Painted Lady (Vanessa cardui)

റാസ്‌ അൽ ഖൈമയിൽ ജബൽ യാനാസ് മലയുടെ മുകളിൽ ഒരു പാറമേൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പ്യൂപ്പയെ Zid ആണ് കണ്ടുപിടിച്ചത് . 'പൈന്റഡ് ലേഡി' എന്ന ശലഭത്തിന്റെ പ്യൂപ്പയാണ് ഇത് ..

Painted Lady (Vanessa cardui)
നിസാര'ക്കാരി' അല്ല ..
വിഖ്യാതരായ മൊണാർക്ക് ശലഭങ്ങളെപോലെ രാജ്യാതിർത്തികൾക്കും ഭൂഖണ്ഡങ്ങൾക്കും അപ്പുറത്തേക്ക് ദേശാടനം നടത്തുന്ന കൂട്ടരാണ് ..
ആവശ്യമായ സാഹചര്യങ്ങളിൽ 12000 കിലോമീറ്ററുകൾ വരെ ദേശാന്തര ഗമനം നടത്താൻ ഈ കൂട്ടർക്ക് കഴിയും! ( കൗതുകകരമായ കാര്യം ഒരൊറ്റ തലമുറ ആയല്ല ദേശാടനം പൂർത്തിയാക്കുക മറിച്ച് പുറപ്പെട്ടയാളുടെ പേരമക്കളോ മക്കളോ ഒക്കെ ആവും )
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഉയർന്ന പ്രദേശങ്ങളിലാണ് പൊതുവെ ഇവരെ സീസണിൽ ധാരാളമായി കാണാറുള്ളത് .
കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പ്യൂപ്പയുടെ ചിത്രം കണ്ട് ഞൊടിയിടയിൽ ID പറഞ്ഞു തന്നത് സാക്ഷാൽ Binish Roobas ആണ്.
യു.എ.ഇ യിലെ ശലഭങ്ങളെ. കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള ബിനീഷ് അനുഭവജ്ഞനായ നാച്ചുറലിസ്റ്റ് ആണ്.

Link to Facebook Post
Posted on Jan 1, 2024


അഭിപ്രായങ്ങള്‍