മെർമെകോഫിലി !!!
എറുമ്പുകളും മറ്റ് ജീവികളുടെ ചേർന്നുള്ള പരസ്പരാശ്രിതബന്ധങ്ങളെ സൂചിപ്പിക്കുന്ന പേരാണ് 'Myrmecophily' .
പലയിനം ശലഭലാർവകളുമായി ഉറുമ്പുകൾ ഇങ്ങനെ കൂട്ടുകൂടാറുണ്ട് .. ഇത്തരം കൂട്ടുകെട്ടുകൾക്ക് ലളിതവും സങ്കീർണവുമായ പല രീതികളുണ്ട്...
പലപ്പോഴും ഉറുമ്പുകളാൽ ആക്രമിക്കപ്പെടുന്ന പുഴുക്കൾ എന്ന് നമ്മൾ കാണുമ്പോൾ ധരിക്കുന്ന ദൃശ്യങ്ങളുടെ ശരിയായ കഥ അതൊന്നും ആയിരിക്കണമെന്നില്ല, സൂഷ്മമായി നിരീക്ഷിച്ചാലെ കാര്യം മനസ്സിലാകൂ..
ചിത്രത്തിൽ കാണുന്നത് 'ടൈനി ഗ്രാസ് ബ്ലൂ' എന്ന പേരുള്ള ശലഭത്തിന്റെ ലർവയാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശലഭം ഇച്ചിരികുഞ്ഞനാണ്...
ഈ ശലഭത്തിനെ ആദ്യമായി അബുദാബിയിൽ കണ്ടെത്തുന്നത് 2018 ൽ Binish Roobas എന്ന ഗവേഷകനാണ് ..
ചാരനിറത്തിൽ അത്രമേലൊന്നും ആകർഷകമല്ലാത്ത പുറം ചിറകുകളുള്ള ടൈനി ഗ്രാസ് ബ്ലൂ ശലഭങ്ങൾ പക്ഷെ ചിറകടിക്കുമ്പോൾ ഉൾചിറക്കുകളിലെ നീല നിറം കൗതുകമായി തെളിയും !!
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ അപൂർവമായിരുന്ന ടൈനി ഗ്രാസ് ബ്ലൂ ഇന്നിപ്പോൾ അബുദാബിയിലെ ഉദ്യാനങ്ങളിലെ ഉല്ലാസ താരങ്ങളാണ് !!
പത്തും പതിനഞ്ചുമുള്ള കൂട്ടങ്ങളെ ഞാൻ സാധാരണയായി കാണാറുണ്ട്.
ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന വീഡിയോ ഇച്ചിരിക്കുഞ്ഞനായ ശലഭ ലാർവ ഉറുമ്പുകളോട് ചങ്ങാത്തം കൂടുന്നതാണ് !!
ടൈനി ഗ്രാസ് ബ്ലൂ ശലഭങ്ങളുടെ പ്യൂപ്പ ഏകദേശം മൂന്ന് മില്ലീമീറ്റർ വലിപ്പമേ കാണൂ .. ഇന്റർനെറ്റിലൊക്കെ റഫറൻസ് ചിത്രങ്ങൾ നന്നേ കുറവാണ് (ഇല്ല എന്ന് തന്നെ പറയാം).
പ്രോപ്പർ ഡോക്യൂമെന്റേഷന് വേണ്ടി നാട്ടിൽ നിന്ന് Lakshmi Prajath യും ഞാനും ഇതിന്റെ ലാർവകളെയും പ്യൂപ്പകളെയും തപ്പി നടന്ന് തുടങ്ങിയിട്ട് കുറച്ചു നാളായി ..
ലക്ഷ്മിയാണ് ആദ്യം ലാർവകളെയും പ്യൂപ്പയെയും നാട്ടിൽ കണ്ടുപിടിച്ചത്.
ആ സങ്കടം തീർക്കാനാണ് ഈ പോസ്റ്റ്
Scientific Nam : Zizula hylax
Common Name : Tiny Grass Blue
Location : Abu Dhabi City
Observation Date : 05-06-2023
കൂട്ടുകാർക്കെല്ലാം ലോക പരിസ്ഥിതി ദിന ആശംസകൾ !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ