ഒരു മനുഷ്യൻ മണ്ണിൽ കമഴ്ന്നു കിടന്ന് എട്ടുകാലിയെ വലിച്ചു കുടിക്കുന്നത് നോക്കൂ !! ( സോറി വലിച്ച് പിടിക്കുന്നത് )
എട്ടുകാലികളെയും മറ്റു കുഞ്ഞു പ്രാണികളെയും കേടുപാടുകൾ കൂടാതെ ബയോളജിക്കൽ സാംബ്ലിങ്ങിന് വേണ്ടി പിടിച്ചെടുക്കുന്ന ക്ലാസിക്കൽ രീതിയാണ് ഇത് . "സക്ഷൻ ബഗ്ഗ് സാമ്പ്ലിങ്ങ്" Suction Bug Sampling എന്നാണ് ഈ രീതിക്ക് പേര്.
ഫീൽഡ് ട്രിപ്പിൽ സെബാസ്റ്റ്യന്റെ ബാഗ് തുറന്നപ്പോൾ അതിൽ മുഴുവനും ഇതുമാതിരിയുള്ള തരികിട DIY സാമഗ്രികൾ ആയിരുന്നു.
വലിച്ചെടുക്കുന്ന എട്ടുകാലി വായിലേക്ക് കയറിപോകാതിരിക്കാൻ മൗത്ത്പീസ് പൈപ്പിന്റെ തുടക്കത്തിൽ തന്നെ ഒരു സർജിക്കൽ ഫിൽറ്റർ വച്ചിട്ടുണ്ട്.
എട്ടുകാലിപ്പേടി ഉള്ളവർക്കും ഹൈപ്പർ അലർജി, ആസ്ത്മ എന്നിവയൊക്കെ ഉള്ളവർക്കുമൊന്നും ഈ രീതി അത്ര പ്രാക്ടിക്കൽ അല്ല എന്ന് പറയേണ്ടതില്ലല്ലോ.
സെബാസ്റ്റ്യന്റെ കയ്യിൽ അര സെന്റീമീറ്റർ മാത്രം ഉയരത്തിലുള്ള പരന്ന സുതാര്യമായ ആക്രിലിക്ക് പാത്രങ്ങൾ ഉണ്ടായിരുന്നു.
പിടിച്ചെടുക്കുന്ന എട്ടുകാലികളെ ഈ പ്രത്തേകതരം പാത്രത്തിൽ വച്ച് നിരീക്ഷിച്ച് ചിത്രങ്ങൾ എടുത്തതിന് ശേഷം വിട്ടയക്കുകയാണ് ചെയ്യുന്നത്.
വാച്ച് റിപ്പയർ ചെയ്യുന്ന ആളുകളുടെ കയ്യിലുള്ളതുപോലെ എൽ ഇ ഡി ലൈറ്റ് ഒക്കെ പിടിപ്പിച്ച 60X മാഗ്നിഫിക്കേഷൻ ഉള്ള ഒരു കുഞ്ഞ് ഐ ലെൻസും പുള്ളിയുടെ കയ്യിലുണ്ടായിരുന്നു .
ക്ഷമിക്കൂ സെബാസ്റ്റ്യനെ പരിചയപ്പെടുത്താൻ മറന്നു .
സെബാസ്റ്റ്യൻ ജർമ്മൻ പാസ്പോർട്ട് ഹോൾഡർ ആണ് , അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ സുവോളജി അദ്യാപകനാണ് , ഗവേഷകനാണ് ..
വളരെ നല്ല മനുഷ്യൻ !
ഫീൽഡിൽ കണ്ടുമുട്ടുന്നവർ എല്ലാം തന്നെ നല്ലമനുഷ്യരാണ് ....


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ