ഇതാ മറ്റൊരു ശലഭ താരം !!!
ഈസ്റ്റേൺ ബാട്ടോൺ ബ്ലൂ
മേഖലയിലെ അത്യപൂർവ ശലഭമാണ് ഇത് .
ഡിസംബർ മുതൽ , മാർച്ച് വരെയുള്ള ശൈത്യകാലത്ത് റാസ് അൽ ഖൈമ മനിരകളിലെ ചില ചെറിയ പോക്കറ്റുകളിൽ മാത്രം അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഈ ശലഭത്തിന്റെ വളരെ കുറച്ച് ഫോട്ടോഗ്രാഫിക്ക് റെക്കോഡുകൾ മാത്രമേ ഉള്ളൂ ...
ഇന്നലെ സ്റ്റെയർ വെയ്‌സ് ടൂ ഹെവൻ എന്ന യു.എ.ഇ യിലെ ഏറ്റവും ദുർഘടമായ ട്രെയിലിൽ ഹൈക്ക് ചെയ്തിരുന്നു മലമുകളിലെ 1400 മീറ്റർ സമ്മിറ്റ് പോയിന്റിലാണ് ഈ കുഞ്ഞു ശലഭത്തെ കണ്ട് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്.
മറ്റു ബ്ലൂസിനെ പോലെ തന്നെ വളരെ പ്രസരിപ്പോടെ കുഞ്ഞു പൂക്കളിൽ മാറിമാറി ചുറ്റിപറക്കുന്ന ഈ ശലഭം പക്ഷെ ഇച്ചിരി കൂടുതൽ നേരമൊക്കെ ചിറകുകൾ വിരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ..
സാധാരണ ബ്ലൂസിന്റെ ഉൾചിറകിന്റെ ചിത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്. വിശേഷിച്ചും മൊബൈലിൽ ..
ശലഭത്തിന്റെ ഐഡിയും റെയറിറ്റിയും പറഞ്ഞു തന്നത് മേഖലയിലെ ഏറ്റവും പ്രഗദ്ഭനായ നാച്ചുറലിസ്റ്റ് ബിനീഷ് റൂബാസ് Binish Roobas ആണ്.
ഇതിന് മുൻപ് ബിനീഷിനും , എമിറേറ്റ് നാച്ചുറൽ ഹിസ്റ്ററി ചെയർമാൻ ഗാരിക്കും ഈ ശലഭത്തിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട് . അവർ ഈ ശലഭത്തിനെ "Butterflies of the United Arab Emirates Including Northern Oman" എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ നാച്ചുറലിസ്റ്റിൽ ഒമാനും സൗദിയും യു.എ.ഇ യും യെമനുമെല്ലാം ഉൾപ്പെടുന്ന മേഖലയിൽ നിന്ന് രണ്ടേ രണ്ട് ഒബ്ർവേഷൻ മാത്രം !
2017 ബിനീഷ് റൂബാസ്
2023 കിരൺ കണ്ണൻ
Species Name : Pseudophilotes vicrama
Common Name : Eastern Baton Blue
സ്നേഹപൂർവം







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ