'മോത്ത് സ്‌ക്രീൻ' എന്നാണ്
ഈ സെറ്റപ്പിന്റെ പേര് ...
ഒരു മേഖലയിലെ നിശാശലഭങ്ങളുടെയും, മറ്റു പല രാത്രിപ്രാണികളുടെയും സാന്നിധ്യവും വൈവിധ്യവും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വളരെ പ്രാക്ടിക്കലായ ഒരു മെത്തേഡ് ആണിത് .
വെളുത്ത ഒരു കോട്ടൺ തുണി വളരെ ടൈറ്റായി വലിച്ചു കെട്ടുക, തീവ്രതയുള്ള.വെളിച്ചം സ്ക്രീനിന് സമീപത്തായി സ്‌ക്രീനിൽ പതിക്കും വിധത്തിൽ സ്ഥാപിക്കുക ..
രാത്രി വൈകുമ്പോൾ ഒരുപാട് നിശാപ്രാണികളും പല്ലികളുമാല്ലാം സ്‌ക്രീനിൽ വന്നിരിക്കും ..
സാവധാനം ചിത്രങ്ങൾ എടുക്കാം, നിരീക്ഷിക്കാം, ആ ചിത്രങ്ങൾ ഉപഗോഗിച്ച് മേഖലയിലെ സ്പീഷീസുകളുടെ പേരും ജൈവ വൈവിധ്യവും മനസ്സിലാക്കാം ...
സദാസമയവും പ്രാണികളുടെയും ചെടികളുടെയും പിന്നാലെ നടക്കുന്ന സുഹൃത്ത് ലക്ഷ്മിയാണ് ഈ ആശയം പറഞ്ഞു തന്നത്.
ഇന്നലെ അലൈൻ ഒമാൻ ബോഡറിനടുത്ത് ക്യാമ്പ് ചെയ്തപ്പോൾ പരീക്ഷിച്ചു ...
'രാത്രിപ്രാണികൾ' കുറച്ചുപേർ സ്‌ക്രീനിൽ വന്നിരുന്നു .. ചിത്രങ്ങൾ ചേർക്കുന്നു .. സ്പീഷീസ് ഐഡന്റിഫിക്കേഷൻ പിന്നാലെ നടക്കും .. ഞങ്ങൾക്കും കുട്ടികൾക്കും സമാധാനത്തോടെ കുറെ പ്രാണികളെ നിരീക്ഷിക്കാനായി ...
ഇനി അങ്ങോട്ട് എല്ലാ ക്യാമ്പിലും ഇതുപോലൊന്ന് പരീക്ഷിച്ചു നോക്കണം ..
Link to Facebook Post
Posted on Dec 2, 2022








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ