ദിനോസറിന്റെ മുട്ടയും പല്ലും !
എരിഞ്ഞു തീരാതെ വീണ ഉൽക്ക !
നോക്കൂ , ഡിഡിന്റെ കയ്യിൽ എന്തൊക്കെയാണെന്ന് !!
കുഞ്ഞു സിഡിനോടൊപ്പം അഭിമാനത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് Dr. പരവീർ പങ്കജ് ആണ് , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ !
സിഡിനോടൊപ്പമുള്ള ഒരാഴ്ച്ചത്തെ ഡൽഹി യാത്ര എനിക്ക് മനോഹരമായ അനുഭവമായിരുന്നു. ആദ്യമായാണ് ഞാനും സിഡും തനിച്ച് ഒരു യാത്ര പോകുന്നത് ..
കുഞ്ഞുനാൾ മുതലേ ഇളയെയും കൊണ്ട് ഹൈക്കിങ്ങിന് ഫുജൈറയിലേക്കൊക്കെ പോകാറുണ്ടായിരുന്നു ..
പല കാര്യങ്ങളിലും ഇളയുടെയും സിഡിന്റെയും താൽപര്യങ്ങൾ വ്യത്യസ്തമാണ് !
ഞാനും സിദൂം തമ്മിലുള്ള ചങ്ങാത്തം ഇച്ചിരികൂടെ പഞ്ചാരക്കട്ടിയാക്കാൻ ഈ 'ബോയ്സ് ട്രിപ്പ്' സഹായിച്ചു എന്ന് പറയാതെ വയ്യ !
ഒരാഴ്ച മുഴുവനും ദില്ലി പോലെ തിരക്ക് പിടിച്ച ഒരു നഗരത്തിൽ ഒരു പത്തു വയസ്സുകാരനോടൊപ്പം അവന് ഒട്ടുമേ മുഷിയാതെ സുരക്ഷിതമായി ചുറ്റിക്കറങ്ങാനായി.
ഓർമ്മകളോളം മൂല്യമുള്ള സ്ഥിരനിക്ഷേപങ്ങളൊന്നുമില്ല എന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ. ..
രാവിലെ മുതൽ പല മെട്രോ ലൈനുകളും മാറിമാറി കയറി ഓടിപാഞ്ഞ് പ്രഗതിമൈദാനിൽ എത്തിപ്പെട്ടു .
ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ അവസാന ദിവസമാണ്, സമുദ്രം പോലെയാണ് ജനം. ഓരോ പവലിയനുകളിലും തിരക്കോട് തിരക്ക് , അന്ന് രാത്രി തന്നെയാണ് ഞങ്ങൾക്ക് അബുദാബിയിലേക്കുള്ള റിട്ടേൺ ഫ്‌ളൈറ്റ് ..
കുഞ്ഞു കൈ മുറുക്കി പിടിച്ച് പവലിയനുകളിൽ നിന്ന് പവലിയനുകളിലേക്ക് ഓടി...
സിഡ് ഇത്തിരി ക്ഷീണിതനാണ് .
യാത്രയുടെ അവസാന ദിവസം അവനെ ത്രില്ലടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കൊടുക്കാൻ പറ്റിയാൽ നന്നായിരുന്നു.
കുറെ ജിയോഡുകളും പാറക്കല്ലുകളുമൊക്കെ ഡിസ്‌പ്ലേ ചെയ്തിരുന്ന ഒരു ചെറിയ പവലിയന്റെ മുന്നിലൂടെ കടന്ന് പോയപ്പോൾ സിഡ് എന്റെ കൈപിടിച്ച് വലിച്ചു !
ഇന്ത്യാ ഗവണ്മെന്റിന്റെ മൈനിങ്ങ് മിനിസ്ട്രിയുടെ പവലിയനാണ്...
സിഡിന് ജിയോളജിയും കല്ലുകളുമൊക്കെ വലിയ ഇഷ്ടമാണ്. കുഞ്ഞുനാൾ മുതലേ ഹൈക്കിങിന് പോകുമ്പോ അവൻ ബാക്‌പാക്കിൽ നിറയെ കല്ലുകൾ പെറുക്കി വരും . ഇവിടെ അവൻ ശേഖരിച്ച കല്ലുകളുടെയും ഫോസിലുകളുടെയും ഒരു ശേഖരമുണ്ട്...
മിഠായി പീടികയിലെ ചില്ലുഭരണിയിലേക്ക് കൊതിപിടിച്ചു നോക്കുന്ന പോലെയാണ് സിഡ് ഓരോരോ മിനറൽ സ്റ്റോണുകളും അവയ്ക്ക് അടിയിൽ വച്ച കുറിപ്പുകളും നോക്കുന്നത് .. ഓരോന്നും ക്ഷമയോടെ വായിച്ചു നോക്കുന്നു ....
ട്രേഡ് ഫെയറിലെ മറ്റു പവലിയനുകളെപ്പോലെ ഇവിടെ വലിയ തിരക്കില്ല ( സ്വാഭാവികം ) ..
അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ സിഡിന്റെ കൈവിരൽ പിടിച്ച് കറുത്ത ഒരു കല്ലിൽ ഉരച്ചു ....
കല്ലിലെ കറുപ്പ് സിഡിന്റെ വിരലിൽ പതിഞ്ഞിരിക്കുന്നു ... !
എക്‌ഷിബിഷൻ കാണാൻ വന്ന പതുവയസ്സുകാരന്റെ ചുണ്ടില് പുഞ്ചിരിയും
കുഞ്ഞു കണ്ണുകളില് കൗതുകവും നിറച്ചതിന്റെ സംതൃപ്തിയോടെ അദ്ദേഹം കറുത്തകല്ല് തിരികെ ചില്ലുകൂട്ടിലേക്ക് വയ്ക്കാനൊരുങ്ങി അപ്പോൾ സിഡ് ചോദിച്ചു "Can I hold it for one moment" .
ഉദ്യോഗസ്ഥൻ സൂക്ഷ്മതയോടെ കല്ലെടുത്ത് സിഡിന്റെ കയ്യിൽ ഒന്നൂടെ വച്ച് കൊടുത്തു .
അവൻ അൽപ്പം സംശയിച്ച് എക്സിബിറ്ററുടെ മുഖത്തെ പുഞ്ചിരിയുടെ ആത്മവിശ്വാസത്തിൽ നഖം കൊണ്ട് കറുത്ത കല്ലിൽ ഒന്ന് കോറി ..
'ഈ കുഞ്ഞ് എന്താണീ കാണിക്കുന്നത്' എന്ന ഭാവത്തിൽ ഉദ്യോഗസ്ഥൻ നിൽക്കുന്നു , ഇതിനകം സ്റ്റാളിലെ മറ്റു രണ്ടുപേരും കൗതുകം കൊണ്ട് ചുറ്റിലും കൂടി ..
സിഡ് "Mohs Hardness സ്കെയിൽ" ടെസ്റ്റ് ചെയ്തതാണ് ! നഖം കൊണ്ട് കോറാൻ പറ്റുന്നുണ്ട് , ഡെന്സിറ്റി സ്കൈൽ 1 ആണ് .
ഒന്നുമുതൽ പത്ത് വരെയാണ് മോസ് ഹാഡ്നസ്സ് റേഞ്ച് .
സ്കെയിൽ 1 Talc Stone മുതൽ
സ്കെയിൽ 10 Diamond വരെ .
പക്ഷെ നിറം കണ്ടിട്ട് Talk Stone അല്ല , കൗതുകം നിറഞ്ഞ മൂന്ന് നിമിഷങ്ങൾക്കപ്പുറം Zid ആത്മവിശ്വാസത്തോടെ പറഞ്ഞു
"It is Graphite?"
ചുറ്റിലും കയ്യടികൾ !
ജിയോളജി കുഞ്ഞു സിഡിന് ഒരുപാട് ഇഷ്ടമുള്ള വിഷയമാണ് .
പാറകളുടെയും ഭൗമ ധാതുക്കലൂടെയുമെല്ലാം ഒരുപാട് സവിശേഷകതകൾ അവൻ പഠിച്ചെടുത്തിട്ടുണ്ട് ..
പലതും അഞ്ജലി ചേച്ചി Anjalee Radhakrishnan പഠിപ്പിച്ചു കൊടുത്തിട്ടുള്ളതാണ് ..
സിഡിൻറെ "കല്ല് പരീക്ഷണങ്ങളെ" കുറിച്ചും അഞ്ജലിയെ കുറിച്ചുമെല്ലാം ഞാൻ മുൻപേ ഫെയ്‌സ് ബുക്കിൽ എഴുതിയിട്ടുണ്ട് ..
ഈ പോസ്റ്റിനു കീഴെ അവയുടെ ലിങ്ക് ചേർക്കാം, വായിച്ച് നോക്കണേ ..
എന്തായാലും ആ നിമിഷത്തിൽ Zid അവിടെ സ്റ്റാറായി ! ഉദ്യോഗസ്ഥർ വന്ന് ഓരോരോ ചില്ലു കൂടുകൾ തുറന്ന് പലവിധമായുള്ള മിനറലുകളും കല്ലുകളും ഫോസിലുകളുമെല്ലാം സിഡിന് പരിചയപ്പെടുത്തി ..
ഓരോന്നും അവൻ കൈയ്യിൽ എടുത്തു നോക്കി ...
അവിടുന്നങ്ങോട്ട് മുതിർന്ന ശാസ്ത്ര പ്രവർത്തകർ സംസാരിക്കുന്നതുപോലെ വ്യത്യസ്തമായ ക്രിസ്റ്റൽ ഘടനകൾക്ക് അനുസരിച്ച് കല്ലുകളുടെ ക്ലീവേജിലുണ്ടാവുന്ന വ്യത്യാസങ്ങളെ കുറിച്ചും, നിറങ്ങളിൽ മിനറലുകളുടെ സ്വാധീനത്തെ കുറിച്ചുമെല്ലാം അവൻ അവിടുത്തെ 'മുതിർന്ന സ്നേഹിതരോട്' ഗൗരവതരമായി സംസാരിക്കുന്നുണ്ടായിരുന്നു ...
അവൻ കാരണം ജീവിതത്തിൽ ആദ്യമായി ഒരു ഉൽക്ക കൈകൊണ്ടു തൊടാൻ എനിക്കും സാധിച്ചു ...
പാതി കരിഞ്ഞ ഉൽക്ക മാത്രമല്ല , ഇന്ത്യയിൽ നിന്ന് ശേഖരിച്ച ദിനോസറിന്റെ മുട്ടകൾ, പല്ല്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഫോസിലൈസ് ചെയ്യപ്പെട്ട കടൽ ജീവികൾ എന്നിവയയുടെയല്ലാം സ്പെസിമനുകൾ V.I.P സിഡിന് കയ്യിൽ പിടിച്ച് പരിശോധിക്കാൻ സാധിച്ചു ..
അവിട്ട് ഉദ്യോഗസ്‌ഥർ ഓരോരുത്തരും സിഡിന്റെ ഒപ്പം നിന്ന് സെൽഫിഎടുത്തു ! അതിനിടയ്ക്കാണ് ഒരു ഉദ്യോഗസ്ഥൻ ഒഫീഷ്യൽ ഫോട്ടോഗ്രാഫറെ പവലിയനിലേക്ക് വിളിപ്പിച്ചത് .. ഡിഡിന്റെ ഒപ്പം നിന്ന് അവരെല്ലാം ഗ്രൂപ് ഫോട്ടോ എടുത്തു .
അദ്ദേഹം സിഡിന് കൊടുത്ത വിസിറ്റിങ്ങ് കാർഡ് കണ്ടപ്പോഴാണ് അത് Dr. പരവീർ പങ്കജ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ (Ministry of Mines, Government of Inida) ആണെന്ന് എനിക്ക് മനസ്സിലായത് !
മനോഹരമായ ഭൗമ ചിന്തകളുടെ ഒരു വൈകുന്നേരം !
സീഡും ഞാനും സൂപ്പർ ഹാപ്പി ...
എനിക്ക് ഇഷ്ടപ്പെടുന്നതും സന്തോഷിപ്പിക്കുന്നതും ചിന്തിപ്പിക്കപ്പെടുന്നതുമായ കാര്യങ്ങളെല്ലാം ഞാനിവിടെ തുറന്നെഴുതാറുണ്ട് ...
ഒരുപാട് സവിശേഷതകളുള്ള ദേശങ്ങളും കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഞാനിവിടെ പങ്കവയ്ക്കാൻ ശ്രമിക്കാറുണ്ട് ..
" എൻഗേജ് വിത്ത് പീപ്പിൾ " എന്നത് ശാസ്ത്ര പ്രാചാരണത്തിന് ഞാൻ എന്നും സന്തോഷത്തോടെ ഉപയോഗിക്കുന്ന സോഷ്യൽ ടൂൾ ആണ്
നമ്മുടെ ചിന്തകൾ നവീകരിക്കപ്പെടാനും നമുക്ക് ഇഷ്ടമുള്ള ആളുകളെ മറ്റുചങ്ങാതിമാർക്ക് പരിചയപ്പെടുത്താനും കൂടിയുള്ളതാണ് എന്റെ ഈ ഇടം ......
ZId എന്റെ കുഞ്ഞു ചങ്ങാതിയാണ്, വളരെ സന്തോഷത്തോടുകൂടിയാണ് ഞാനവനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് .....
ഞാൻ പറഞ്ഞില്ലേ ഓർമ്മകളോളം മൂല്യമുള്ള സ്ഥിരനിക്ഷേപങ്ങളൊന്നുമില്ല..
ജീവിതം എന്നത് ഓർമ്മകളാണെന്ന് കരുതാനാണ് എനിക്കിഷ്ടം. സന്തോഷവും സങ്കടവും അഭിമാനവും അപമാനവും പ്രതീക്ഷകളും നിരാശകളുമെല്ലാം നിറഞ്ഞ ഓർമ്മകളുടെ നിമിഷങ്ങളിലാണ് നമ്മൾ ജീവിതത്തിന്റെ നിക്ഷേപം നടത്തുന്നത് ....
നമ്മളോടൊപ്പമുള്ള ഓർമ്മകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രിയതരമാകണം ...
ഒരുപക്ഷേ അവരെക്കാൾ ഓർമ്മകളുടെ ഊന്നുവടി വേണ്ടത് നമുക്കാണ് ......
എന്റെ മനസ്സിന്റെ അകത്തും പുറത്തും ഓർമ്മകളുടെ അസ്ഥിപഞ്ജരമുണ്ട് ,
ആ ഉറപ്പാണ് എന്റെ ജീവിതം ...
സന്തോഷങ്ങളും സങ്കടങ്ങളുമൊന്നും
ഞാൻ മറന്നുപോയിട്ടേയില്ല ....
ഓർമ്മകൾ നഷ്ടപ്പെടാതിരിക്കാൻ കൂടിയാണ് ഞാനിങ്ങനെ ചിലരെ കുറിച്ചൊക്കെ എഴുതിയിടുന്നത് ....
നാഷണൽ ഗെയിംസിൽ സമ്മാനമൊന്നും നേടാനായില്ലെങ്കിലും എന്റേം ZId ന്റെയും ദൽഹി യാത്ര അനുഭവ പൂർണമായിരുന്നു .














അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ