അൾട്രാവയലറ്റ് പ്രകാശത്തിൽ
തിളങ്ങുന്ന പല്ലികൾ ... !!
കഴിഞ്ഞ ദിവസം ഹെർപ്പിങ്ങിനിടയിൽ കണ്ട സൂപ്പർ താരമാണിത്
ഡ്യൂൺ സാന്റ് ഗെക്കോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന "Stenodactylus petrii"
Bernat Burriel-Carranza , Adrian Talavera , Gabriel Mochales-Riano , Sulaiman Al Hashmi , Ahmed Al Busaidi , Johannes Els , Salvador Carranza എന്നീ ഏഴ് ഗവേഷകർ ചേർന്ന് പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന്റെ ശീർഷകം"First record of dermal fluorescence in the desert-adapted Stenodactylus and Trigonodactylus geckos" എന്നാണ്.
ഈ ടൈറ്റിലിൽ പറയുന്ന രണ്ടിനം പല്ലികളുടെയും** യു വി ലൂമിനസൻസ്
1. ഡ്യൂൺ സാന്റ് ഗെക്കോ**
2. അറേബ്യൻ ഷോട്ട് ഫിംഗേഡ് ഗെക്കോ** ആദ്യമായി പഠനപ്രബന്ധമാകുന്നത് മുകളിൽ പറഞ്ഞ പേപ്പറിലൂടെയാണ്.
എന്നുകരുതി ഇവർ ഞങ്ങൾ രാത്രി സഞ്ചാരികൾക്കൊക്കെ അപരിചിതരാണ് എന്ന് അർത്ഥമില്ലട്ടാ.
മുൻപൊരിക്കൽ തേളുകളുടെ U.Vലൂമിനസെൻസിനെ കുറിച്ച് എഴുതിയിട്ടുള്ളത് ഓർമ്മിക്കുന്നുവോ ??
അൾട്രാവയലറ്റ് ടോർച്ചിന്റെ വെളിച്ചത്തിൽ തേളുകളുടെ ശരീരം തിളങ്ങുന്ന പച്ചപ്രകാശം പുറപ്പെടുവിക്കും അതുകൊണ്ട് തന്നെ മണൽ നിറമുള്ള വിഷതേളുകളെ എളുപ്പത്തിൽ കണ്ടുപിടിക്കാനാണ് ഞങ്ങൾ ഹെർപ്പിങ്ങിന് ഇറങ്ങുമ്പോൾ യു വി ടോർച്ച് കയ്യിൽ കരുതാറുള്ളത്.
അക്കൂട്ടത്തിൽ ഈ പല്ലികളിലും, ക്യാമൽ സ്പൈഡറുകളിലുമെല്ലാം ഇങ്ങനെ പ്രകാശിച്ച് കാണാറുണ്ട്.
നമുക്ക് ഇവയെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ.മാത്രമേ തിളങ്ങുന്നത് കാണാനാകൂ എങ്കിലും പല്ലികൾ ഉൾപ്പെടെയുള്ള മറ്റ് ചില ജീവികൾക്ക് ഈ ഫ്ലൂറസൻസ് നഗ്നനേത്രം കൊണ്ട് കാണാനാകും.
പല്ലികൾക്ക് ഓരോന്നിനും പരസ്പരം വ്യതിരിക്തമായി തിരിച്ചറിയാൻ ഈ തിളക്കം സഹായിക്കുന്നുണ്ട് എന്നാണ് ഗവേഷകർ കരുതുന്നത്.
അറേബ്യ, നമ്മുടെ നാട്ടിലേത് പോലെ ബയോഡൈവേഴ്സിറ്റി ഹോട്ടസ്പോട്ട് ഒന്നുമല്ല പക്ഷെ ഇവിടെയുള്ള കുറച്ചു പേരുണ്ടല്ലോ അവര്
മാസ്സാണ് !!
കൊലമാസ്സ് !!




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ