Scorpions Glow Under UV Light !

Scorpions Glow Under UV Light !

ഇന്നലെ രാത്രി എമിറേറ്റ്‌സ് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ചങ്ങാതിമാരോടൊപ്പം പ്രാണികളെ തിരഞ്ഞ് നടക്കുന്നതിനിടയിൽ കണ്ടതാണ് !!
യു വി ലൈറ്റിൽ തേളുകളുടെ ശരീരം തെളിമയുള്ള പച്ച പ്രകാശം പുറപ്പെടുവിക്കും!
അവയുടെ എക്സോസ്കെലിറ്റണിന്റെ പുറത്തുള്ള ക്യൂട്ടിക്കിൾ ലെയറിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.
അൾട്രാവയലറ്റ് ലൈറ്റ് ശരീരത്തിൽ പതിക്കുമ്പോൾ അത് ആഗിരണം ചെയ്ത്‌ ദൃശ്യപ്രകാശമായി വികിരണം ചെയ്യും.
മരുഭൂമിയിലെയും മറ്റും രാത്രികാല പര്യവേക്ഷണങ്ങളിൽ യുവി ലാമ്പ് വളരെ ഉപകാരപ്രദമാണ്.
ശരീരത്തിന് മണലിന്റെ നിറം തന്നെ ആയതുകൊണ്ട് ചുറ്റുപാടിൽ നിന്ന് ഇവയെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ രാത്രി അൾട്രാവയലറ്റ് വെളിച്ചം തെളിയിച്ചാൽ കഥമാറും !
തിളങ്ങുന്ന LED ലൈറ്റുകൾപോലെ ബുഷിനുള്ളിൽ അവിടിവിടെയായി തേളുകളുടെ പ്രകാശം അതിമനോഹരമായ കാഴ്ച്ചതന്നെയാണ് .
തേളുകളുടെ ശരീരത്തിന്റെ ഈ പ്രത്യേകതയെ കുറിച്ച് കുറെയേറെ പഠനം നടന്നിട്ടുണ്ട് ..
പല സിദ്ധാന്തങ്ങളുണ്ട് എങ്കിലും തേളുകളിലെ ഈ പ്രകാശം കൊണ്ട് അവയ്ക്ക് എന്ത് ഗുണം എന്നതിന് കൃത്യമായ ഒരു വിശദീകരണം കണ്ടെത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.
തേളുകൾ ഫൈലം ആന്ത്രോപോഡയിൽ വരുന്ന 'പടംപൊഴിക്കുന്ന' ജീവികൾ ആണെന്നറിയാമല്ലോ .
സാധാരണ പഴയത് പൊഴിച്ചു കളഞ്ഞ് പുതിയ ആവരണം വരുമ്പോൾ കുറച്ചു നേരത്തേക്ക് UV പ്രകാശത്തിൽ ഇങ്ങനെ വെളിച്ചം ഉണ്ടാവാറില്ല എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് .
പിന്നീട് അതിന്റെ ശരീരം പുറപ്പെടുവിക്കുന്ന ഏതെങ്കിലും ശ്രവങ്ങളിലൂടെയോ അല്ലെങ്കിൽ എക്സോസ്കെലിറ്റൺ ഉറയ്ക്കുന്ന മാത്രയിൽ സംഭവിക്കുന്ന എന്തെങ്കിലും രാസമാറ്റമോ ആകാം ഇവയുടെ പ്രകാശത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്.
പൊഴിച്ചു കളഞ്ഞ 'ചർമവും' ഇതുപോലെ തിളങ്ങും ..
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഫോസിലൈസ് ചെയ്യപ്പെട്ട തേളുകളുടെ സ്പെസിമനുകൾ ഇന്നും യു വി ലൈറ്റിൽ പ്രകാശിക്കും എന്നറിയാമോ !!!
എന്തായാലും ഇന്നലെ രാത്രി ചാകരയായിരുന്നു !!
കൂടുതൽ നിരീക്ഷണങ്ങളുടെ വിശേഷങ്ങൾ വഴിയേ എഴുതാം .. .
സ്നേഹപൂർവം : കിരൺ കണ്ണൻ



Link to Facebook Post
Posted on Jun 10, 2023

അഭിപ്രായങ്ങള്‍