ഇത് എന്താണെന്ന് അറിയാമോ!!??

ഇത് എന്താണെന്ന് അറിയാമോ !!??

ഇന്നലെ രാത്രി മരുഭൂമിയിൽ ഹെർപ്പിങ്ങിന് പോയപ്പോ കിട്ടിയതാണ് ..... !!
എന്തൊരു ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തലാണെന്നോ !!
തുടർന്ന് വായിക്കുന്നതിന് മുന്നേ ഒന്ന് ആലോചിച്ചുനോക്കൂ ...
കണ്ടുപിടിക്കാൻ പറ്റുന്നുണ്ടോ ?
ആദ്യത്തെ ചിന്തയിൽ വരുന്നത് എന്താണെന്ന് കമന്റ് ചെയ്തിട്ട് തുടർന്ന് വായിക്കൂ , രസകരമായ ചിന്തകൾ നിറയട്ടെ.
ആരുടെയെങ്കിലും ഊഹം ശരിയായോ എന്നും അറിയാമല്ലോ.
ഒരു ക്ലൂ തരാം ഇത് ഒരു ഓർഗാനിക്ക് ഒറിജിൻ ആണ്, അതായത് കല്ലും പറയും ഒന്നുമല്ല .... !
ഇന്നലെ ഞങ്ങളുടെ കൂടെ Emirates Nature- WWF ( World Wildlife Fund) ന്റെ അസോസിയേറ്റ് ഡയറക്ടർ Mr. Andrew Gardner ഉണ്ടായിരുന്നു.
അദ്ദേഹമാണ് ഇതേക്കുറിച്ച് പറഞ്ഞു തന്നത് !
ഇത് ഒട്ടകപക്ഷിയുടെ മുട്ടതോടിന്റെ കഷ്ണങ്ങളാണ് . ഇതിൽ എന്താണിത്ര അത്ഭുതം എന്ന് ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമല്ലേ ?
ഒരു ട്വിസ്റ്റ് ഉണ്ട് ..
ഈ ഇനം ഒട്ടകപക്ഷികൾ ഇന്ന് ഭൂമിയിൽ ഇല്ല ! അറേബ്യൻ ഓസ്‌ട്രിച്ച് (†Struthio camelus syriacus) എന്നയിനം ഈ ഒട്ടകപക്ഷികൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ പാതിയോടെ വംശനാശം സംഭവിച്ചു.
ഇറച്ചിക്കും തൂവലിനും മറ്റുമായി ഇവയെ കൊന്ന് തീർത്തത് മനുഷ്യനാണ് , മരുഭൂമിയിൽ ഓടിക്കാവുന്ന മോട്ടോർ വാഹനങ്ങൾ വന്നതോട് കൂടിയാണ് വേട്ട എളുപ്പമായതും, ഈ സ്പീഷീസിലെ അവസാനത്തെ പക്ഷിയും ചത്ത്‌ തീർന്നതും.
സിറിയ , ജോർദാൻ , സൗദി , ഒമാൻ കുവൈറ്റ് എന്നിങ്ങനെ മിഡിൽ ഈസ്റ്റിലെ ഭൂമേഖലയിൽ മാത്രം ജീവിച്ചിരുന്ന ഓസ്‌ട്രിച്ചുകൾ ആണ് ഇവ.
ഇന്ന് ജീവിക്കുന്ന , നമ്മൾ കാഴ്‌ചബംഗ്ളാവിൽ ഒക്കെ കാണാറുള്ളത് ആഫ്രിക്കൻ ഓസ്‌ട്രിച്ചുകൾ ആണെന്ന് ഓർക്കുക.
ഒരു ഒട്ടകപക്ഷിയും പതിനൊന്ന് കുഞ്ഞുങ്ങളും നടന്നുപോകുന്ന പ്രാചീനമായ ഒരു ശിലാചിത്രം സൗദി അറേബ്യയിൽ ഉണ്ട്.
അവിടെ മാത്രമല്ല , മേഖലയിൽ എമ്പാടും ചരിത്രത്തിലും, ചിത്ര രചനയിലുമെല്ലാം ചത്ത് തീർന്ന ഈ പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളുമുണ്ട്
1928 ൽ ജോർദാൻ ഇറാക്ക് അതിർത്തിമേഖലയിൽ പൈപ്പ്ലൈൻ ജോലിക്കാർ ഈ പക്ഷികളിൽ ഒന്നിനെ വേട്ടയാടിപ്പിടിച്ച് തിന്നതിന്റെ വാർത്തകളുണ്ട്.
ഇവയുടെ മുട്ടയ്ക്ക് വളരെ ഉറപ്പുള്ള പുറംതോടുകളാണ് , വിരിഞ്ഞുപോയ മുട്ടത്തോടുകൾ മരുഭൂമിയിലെ മണൽക്കാറ്റിൽ കുറച്ചൊക്കെ പോളിഷ്ഡ് ആയിട്ടുണ്ടെങ്കിലും വക്രീകൃതമായ വളവുള്ള മുട്ടതോടിന്റെ കഷ്ണങ്ങൾ കയ്യിൽ പിടിച്ചാൽ കൃത്യമായി മനസ്സിലാകും. !!
ഇതിനുമുൻപും മരുഭൂമിയിൽ പലയിടത്തായി ഇത് കണ്ടിട്ടുണ്ടെങ്കിലും അത് വംശനാശം സംഭവിച്ച ഒരു പക്ഷിയുടെ മുട്ടതോടുകൾ ആണെന്ന് അറിയില്ലായിരുന്നു .. !!
മരുഭൂമി എന്തെല്ലാം രഹസ്യങ്ങളാണ് ഇനിയും ഒളിച്ചു വച്ചിരിക്കുന്നത് !!
പാമ്പുകൾക്കും , പല്ലികൾക്കുമൊപ്പം മരുഭൂമിയിൽ ഇനിയീ ഫോസിൽ മുട്ടകളും തിരയണം....
അറിവുകൾ , കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും തെളിമ കൂട്ടുന്നു.
പ്രിയരേ , മനുഷ്യൻ കൊന്നു തീർത്ത ഈ വലിയ പക്ഷിയുടെ കഥ ചങ്ങാതിമാർക്ക് പറഞ്ഞു കൊടുക്കാൻ മറക്കല്ലേ
സ്നേഹപൂർവം : കിരൺ കണ്ണൻ









Link to Facebook Post
Posted on May 11, 2024

അഭിപ്രായങ്ങള്‍