ബിനീഷ് റൂബാസ് !
കേരളത്തിലെ നാച്ചുറലിസ്റ്റുകൾക്ക് ഒട്ടുമേ പരിചിതനല്ലാത്ത, എന്നാൽ തീർച്ചയായും പരിചയപ്പെടെണ്ടുന്ന ഒരു പരിസ്ഥിതി നിരീക്ഷകനാണ് ബിനീഷ് ..
ബിനീഷ് ഒരു പതിറ്റാണ്ടോളം യുണൈറ്റഡ് അറബ് എമിറേറ്റിലെ ഉഷ്ണഭൂമികളിൽ ശലഭങ്ങളെയും പ്രാണികളെയും തിരഞ്ഞ് നടന്നിരുന്നു ..
യുന്നേറ്റഡ് അറബ് എമിറേറ്റിലേയും വടക്കൻ ഒമാനിലെയും
ചിത്രശലഭങ്ങളുടെ സമ്പൂർണ്ണ വിവരശേഖരമുള്ള "Butterflies of the United Arab Emirates Including Northern Oman" എന്ന പുസ്തകം ബിനീഷിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങിയതാണ്.
യു എ ഇ യിൽ എമ്പാടുമുള്ള പരിസ്ഥിതിനിരീക്ഷകരുടെ ചങ്ങാതിയും പ്രൈം റെഫറൻസ് റിസോഴ്സിലെ പ്രധാനപ്പെട്ട ഒരാളുമാണ് ബിനീഷ് .
ഇപ്പോൾ ബിനീഷ് സൗദിയിലെ 'നിയോം' എന്ന മെഗാ പ്രോജക്ടിന്റെ ഭാഗമായുള്ള പരിസ്ഥിതി പഠനങ്ങൾ നടത്തുകയാണ് .
വിയറ്റ്നാമിലെ പക്ഷികളെ കുറിച്ചുള്ള പുസ്തകമെഴുതുന്നു , സുമാത്രയിലെ ജൈവ വൈവിധ്യങ്ങളെ കുറിച്ച് പഠിക്കുന്നു, പരിണാമം വരച്ച അദൃശ്യഭൗമരേഖകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള ജൈവ വൈവിധ്യം എങ്ങിനെയൊക്കെ വ്യത്യാസപെട്ടിരിക്കുന്നു എന്ന് പഠിക്കുന്നു , രേഖപ്പെടുത്തുന്നു ..
ബിനീഷിനെ ആദ്യമായി കാണാനും അദ്ദേഹത്തോടൊപ്പം രണ്ടു ദിവസം താമസിച്ച് പരിസ്ഥിതി നിരീക്ഷണ യാത്രകളിൽ ഏർപ്പെടാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
~~~
തെക്ക് പശ്ചിമഘട്ടം തീരുന്നതിന് ശേഷം ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഇച്ചിരികൂടി നീണ്ടു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ മുപ്പന്തൽ എന്ന ഗ്രാമം ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള പ്രദേശമാണ്, അറബിക്കടലും, ഇന്ത്യൻ മഹാ സമുദ്രവും, ബേ ഓഫ് ബംഗാളും പലപല കാറ്റുകൾ വീശിയടിപ്പിക്കുന്ന മേഖല ...
സഹ്യന്റെ മതിൽകെട്ടിന് തൊട്ടു തെക്കുള്ള ഈ ഗ്രാമതത്തിൽ സദാ കാറ്റ് വീശിക്കൊണ്ടിരിക്കും...
അനേകായിരം വലിയ കാറ്റുപങ്കകൾ 'ഹരിതവൈദ്യുതി' ഉത്പാദിപ്പിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന ഇവിടെ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പരുത്തി തോട്ടങ്ങളാണ്...
'സ്‌പോട്ടഡ് ജോക്കർ' എന്ന ശലഭത്തെ തിരഞ്ഞ് ഞങ്ങള് പരുത്തി കായ്കൾ പൊട്ടിവിരിഞ്ഞ് മേഘത്തുണ്ടുകൾ ഒട്ടിച്ചു വച്ച ചെടികൾക്കിടയിലൂടെയൊക്കെ കുറെ നേരം നടന്നു ... !
It was Lovely Days .



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ