ബ്രൈറ്റ് ബാബുൾ ബ്ലൂ !
ലൈസിനിഡൈ (ബ്ലൂസ്) ഫാമിലിയിലെ ഇത്തിരികുഞ്ഞൻ ശലഭ സ്‌പീഷീസുകളിൽ ചിലതിന്റെ ചിത്രങ്ങളെടുക്കാൻ വലിയ പാടാണ് .. പകൽ പുൽതുമ്പുകളിലും കുഞ്ഞുപൂവുകളിലും 'തുള്ളിപറന്ന്' നടക്കും, ഒരിടത്തും അടങ്ങിയിരിക്കില്ല ...
ഇവിടെ ഇത് തണുപ്പകാലമാണ്. മരുഭൂമിയിൽ നല്ല തണുപ്പ്.
ശലഭങ്ങൾ ശീതരക്തമുള്ള ജീവികളാണ് എന്നറിയാമല്ലോ, അതുകൊണ്ടു തന്നെ ശിശിരകാല രാത്രികളിൽ അവയ്ക്ക് കാര്യമായി അനങ്ങാനൊന്നും പറ്റില്ല ...
ഈ ചിത്രത്തിലുള്ളത് ബ്രൈറ്റ് ബാബുൾ ബ്ലൂ എന്ന വിളിപ്പേരുള്ള ശലഭമാണ് ഇവിടെ ധാരാളമുള്ള ശലഭമാണ് എങ്കിലും ഞാൻ ആദ്യമായാണ് ഇതിനെ കാണുന്നത്
( lifer for me ) .
തണുപ്പിൽ മരവിച്ചിരിക്കുന്നത് കൊണ്ട് സമാധാനമായി കുറച്ച് നല്ല ചിത്രങ്ങൾ എടുക്കാൻ പറ്റി. ചിറക് തുറക്കുമ്പോൾ കാണുന്ന നീല നിറത്തിന്റെ തുണ്ട് മേൽചിറകിനും തലക്കും ഇടയിലായി കാണുന്ന ചിത്രം നോക്കൂ !!
മനോഹരം അല്ലെ ??
പതിയെ തൊട്ടുനോക്കിയപ്പോൾ പൂവിതൾ പൊഴിയുന്ന പോലെ ശലഭം പുൽതുമ്പിൽ നിന്ന് താഴേക്ക് വീണു ..
രാത്രിയുടെ തണുപ്പിൽ അവയ്ക്ക് പറക്കാനൊന്നും പറ്റില്ല ...
പതിയെ പഴയ സ്ഥാനത്ത് തന്നെ എടുത്ത് വച്ച് മടങ്ങി ...
FAMILY : LYCAENIDAE: [Blues]
Common Name : Bright Babul Blue
Species : Azanus Ubaldus
Location : Dubai
Observation Date : 24-12-2023
Link to Facebook Post
Posted on Dec 25, 2023



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ