'സ്മാൾ സാൽമൺ അറബ്' ( Colotis calais )

14-Apr-2023 

ഇന്നലെയോ മറ്റോ വിരിഞ്ഞ കുഞ്ഞന്മാരാണ് !! ഒരുപാട് പേരുണ്ട് !!

'സ്മാൾ സാൽമൺ അറബ്' ( Colotis calais ) എന്ന ശലഭത്തിന്റെ ലാർവകൾ ആകാനാണ് സാധ്യത എന്ന് Lakshmi പറഞ്ഞു !!
ലക്ഷ്മി മിടുക്കിയാണ് , പറഞ്ഞത് തെറ്റാൻ സാധ്യതയില്ല .
മൂന്നാമത്തെ ചിത്രം നോക്കൂ 'അറേബ്യൻ പേപ്പർ വാസ്‌പ്പ് ഇവരെ കണ്ടുപിടിച്ചു കഴിഞ്ഞു ! നാളെ വരുമ്പോൾ ഒന്നുപോലും അവശേഷിക്കണം എന്നില്ല .
'Salvadora Persica' എന്ന ഒരിനം ചെടിയാണ് ഹോസ്റ്റ് പ്ലാന്റ്. ഇവരെ മുഴുവനും തീറ്റിവളർത്താനുള്ള തളിരിലകൾ കിട്ടുന്ന ചെടികൾ ഉള്ള സ്ഥലങ്ങൾ എനിക്കറിയാമെന്ന ധൈര്യത്തിൽ എല്ലാവരെയും ഒരുമിച്ച് റിയറിങ്ങിന് വീട്ടിലേക്ക് എടുത്തു .
ചിറക് വിടർത്തിയുള്ള ചിത്രങ്ങൾ എടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള സ്പീഷീസ് ആണ് Colotis Calais , എനിക്കിതുവരെ അങ്ങിനെയൊരു ചിത്രം കിട്ടിയിട്ടില്ല .
ഇവ പ്യൂപ്പകളായി, പിന്നീട്‌ വിരിഞ്ഞാൽ കുറെ നേരത്തേക്ക് ഏത് ആങ്കിളിൽ നിന്നും എത്ര ചിത്രങ്ങൾ വേണമെങ്കിലും എടുക്കാൻ കഴിയും ..



*****************************************************************************
19-Apr-2023

നോക്കൂ ! 🌿
മുട്ടയിൽ നിന്ന് വരിഞ്ഞുവരുന്ന ശലഭ ലാർവകൾ നേരെ ഇല തിന്നു തുടങ്ങുന്നത് !!
പാതി മുട്ടകൾ ഇനിയും വിരിയാനുണ്ട് .
Species : Colotis Amata ( small salmon Arab )
ഇന്ന് ഇവിടെ അബുദാബി സിറ്റിയിൽ തൊട്ടടുത്ത പാർക്കിൽ നിന്ന് എടുത്ത ചിത്രമാണ് !

*****************************************************************************
22-Apr-2023

Small salmon arab ന്റെ പ്യൂപ്പകൾ ഇത്രമേൽ പീക്കിരികളായിരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു... !
ഇന്ന് നോക്കിയപ്പോ അഞ്ച്പത്ത് കുഞ്ഞി പ്യൂപ്പകൾ !!!

*************************************************************
30-Apr-2023

വീട് നിറയെ പൂമ്പാറ്റകൾ !!!
സ്മോൾ സാൽമൺ അറബ് പ്യൂപ്പകളുടെ ആദ്യബാച്ച് ഇന്ന് രാവിലെ വിരിഞ്ഞു ...
ഒന്നിന് പിന്നേ വേറൊന്ന് , ടപ് ടപ് ടപ് ..
രണ്ടുമൂന്ന് മിനിറ്റിനുള്ളിൽ ..
പത്ത് പൂമ്പാറ്റകൾ !











Link to Facebook Post
Posted on Apr 30, 2023

അഭിപ്രായങ്ങള്‍