"വെസ്റ്റേൺ പിഗ്മി ബ്ലൂ."

ഭൂമിയിലെ ഏറ്റവും ചെറിയ ചിത്രശലഭമാണിത് !!

"വെസ്റ്റേൺ പിഗ്മി ബ്ലൂ."
ചിറകുകൾ രണ്ടും തുറന്നു വച്ചാൽ ഒന്നര സെന്റീമീറ്റർ മുതൽ രണ്ട് സെന്റീമീറ്റർ വരെയേ വലിപ്പം കാണൂ. ചിറകുകൾ മടക്കി ഇരിക്കുമ്പോൾ ചെറുവിരലിന്റെ നഖത്തോളം മാത്രം വലിപ്പം !!
പശ്ചിമ അമേരിക്കയാണ് ജന്മദേശം.
ഇന്ന് ജോലി കഴിഞ്ഞു വരുമ്പോൾ അബുദാബിയിലെ റിക്രിയേഷണൽ പാർക്കിൽ കണ്ടതാണ് ..
മുൻപ് പടിഞ്ഞാറൻ അമേരിക്കയിൽ മാത്രമുണ്ടായിരുന്ന ഈ ശലഭം ഇന്ന് U.A.E , ബഹ്‌റൈൻ , കിഴക്കൻ സൗദി , കുവൈറ്റ് എന്നിവിടങ്ങളിലൊക്കെ കാണുന്നുണ്ട്.
ചെടികളിലൂടെ എത്തിപ്പെട്ട 'introduced species' ആണ് അബുദാബിയിൽ ഈ കുഞ്ഞു ശലഭം ..
പെട്ടന്ന് ഞാനിവിടെ സാധാരണ കാണാറുള്ള 'ടൈനി ഗ്രാസ് ബ്ലൂ' എന്ന ശലഭമാണെന്നാണ് കരുതിയത്, പക്ഷേ പാറി നടക്കുമ്പോൾ ചിറകുകൾക്ക് തിളങ്ങുന്ന ചെമ്പിന്റെ നിറം ശ്രദ്ധയിൽ പെട്ടു !
ആറേഴു മിനുട്ട് കാത്തപ്പോഴാണ് ഇത്തിരികുഞ്ഞൻ ശലഭം ഒന്ന് ഇരുന്നു തന്നത് !!
കുറച്ച് ചിത്രങ്ങൾ എടുക്കാൻ പറ്റി.
ഇത് എനിക്കൊരു 'ലൈഫർ' ആണ് !
(നാച്ചുറലിസ്റ്റുകൾ ആദ്യമായി കാണുന്ന സ്പീഷീസുകളെ പറയുന്ന പേരാണ് ലൈഫർ എന്ന് )
Name : Western Pygmy-Blue
Scientific Name : Brephidium Exilis
Location : Abu Dhabi City
Observation Date : 31-05-2023






Link to Facebook Post
Posted on Jun 1, 2023

അഭിപ്രായങ്ങള്‍