Common Banded Awl

ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിൽ

ഇന്നലെ മൂന്ന് പ്യൂപ്പകളും 'വിരിഞ്ഞു' !
ഇലകൾ തുന്നി ഒളിച്ചിരുന്ന ചെറിയ ലാർവകളെ കണ്ടെത്തിയ സാഹചര്യം ഞാൻ മുൻപ് എഴുതിയിരുന്നത് ഓർക്കുന്നുണ്ടോ ??
ഒരു വാസ്‌പ്പ് തളിരലക്ക് ചുറ്റും തിരയുന്നത് കണ്ടാണ് ഞാൻ ശ്രദ്ധിച്ചതും, ലാർവകളെ കണ്ടതും, പഠനാവശ്യത്തിന് അവയെ വളർത്താൻ എടുത്തു കൊണ്ട് വന്നതും .
ചില വാസ്‌പുകൾ ശലഭ ലാർവകളുടെ ശരീരം തുളച്ച് മുട്ടകൾ ഇടും . അവയുടെ മുട്ടകൾ ശലഭ ലാർവകളുടെ ഉള്ളിൽ വിരിഞ്ഞ് ആ 'പുഴുക്കൾ' ലാർവയുടെ ശരീരം ഭക്ഷിച്ച് വളരുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്.
എന്റെ സ്പെസിമനുകൾ പക്ഷെ കൃത്യ സമയത്ത് തന്നെ പ്യൂപ്പേറ്റ് ചെയ്തുകൊണ്ട് അങ്ങനെ ഒരു അപകടം നടന്നിട്ടില്ല എന്ന് മനസ്സിലായിരുന്നു. പ്യൂപ്പകളിലേക്ക് നേരിട്ട് മുട്ടയിടുന്ന വാസ്‌പുകളും ഉണ്ട് പക്ഷെ ആ സാഹചര്യം ഉണ്ടായിട്ടില്ല.
തളിരിലകൾ എപ്പോഴും ഫീഡ് ചെയ്യിക്കാൻ ഞാൻ ഒരു സെമി ക്ളോസ്ഡ് ടെറേറിയം സെറ്റപ്പ് ആണ് ഉണ്ടാക്കിയിരുന്നത് .
അത് വിജയമാണ്.
ശലഭലാർവകളെ റെയർ ചെയ്യുന്നതിൽ ഒരുപാട് വർഷത്തെ പരിചയമുള്ളതുകൊണ്ടുതന്നെ എടുക്കുന്ന ഒന്നുപോലും ചതുപോകാറില്ല.
നാളെ അബുദാബി എൻവയോൺമെന്റ് ഏജൻസിയിൽ ഒരു സ്പെസിമൻ കൈമാറേണ്ടതുണ്ട്. പേടിച്ച പോലെ തന്നെ ആഴ്ചാവധിയുടെ ആദ്യ ദിവസം തന്നെയാണ് ശലഭം വിരിഞ്ഞത്. രണ്ട് ദിവസം അത് ചാകാതെ ആരോഗ്യത്തോടെ ഇരിക്കണം . ചിറകുകൾ കീറിപ്പോകാരുത്, മങ്ങുകയും അരുത് .
Environment Agency യിലെ Entomologist Dr. ANITHA കൃത്യമായ നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കുന്നുണ്ട്.
പൊട്ടിച്ചു കൊണ്ടുവന്ന വച്ച ആരിവേപ്പിന്റെ പൂക്കളിൽ നിന്ന് വിരിഞ്ഞ ശലഭങ്ങൾ സുന്ദരമായി നെക്ടർ ചെയ്യുന്നുണ്ട് ! സമാധാനം...
( പഴം സ്മാഷ് ചെയ്തുള്ള വേറൊരു നെക്ടറിങ്ങ് പാനീയവും കൊടുക്കുന്നുണ്ട് )
നാളെ ഒരു വലിയ ദിവസമാണ് എനിക്ക്.
അബുദാബി എൻവിയോർണമെന്റൽ ഏജന്സിയുടെ വലിയ കെട്ടിടത്തിലേക്ക് അഭിമാനത്തോടെ ഞാൻ എന്റെ ശലഭത്തെയും കൊണ്ട് കടന്നു ചെല്ലും .
അവിടെയുള്ള പരിസ്ഥിതി ശാസ്ത്രവിദഗ്ദർ എന്നേം വി.ഐ.പി ശലഭത്തിനെയും കാത്തിരിക്കുന്നു !!
Environmental Agency യിലെ ബൃഹത്തായ എന്റമോളജി കളക്ഷൻ കാണാം.
സ്പെസിമനുകൾ പ്രിപ്പയർ ചെയ്യുന്നത് കാണാം.
Biju Dominic ചേട്ടന്റെ ഒപ്പമാണ് പോകുന്നത്
നേരത്തേ ഞങ്ങളുടെ നാഷണൽ ഐഡിയുടെ കോപ്പികളൊക്കെ ഏജൻസി വാങ്ങി ഗേറ്റ് പാസ് ശരിയാക്കിയിട്ടുണ്ട്.
ഒരുപാട് സന്തോഷം ...


Link to Facebook Post
Posted on May 21, 2023

അഭിപ്രായങ്ങള്‍