തൃശൂർ വിമല കോളേജ് !!
04-08-2023
ഉച്ചതിരിഞ്ഞ് സുവോളജി ഡിപ്പാർട്ടുമെന്റിൽ ഞങ്ങളുടെ സിഗ്നേച്ചർ ഇവന്റ് "ഗ്രാസ് ബ്ലൂസ്" .
1. Terrarium Workshop
@ Botony Department
അടഞ്ഞ ചില്ലുപാത്രത്തിനുള്ളിൽ പുറമെ നിന്ന് സൂര്യപ്രകാശം മാത്രം സ്വീകരിച്ച് സ്വയംപര്യാപ്തമായി വളരുന്ന ചെടികളും സൂഷ്മജീവികളും നിറഞ്ഞ സങ്കീർണ്ണവും സൂഷ്മവുമായ ജൈവ വ്യവസ്‌ഥ എങ്ങിനെ നിർമ്മിക്കാം എന്നും ആ സിസ്റ്റത്തിൽ ജൈവികവും ഭൗതികവുമായ ഘടകങ്ങൾ എങ്ങിനെ പരസ്പര്യത്തോടെ ഉൾച്ചേരേണ്ടതുണ്ട് എന്നും പഠിപ്പിക്കുന്ന രണ്ടുമണിക്കൂർ സെഷൻ ആണ് ഇത്. .
ഒരു സിസ്റ്റത്തിനുള്ളിലെ വാട്ടർ സൈക്കിൾ, കാർബൺ സൈക്കിൾ, ന്യൂട്രിയന്റ് സൈക്കിൾ, ജൈവ സന്തുലനം, താപം, വാക്വം, മീതൈൻ എമിഷൻ എന്നിങ്ങനെയുള്ള സാധ്യതകളെയും മറ്റും വിശദമായി പറഞ്ഞ് സ്വയംപര്യാപ്തമായ ബയോസ്പിയറുകൾ നിർമ്മിച്ചു നോക്കാനുള്ള പ്രേരണയും അറിവും ജിജ്ഞാസയും പകരാനാണ് ശ്രമിച്ചത് ..
2. Grass Blues
@ Zoology Department
ചുറ്റുപാടുമുള്ള പരിസ്ഥിതിയെ നിരീക്ഷിച്ച്, പഠിച്ച് രേഖപ്പെടുത്താൻ പ്രേരിപ്പിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനുമുള്ള ഒരു ഗ്ലോബൽ പ്രോജക്റ്റ് ആയാണ് 'ഗ്രാസ്ബ്ലൂസ്' സെഷനുകൾ ഞങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
"സിറ്റിസൺ സയൻസ്" എന്ന വിവേക ധാർമ്മികതയിൽ ഊന്നി, ഗവേഷകർ മുതൽ ജൈവ ശാസ്ത്രത്തിൽ അത്രമേൽ സാങ്കേതിക ജ്ഞാനമില്ലാത്ത സാധാരണകാർക്കു വരെ മനസ്സിലാക്കാവുന്ന രീതിയിൽ ജീവജാലങ്ങളുടെ ടാക്സോണമിക്കൽ ഐഡികൾ കണ്ടുപിടിക്കാനും ദേശം-കാലം-ഒബ്സർവർ ഡീറ്റയിൽ എന്നിവ ചേർത്ത് ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഡാറ്റയിൽ ഉൾച്ചേർക്കാൻ സാധിക്കുന്ന സയൻസ് പോർട്ടലുകൾ പരിചയപ്പെടുത്തുക, കാലാകാലങ്ങളിൽ വരുന്ന സിറ്റിസൻ സയൻസ് സന്നദ്ധപ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക എന്നതല്ലാമാണ് ഗ്രാസ് ബ്ലൂ പ്രോജക്ടിലൂടെ ഞാനും ലക്ഷ്മിയും പരിചയപ്പെടുത്തിയത് .
വിമല കോളേജിന്റെ ശുചിത്വവും പ്രൊഫഷണലിസവും ഞങ്ങളെ ശരിക്കും അതിശയപ്പെടുത്തി .. !!
ഒരു നുറുങ്ങു കടലാസുപോലും വീണുകിടക്കാത്ത ക്യാംപസ്സ്, വൃത്തിയുള്ള ഇടനാഴികൾ, ഓരോ ലാബിലും മൂന്ന് നാല് അറ്റന്റർമാർ സദാ സമയവും പഠനമേശകളും സാമഗ്രികളും വൃത്തിയാക്കി അടക്കി ഒതുക്കി വക്കുന്നു !!
പ്രസന്റേഷൻ തുടങ്ങുന്നതിനു മുൻപേ കോളേജിന്റെ വൈ ഫൈ ആക്സസ്, പ്രൊജക്ടർ കണക്ഷൻ തുടങ്ങിയ എല്ലാ സാങ്കേതിക സാചചര്യങ്ങളും കൃത്യമായി ഒരുക്കുന്നു !!
കോളേജിലെ ബോട്ടണി പ്രൊഫസർ മിസ് കാർത്തികയാണ് ഈ അവധിക്ക് തന്നെ തീർച്ചയായും കോളേജിലേക്ക് വരാൻ നിർബന്ധിച്ചത്, ഞങ്ങൾ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളാണ്, തൊട്ടടുത്ത രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് മഞ്ജുഷയും ഞങ്ങളോടൊപ്പം കൂടി ..
സുവോളജി ഡിപ്പാർട്ടമെന്റിലെ ഫീബ മിസ്സും ടീമും വളരെ ആത്മാർത്ഥതയോടെ ഞങ്ങൾക്കൊപ്പം നിന്നത് ഒത്തിരി ആത്മവിശ്വാസവും സന്തോഷവും പകർന്നു ...
കേവലമായ മുഖപുസ്തക സൗഹൃദങ്ങൾ, കാര്യകാരണങ്ങൾക്ക് വേണ്ടി ഉറ്റച്ചങ്ങാതിമാരാകുന്ന
അനുഭവം എത്ര ഹൃദ്യമാണ് ..
വിമല കോളേജിലെ എന്നാരോടും പ്രത്യകിച്ച് കാർത്തിക ടീച്ചറോട് സ്നേഹവും നന്ദിയും.
അടുത്ത അവധിക്കാലത് കുറെ കൂടി വൈവിധ്യമാർന്ന ശാസ്ത്രവിഷയങ്ങളുമായി ക്യാംപസുകളിൽ എത്തിച്ചേരണം ..
ഈ വർഷത്തെ അവധിക്കാലം തീരുകയാണ് , ഇനി ഞാൻ പഠിച്ച സ്‌കൂളിൽ വരുന്ന 7ന് ഒരു സെഷൻ കൂടി ഏറ്റിട്ടുണ്ട്...








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ