്ടാക്കുകയല്ല ..
തന്റെ ഏഴര ഏക്കർ സ്ഥലത്തെത്തുന്ന മനുഷ്യർക്ക് നിരന്തരമായി ശലഭങ്ങളെകുറിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നോളേജ് എക്സ്ചേഞ്ച് പരിപാടികളുടെ ഭാഗമായി ഇന്ത്യയിൽ എമ്പാടുമുള്ള സ്‌കൂളുകളും കോളേജുകളും NGO കളും പരിസ്ഥിതി സ്നേഹികളായ മനുഷ്യരുമെല്ലാം സമ്മിലൻ ഷെട്ടി ബട്ടർഫ്ളൈ പാർക്കിന്റെ സേവനം നിരന്തരം ഉപയോഗപ്പെടുത്തുന്നു.
ശലഭങ്ങളെ കുറിച്ച് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സമഗ്രമായ ഡോക്യൂമെന്ററി സമ്മിലൻ തന്റെ പാർക്കിൽ ചിത്രീകരിച്ചതാണ് ..
നാലു വർഷങ്ങൾ എടുത്താണ് Life of Butterflies എന്ന അദ്ദേഹം ആ ഡോക്യൂമെന്ററി ചിത്രീകരിച്ചത് .
നമ്മൾ BBC യുടെ നാച്ചുറൽ ഡോക്യൂമെന്ററി സ്റ്റോറീസിൽ ഒക്കെ കാണുന്നതിനൊപ്പം നിൽക്കുന്ന ദൃശ്യ ചാരുതയും ഡീറ്റൈലിങ്ങും ഉള്ള പെർഫെക്റ്റ് മൂവിയാണ്
"Life of Butterflies" . !
സമ്മിലനെ ബന്ധപ്പെട്ടാൽ
വിലകൊടുത്ത് ഡോക്യൂമെന്ററിയുടെ കോപ്പി ഓൺലൈനായി വാങ്ങാവുന്നതാണ്.
Sammilan Shetty's Butterfly Park ൽ ക്ലാസ്സുകൾക്കും ടെന്റിൽ താമസിച്ച് പുലർച്ചെ ശലഭ നിരീക്ഷണം നടത്താനുമെല്ലാം ചെറിയ ചാർജ്ജ് ഉണ്ട് ..
പരിസ്ഥിതിയും ബിസിനസും ഒത്തു ചേർന്നു പോകുന്ന നല്ലൊരു മാതൃകയാണ് സമ്മിലന്റെ പാർക്ക് ...
UK World Book Of Records സമ്മിലന്റെ ശലഭവനത്തിന് വിശിഷ്ട സേവനത്തിനുള്ള പുരസ്‌ക്കാരം സമ്മാനിച്ചിട്ടുണ്ട് .
സംരക്ഷണം, ബോധവൽക്കരണം എന്നീ കാര്യങ്ങളുടെ വളരെ പ്രായോഗികമായ സമന്വയമാതൃക എന്ന നിലയിലാണ് പാർക്കിനെ തേടി ഈ അന്താരാഷ്ട്ട പുരസ്കാരം വന്നെത്തിയത്.
പശ്ചിമഘട്ടത്തിലേയും ദക്ഷിണേന്ത്യയിലെ ശലഭങ്ങളെ പൊതുവെയും പഠിക്കാനായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ധാരാളം പേർ ഇവിടെ വരാറുണ്ട്...
എല്ലാവരോടും ചെറുപുഞ്ചിരിയോടെ സമ്മിലന് സംസാരിക്കാനുള്ളത് ശലഭങ്ങളെ കുറിച്ചു മാത്രം...
പാർക്കിൽ എമ്പാടും പൊഴിഞ്ഞു വീണു കിടക്കുന്ന പഴങ്ങളിലും നനഞ്ഞ മണ്ണിലും ഇലകളിലും പൂക്കളിലുമെല്ലാം ശലഭങ്ങൾ ... !!
രണ്ട് മുറിയുള്ള ഒരു പഴയഓടിട്ട കെട്ടിടവും രണ്ട് ടോയ്ലെറ്റുമാണ് പാർക്കിലെ ആകെയുള്ള സ്ഥിര നിർമ്മിതി.
കെട്ടിടത്തിന് മുന്നിലെ പന്തലിൽ കസേരകളിട്ടാണ് സമ്മിലൻ ക്ലാസ് എടുക്കുന്നത് ...
പവർപോയിന്റ് പ്രസന്റേഷനിലെ ശലഭത്തിനെ കാണിച്ച ചൂണ്ടുവിരൽ തൊട്ടടുത്ത നിമിഷം പുറത്ത് തിണ്ണമേൽ വച്ചിരിക്കുന്ന പഴത്തൊലിയിലേക്ക് നീണ്ടു, അതാ അവിടെ സ്‌ക്രീനിൽ കാണിച്ച ശലഭത്തിന്റെ ഒറിജിനൽ !!
നേരത്തെ വിളിച്ച് റിസർവ് ചെയ്യുന്നതിനനുസരിച്ച് കൃത്യമായി തന്നെ സമ്മിലൻ ഷെട്ടി തന്റെ ക്ലാസ്സുകൾ തുടങ്ങും, രാവിലെ എന്നും ശലഭ നിരീക്ഷണത്തിനുള്ളതാണ് ...
എന്നും രാവിലെ 8 മുതൽ 11 മണിവരെയാണ് ശലഭ നിരീക്ഷണത്തിന്റെ സുവർണ്ണ മണിക്കൂറുകൾ ...
ഏതെങ്കിലും ഒരു അവധിക്കാലത് കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ വരൂ ..
പതിനാല് മുതൽ 20 സെന്റീമീറ്റർ വരെ വലിപ്പത്തിൽ തിളങ്ങുന്നമഞ്ഞ ചിറകുകൾ വീശിപറക്കുന്ന കർണാടകത്തിന്റെ സംസ്ഥാന ശലഭമായ സതേൺ ബേഡ് വിങ്ങ്‌, ഉൾചിറകിൽ നീലയുടെ വശ്യഭംഗികൾ ചാലിച്ച കേരളത്തിന്റെ സ്വന്തം ബുദ്ധമയൂരി, ഉയരെ ചെടിത്തലപ്പുകൾക്കും മേലെ വെയിലത്ത് പാറുന്ന വിലാസിനി ....
നീലകുടുക്ക, വിറവാലൻ, അക്വേഷ്യനീലി, ആവണചോപ്പൻ, എരിക്ക് തപ്പി, കൃഷ്ണശലഭം, ചിത്രിത, ചെങ്കണ്ണി, തീചിറകൻ, പൊട്ടുവാലാട്ടി, ഭൂപടശലഭം, മയിക്കണ്ണി, വെള്ളിലത്തൊഴി .....
ഇവിടെ നിറച്ചും ശലഭങ്ങളാണ് ...
2013 ൽ ആരംഭിച്ച സമ്മിലന്റെ ശലഭവനത്തിൽ നൂറ്റിയമ്പതോളം വേറിട്ട സ്പീഷീസുകൾ സന്ദർശനത്തിന് എത്തിയത് രേഖപ്പെടുത്തിയിട്ടുണ്ട്.
അവയിൽ പലരും ഇന്ത്യയിൽ തന്നെ അപൂർവമായ ശലഭവിഭാഗങ്ങളാണ് !!
ഇതൊരു വലിയ നേട്ടമാണ് ..
ഇങ്ങനെയൊക്കെ ആണെങ്കിലും സമ്മിലന്റെ പാർക്ക് കേവലം ശലഭങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നു തെറ്റിദ്ധരിക്കല്ലേ ..
പാത്ത് പതുങ്ങി ശലഭ മുട്ടകൾ തുരന്ന് മുട്ടയിടുന്ന വെട്ടാളന്മാരും, ശലഭ ലാർവകളെ കൂട്ടമായി വന്ന് ആക്രമിച്ച് തട്ടികൊണ്ടുപോകുന്ന നീറുകളും, എട്ടുകാലികളും, പല്ലികളുമാല്ലാം പാർക്കിലെ അന്തേവാസികളാണ്.
അവരെക്കുറിച്ചെല്ലാം പാർക്കിൽ ക്ലാസ്സുകൾ ഉണ്ടാകാറുണ്ട് ..
നിങ്ങളിൽ ആർക്കെങ്കിലും സമ്മിലനെ അറിയുമായിരുന്നോ ??
വിശേഷങ്ങൾ പങ്കുവയ്ക്കൂ.
നമുക്കിവിടെ സമ്മിലനോടുള്ള സ്നേഹമറിയിക്കാൻ ശലഭങ്ങളുടെ സമ്മേളനം നടത്താം..
ഈ പോസ്റ്റിൽ നിങ്ങളെടുത്ത ശലഭ ചിത്രങ്ങൾ അവയുടെ പേരോട് കൂടി കമന്റ് ആയി ചേർക്കാമോ ??
യാത്രകൾ ഇടങ്ങൾ തേടി മാത്രമല്ല പുതിയ ചങ്ങാത്തങ്ങളും അനുഭവങ്ങളും അറിവുകളും കൂടി അന്വേഷിച്ചാണ്
ഈ പോസ്റ്റിൽ ഞാൻ ചേർത്തിരിക്കുന്ന ചിത്രങ്ങൾ Lakshmi എടുത്തവയാണ് .
ഞാനീ പോസ്റ്റിൽ സമ്മിലൻ ഷെട്ടിയെ ടാഗ് ചെയ്യുന്നുണ്ട്, അദ്ധേഹത്തെ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമന്റ് ഇട്ടോളൂ ...
സ്നേഹപൂർവം : കിരൺ കണ്ണൻ
























Link to Facebook Post
Posted on Nov 25, 2022

അഭിപ്രായങ്ങള്‍