Painted Lady ( Vanessa cardui )

Painted Lady ( Vanessa cardui )
വിഖ്യാതരായ മൊണാർക്ക് ശലഭങ്ങളെപോലെ രാജ്യാതിർത്തികൾക്കും ഭൂഖണ്ഡങ്ങൾക്കും അപ്പുറത്തേക്ക് ദേശാടനം നടത്തുന്ന കൂട്ടരാണ് ..
സാങ്ങ്ഷൻ നിലവിലുള്ളപ്പോൾ അമേരിക്കയിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൂട്ടമായി പറന്നെത്തിയ ഈ ശലഭങ്ങൾ 2019 മെയ്മാസത്തിലെ കൗതുക വാർത്തയായിരുന്നു !
ആവശ്യമായ സാഹചര്യങ്ങളിൽ 12000 കിലോമീറ്ററുകൾ വരെ ദേശാന്തര ഗമനം നടത്താൻ ഈ കൂട്ടർക്ക് കഴിയും ! ( കൗതുകകരമായ കാര്യം ഒരൊറ്റ തലമുറ ആയല്ല ദേശാടനം പൂർത്തിയാക്കുക മറിച്ച് പുറപ്പെട്ടയാളുടെ പേരമക്കളോ മക്കളോ ഒക്കെ ആവും )
യു എ ഇ യിൽ ഈ ശലഭം പുതിയ അതിഥിയല്ല ..
കുട്ടികളുമായി പുറത്ത് നടക്കാൻ പോകുന്നവരുണ്ടെങ്കിൽ ഈ 'ശലഭതാരത്തെ' പരിചയപ്പെടുത്താൻ മറക്കരുതേ ..

ഈ കഴിഞ്ഞ ദിവസം ജബൽ ജൈസ് മലമുകളിൽ കണ്ടത് ..





Link to Facebook Post
Posted on Jan 15, 2023

 

അഭിപ്രായങ്ങള്‍