'ലിറ്റിൽഭൂമി' ടെറേറിയം വർക്ഷോപ്പ്

കൃത്യം പതിനഞ്ചു പേരിൽ ഒതുക്കാനായിരുന്നു കൊച്ചിയിലെ 'ലിറ്റിൽഭൂമി' എന്ന ടെറേറിയം വർക്ഷോപ്പ് പ്ലാൻ ചെയ്തിരുന്നത് ..

ഭൂമി ലേണിങ്ങ് കമ്യൂണിറ്റിയിലെ മുറികളൊന്നിൽ വട്ടമിട്ട് ഇരുന്ന് പഠിപ്പിക്കാം എന്നോർത്തു ..
പരിപാടിയുടെ തലേദിവസം പാനിക്ക് മോഡിൽ കൊച്ചിയിൽ നിന്ന് ലക്ഷ്മിയുടെ കോൾ വന്നു, കിരൺ എന്തോ സംഭവിച്ചിട്ടുണ്ട്! എനിക്ക് ഫോൺ വയ്ക്കാൻ സമയമേ കിട്ടുന്നില്ല,
തുരുതുരാ കോളുകൾ ...
റിസർവേഷൻ ക്ളോസ് ചെയ്തു എന്ന് പറഞ്ഞിട്ടും എല്ലാരും നിർബന്ധിക്കുന്നു! എന്താണ് സംഭവിക്കുന്നത് ?
ലഷ്മിയുടെ ഫോൺ വച്ച ഉടനെ ഞാൻ ഫെയ്‌സ് ബുക്ക് എടുത്ത് നോക്കി, സംഭവം പ്രതീക്ഷിച്ചത് തന്നെ.
അവസാന നിമിഷം മുരളിച്ചേട്ടൻ എന്റെ പരിപാടിയുടെ പോസ്റ്റ് എടുത്ത് ഷെയർ ചെയ്തിരിക്കുന്നു .. !!
എന്തായാലും കുറച്ചുപേരെ കൂടി ഉൾപ്പെടുത്തിയെ തീരൂ...
ചില്ലുപാത്രങ്ങളും ചെടികളും മണ്ണും മറ്റ് സാമഗ്രികളുമെല്ലാം.കൊച്ചിയിൽ ലക്ഷ്മീ തന്നെ ഓടിപാഞ്ഞ് വാങ്ങണം .. ഫോണുകളും തുരുതുരാ വരുന്നുണ്ട് ..
വീടുകളിൽ പെരുമഴക്കാലത്ത് ഓരോ അത്യാവശ്യങ്ങൾ ഉണ്ടാകുമ്പോൾ ചെയ്യുന്നപോലെ മുറ്റത്ത് ഒരു പന്തൽ, കുറെ വിരുന്നു കസേരകളും മടക്കു മേശകളും .
രാവിലെ പന്തല് മുഴുവനും മഴവെള്ളം, മണ്ണ് കോരി വരമ്പ് കെട്ടി ..
ഞങ്ങളുടെ പ്രിയ സ്നേഹിത, Terrarium Expert ആയ മഞ്ജുഷ തൃശൂർ നിന്ന് വന്നത് ഒരുപാട് സഹായമായി ..
ജിൻസി എത്താം എന്ന് പറഞ്ഞിരുന്നെങ്കിലും പെരുമഴ കാരണം വരാൻ സാധിച്ചില്ല.
അബുദാബിയിൽ നിന്ന് അനു ലീവിലുണ്ട്, കൊച്ചിയിലാണ് വീട്, രാവിലെ തന്നെ വിളിച്ച് വരാൻ ഏൽപ്പിച്ചു...
ട്രിവാൻഡ്രം, കാലിക്കറ്റ് എന്നിവിടങ്ങളിൽ നിന്നൊക്കെ ആളുകൾ എത്തി ...
കല്യാണ രാമൻ സിനിമയിൽ ഇന്നസെന്റിന്റെ റോളായിരുന്നു.
ലൈക്കാ ബോള് കൂട്ടി ഒരിച്ചിരി മണ്ണ് എടുക്കട്ടേ .....
Muralee Thummarukudy ചേട്ടാ

ഭൂമിയിലെ പ്രവർത്തകർ ഒരു കുടുംബം പോലെയാണ് , അസീം , ഫഹിമ , നസീർ നൗഫൽ എല്ലാരും ഒപ്പം നിന്നു ....
സ്നേഹം സന്തോഷം ..








Posted on Jul 24, 2023

അഭിപ്രായങ്ങള്‍