"ഗ്രാസ് ബ്ലൂസ്" നാളെ ഞാൻ പഠിച്ച സ്‌കൂളിൽ !

"ഗ്രാസ് ബ്ലൂസ്"

നാളെ ഞാൻ പഠിച്ച സ്‌കൂളിൽ !
H.D.P.H.S.S : 07-08-2023 : 2.30 PM
ഹയർ സെക്കണ്ടറി വിദ്യാര്ത്ഥികൾക്ക് വേണ്ടിയാണ് സെഷൻ ചെയ്യുന്നത് ...
രാവിലെ സ്‌കൂളിൽ ഒന്ന് പോയി നോക്കണം, ഒരു മണിക്കൂർ തിയറിയും ശേഷം സ്‌കൂൾ പരിസരത്തെ ചെടികൾക്ക് ചുറ്റിലും ഒരു പരിസ്ഥിതി നടത്തവുമാണ് ഉദ്ദേശിക്കുന്നത് ..
ഇതോടെ ഈ അവധിക്കാലത്തെ പഠന പരിപാടികളൊക്കെ തീരുകയാണ് ..
ഇരുപത്ത് ദിവസത്തെ അവധിക്കാലത്ത് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് .
ഇനി പറഞ്ഞ് വച്ചിട്ടുള്ള ഇൻസ്റ്റിട്യൂട്ടുകളിൽ അടുത്ത അവധിക്കാലത്ത് ചെയ്യാം എന്ന് ഏറ്റിട്ടുണ്ട് ..
"ഗ്രാസ് ബ്ലൂസ്" ശാസ്ത്വബോധത്തിലൂന്നിയുള്ള പരിസ്ഥിതി പഠനമാണ് ലക്ഷ്യം വയ്ക്കുന്നത് , അബുദാബിയിൽ തിരിച്ചെത്തിയാൽ ഇതുവരെ കമ്മിറ്റ് ചെയ്ത പല ഓൺലൈൻ സെഷനുകളും ചെയ്യാൻ ശ്രമിക്കും ..
അടുത്ത അവധിക്കാലത്തിന് മുൻപേ കുറച്ചുകൂടെ അർത്ഥവത്തായ പ്രസന്റേഷനുകളും പ്രോഗ്രാമുകളും ചിട്ടപെടുത്തേണ്ടതുണ്ട് ..
വ്യക്തിപരമായ ഒട്ടനവധി തിരക്കുകൾക്കിടയിൽ നിന്ന് ലക്ഷ്മി ഗ്രാസ് ബ്ലൂ പ്രോജക്റ്റിന് വേണ്ടി സമയം കണ്ടെത്തുന്നത് പരിസ്ഥിതി, ശാസ്ത്രം , വിദ്യാഭ്യാസം എന്നീ വിഷയങ്ങളോടുള്ള ആത്മാർത്ഥമായ ഇഷ്ടം കൊണ്ട് മാത്രമാണ് ..
ലെപിഡോപ്റ്റെറ, ടാക്സോണമി എന്നീ കാര്യങ്ങളിലെല്ലാം ലക്ഷ്മിയാണ് ലീഡ് എടുക്കുന്നത്. ശലഭങ്ങളെ കുറിച്ചും മോത്തുകളെ കുറിച്ചുമെല്ലാം എനിക്കുള്ള അറിവ്‌ ലക്ഷ്മിയെക്കാൾ വളരെ പരിമിതമാണ് ...
ലക്ഷ്മി സ്വയം വിശേഷിപ്പിക്കാറുള്ളതുപോലെ റോളർകോസ്റ്റർ പോലെയാണ് അവരുടെ സാധാരണ ദിവസങ്ങൾ ...
അതിനിടയിൽ ഈ കഴിഞ്ഞു പോയ ആഴ്‌ചകളിലെ ഓഫ് ലൈൻ സെഷനുകളും അവയ്ക്കുവേണ്ടിയുള്ള യാത്രകളും കൂടെ ആയപ്പോൾ ലക്ഷ്മിയുടെ ദിവസങ്ങൾ എത്രമേൽ തിരക്ക് നിറഞ്ഞതായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
ചങ്ങാതിമാരോട് നന്ദിപറയാനാകില്ല...
ഭൂമിക്കും സമൂഹത്തിനും വേണ്ടിയാണ് ശാസ്ത്രബോധത്തിന്റെ സംസ്കാരം കുട്ടികൾക്ക് പകരാൻ ശ്രമിക്കുന്നത്.
സ്നേഹപൂർവം : കിരൺ കണ്ണൻ






Link to Facebook Post
Posted on Aug 6, 2023

അഭിപ്രായങ്ങള്‍