ഇന്ദിരാന ചീരാവാസി !!!
ഒരു കുഞ്ഞൻ തവളയുടെ കൗതുകകരമായ ശാസ്ത്രീയനാമമാണ് ഇത് ..
"ഇന്ദിരാന" എന്ന ജീനസ് ഇന്ത്യ എന്ന ദേശത്തിനോട് ചേർന്ന് നിൽക്കുന്നതാണ് ...
പശ്ചിമഘട്ടത്തിൽ ഇന്ദിരാന ജീനസിലെ അനേകം തവളയിനങ്ങൾ ഉണ്ട് .
ഇനി നമുക്ക് "ചീരാവാസി" എന്താണെന്ന് നോക്കാം ...
ദക്ഷിണ മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തിലെ അമ്പോലി എന്ന കാനന ഗ്രാമത്തിനോട് ചേർന്ന് ചിരവ് എന്നൊരു പ്രദേശമുണ്ട് അവിടെ കണ്ടെത്തിയത് കൊണ്ടാണോ അതോ ചീരകല്ലുകളിൽ ( മറാഠിയിൽ ചീര എന്നാൽ Laterite Stones - ചെങ്കല്ല് ) കണപ്പെടുന്നതു കൊണ്ടാണോ ചീരവാസി എന്ന പേര് വന്നത് എന്നറിയില്ല ....
എന്തായാലും അമ്പത് മില്യൻ വർഷങ്ങളുടെ പരിണാമ ചരിത്രമുള്ള ഇന്ദിരാന ജീനസ്സിൽ ദക്ഷിണ മഹാരാഷട്രയിലെ അമ്പോലി ഘാട്ടിലെ ഇത്തിരിയോളം മാത്രമുള്ള വനമേഖലയിൽ മാത്രം കാണപ്പെടുന്ന ഈ കുഞ്ഞൻ തവളയെ ആദ്യമായി കണ്ടെത്തി സ്പീഷീസ് നിർണ്ണയം നടത്തിയത് ഈ കഴിഞ്ഞ 2014 ൽ മാത്രമാണ് !
മേഖലയിലെ മറ്റ് തവളകളെ പോലെ ഇവയ്ക്കും ചില കൗതുകകരമായ പ്രത്യേകതകൾ ഉണ്ട്.
ഇന്ദിരാന ചീരാവാസിയുടെ മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ (Tadpole) ജലവാസം ആരംഭിക്കുന്നതിന് മുൻപേ കരയിൽ കുറച്ചു ദിവസം ചിലവഴിക്കും ..
'വാൽമാക്രികളുടെ' അസാധാരണമായ ഈയൊരു ഭൗമ ജീവിത ഘട്ടം, ഉഭയജീവികൾക്കിടയിലെ കൗതുകമാണ് !
ഈ പോസ്റ്റിൽ ഞാൻ ഒരു വീഡിയോ ചേർത്തിട്ടുണ്ട് മുഴുവനായി കണ്ടുനോക്കൂ..
സുതാര്യമായ എഗ്ഷെല്ലിനുള്ളിൽ തവളക്കുഞ്ഞ് (embryo) അക്രോബാറ്റിക്സ് കാണിക്കുന്നത് കൗതുകമാണ്.
മാക്രോ ലെൻസിൽ ഇച്ചിരി പണിപ്പെട്ട് എടുത്ത ഫൂട്ടേജ് ആണ് അത്.
Its a rare one !
പതിവ്പോലെ ഈ കുറിപ്പും ചിത്രങ്ങളും ചങ്ങാതിമാരിലേക്ക് എത്തിക്കാൻ മറക്കല്ലേ..
സ്നേഹപൂർവം : കിരൺ കണ്ണൻ
**Indirana chiravasi** Frog!
**Genus**: *Indirana*
**Location**: Amboli Ghat, Southern Maharashtra, Western Ghats
**Observation Date**: August 3, 2024
**Event**: Herpetology field camp organized by Bombay Natural History Society (BNHS)
*Indirana chiravasi* is a fascinating frog species native to the Western Ghats, a biodiversity hotspot in India. This species belongs to the genus *Indirana*, known for its unique blend of aquatic and terrestrial breeding behaviors. Unlike many frogs, *Indirana chiravasi* lays its eggs in moist, terrestrial environments. The tadpoles initially develop on land, showing adaptations for a terrestrial lifestyle before eventually entering nearby water bodies to complete their development. This intermediate reproductive strategy is particularly remarkable among amphibians, highlighting the ecological diversity within the Western Ghats.
Link to Facebook Post
Posted on Aug 11, 2024





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ