ഒടുവിൽ എന്റെ ശലഭത്തിന് യു.എ.ഇ പാസ്പോർട്ട് കിട്ടി .. !

 ഒടുവിൽ എന്റെ ശലഭത്തിന് യു.എ.ഇ പാസ്പോർട്ട് കിട്ടി .. !

അറേബ്യൻ പെനിസുലയിൽ ആദ്യമായി കണ്ടെത്തി വളർത്തിയ ശലഭങ്ങളിൽ രണ്ടെണ്ണം അബുദാബി എൻവയോൺമെന്റ് ഏജസി ഔദ്യോഗികമായി അവരുടെ എന്റമോളജി കളക്ഷനിൽ കാറ്റലോഗ് ചെയ്ത് ഉൾപ്പെടുത്തിയിരിക്കുന്നു !!
Hasora Chromus ( Common banded awl )
കാറ്റലോഗ് നമ്പർ : ICEAD - 1252 (Male)
കാറ്റലോഗ് നമ്പർ : ICEAD - 1253 (Female)
ഈ സ്പീഷീസിന്റെ സ്വാഭാവിക ജീവപരിസരങ്ങൾക്ക് പുറത്ത് ആദ്യമായി കണ്ടെത്തതി ഭൂലോകത്തിൽ ഈ കുത്തിട്ടവന്റെ പേര് കിരൺ എന്നാണ് .
മേനി പറയാനല്ല ; എന്നെയും നിങ്ങളെയും പോലുള്ള സാധാരണ മനുഷ്യർ അടിസ്ഥാന ശാസ്ത്രബോധ്യത്തോടെ നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ച് പഠിച്ചാൽ , ആ നിരീക്ഷണങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയാൽ അത് പരിസ്ഥിതി ചരിത്രത്തിലേക്ക് ചേരുന്ന എത്ര വലിയ സമ്പാദ്യമാണെന്ന ഓർമ്മകുറിപ്പ് മാത്രമാണിത് .
നമ്മൾ സാക്ഷികളാകുന്നു, നമ്മൾ രേഖപ്പെടുത്തുന്നു, നമ്മളുൾപ്പെടെയുള്ള ശാസ്ത്രസമൂഹവും നമ്മുടെ മക്കളും നാളെ ഈ ചരിത്ര രേഖകൾ ഉപയോഗിക്കും.
സ്നേഹപൂർവം : കിരൺ കണ്ണൻ




Posted on Aug 13, 2023

അഭിപ്രായങ്ങള്‍