തൃശൂർ ആകാശവാണി റേഡിയോ നിലയത്തിന്റെ നേരെ മുന്നിലാണ് GVHSS .
ഞങ്ങളുടെ 'Grass Blues' പ്രോജക്ടിന്റെ ആദ്യത്തെ ഓഫ് ലൈൻ സെഷൻ കഴിഞ്ഞ വെള്ളിയാഴ്‌ച (21/07/23) അവിടെ അവതരിപ്പിക്കാൻ തുടങ്ങുന്നതിന് മുൻപേ ബോട്ടാണിസ്റ്റായ ചങ്ങാതി മഞ്ജു ടീച്ചർ കുറച്ചു നിർദ്ദേശങ്ങൾ തന്നിരുന്നു.
വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന അതിസാധാരണക്കാരായ കുഞ്ഞുങ്ങളാണ്, വികൃതികളാണ് ..
സെഷനിൽ ആക്റ്റീവ് പാർട്ടിസിപ്പേഷൻ ഉറപ്പുവരുത്താൻ ബുദ്ധിമുട്ടാണ് എന്നൊക്കെ...
എനിക്കിത്തിരി ടെൻഷനൊക്കെ തോന്നിയിരുന്നെങ്കിലും Lakshmi പൂർണ്ണമായ ആത്മവിശ്വാസം തന്നു .
സ്‌കൂളിലെ വിവിധ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും പ്രിന്സിപ്പാളുമെല്ലാം ആദ്യാവസാനം സെഷൻ അറ്റൻഡ് ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഇച്ചിരികൂടി കോൺഷ്യസ് ആയി ..
പക്ഷേ പറയാനുള്ള വിഷയങ്ങളും ആശയങ്ങളും ഒരായിരം തവണ ചർച്ച ചെയ്തിട്ടുള്ളതും പലവട്ടം ലൈവ് സെഷനുകളിൽ പലപല ഗ്രൂപ്പുകളിൽ പല പല രീതികളിൽ അവതരിപ്പിച്ചവയും ആകയാൽ, സംസാരിച്ചു തുടങ്ങിയപ്പോഴേ ഞങ്ങൾക്ക് നൈസർഗികമായ ഒരു താളം ലഭിച്ചു ... !
കുഞ്ഞു കണ്ണുകൾ വിടരുന്നതും, അവിടിവിടങ്ങളിൽ നിന്ന് പല ചോദ്യങ്ങൾ ഉയരുന്നതും കൂടി ആയപ്പോൾ കുട്ടികൾ നമ്മളോടൊപ്പം തന്നെ ഉണ്ട് എന്നുറപ്പിച്ചു.
ഇൻട്രോ സെഷൻ കഴിഞ്ഞപാടെ ഒരു മണിക്കൂർ സ്‌കൂളിന്റെ വിശാലമായ ക്യാമ്പസിലെ കാട്ടിനുള്ളിൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാണി നിരീക്ഷണം, അതിനു ശേഷം ലാബിൽ വീണ്ടും ഒരു മണിക്കൂർ ചിത്രങ്ങളെടുത്ത സ്പീഷീസുകളെ എങ്ങിനെ നാച്ചുറൽ ഹിസ്റ്ററി ഡാറ്റയിൽ ഉൾച്ചേർക്കാം എന്ന on-job പരിചയപ്പെടുത്തൽ ...
എന്താണ് , എന്തിനാണ് സിറ്റിസൺ സയൻസ് എന്നൊരു ഓർമ്മപ്പെടുത്തൽ ..
ചോദ്യോത്തരങ്ങൾ ....
ഈ സെഷൻ മഞ്ജുഷ ഞങ്ങളോടൊപ്പം കട്ടക്ക് നിന്നതുകൊണ്ടാണ് നല്ല വിജയമായത്.
വരും വഴി മഞ്ജുഷയുടെ വീട്ടിലെ മനോഹരമായ ടെറേറിയം കളക്ഷനുകൾ നേരിട്ട് കണ്ടു .. ഒരു രക്ഷയുമില്ല ...
ഞാനൊക്കെ എന്റെ ടെറേറിയങ്ങൾക്കുള്ളിൽ കാക്കിരിപീക്കിരി എന്ന മട്ടിൽ ഒക്കെയാണ് ചെടികൾ നാടാറുള്ളത് .
പക്ഷേ മഞ്ജുഷ ഒരു ആർട്ടിസ്റ്റ് ആണ് ..
അതിന്റെ സൂഷ്മഭംഗി മഞ്ജുഷയുടെ ഓരോ പ്രൊഡക്ഷണിലും കാൺമാനുണ്ട് !
Manjusha സൂപ്പറാണ് .. !
സന്തോഷത്തിന്റെ മധുരിക്കുന്ന ഒരു ദിനത്തോടുള്ള ഓർമ്മയ്ക്ക് ...









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ