മലബാർ ഗ്ലൈഡിങ്ങ് ഫ്രോഗ് !

മലബാർ ഗ്ലൈഡിങ്ങ് ഫ്രോഗ് !

പശ്ചിമ ഘട്ടമലനിരകളിലെ താരമാണ് ഈ തവള ..
തളിർപച്ച നിറം, നീണ്ട് കൊലുന്നനെയുള്ള ആകാരം . വിരലുകൾകിടയിലെ
സ്ഥരബന്ധനം...
നേരിട്ട് കണ്ടപ്പോൾ മനസ്സിൽ അതുവരെ സങ്കല്പിച്ചിരുന്നതിനെക്കാൾ വലിയ തവളയാണല്ലോ എന്ന് അതിശയപ്പെട്ടു !!
കാട്ടിലെ വെള്ളകെട്ടുകൾക്ക് മുകളിൽ ആഞ്ഞു നിൽക്കുന്ന മരച്ചില്ലകകളിലും ഇലപടർപ്പുകളിലും കൂട്ടമായി തന്നെയാണ് ഇവരെ കണ്ടത് .. ബ്രീഡിങ്ങ് സീസണാണ്..
വെള്ളത്തിന് മുകളിൽ ഇലകളിൽ പറ്റിപിടിച്ച് പതപോലെ ഇവയുടെ മുട്ടകൾ തൂങ്ങികിടക്കുന്നു ...
വ്യത്യസ്തമായ ഉയരങ്ങളിൽ ...
പെൺതവള മുട്ടയിട്ടാൽ ആൺതവള മുട്ടയിൽ ബീജനിക്ഷേപം നടത്തും. മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന എഗ് ക്ലസ്റ്ററുകളിൽ വിരിയുംവരേയ്ക്കും ആർദ്രത നിലനിറുത്താൻ ജെല്ലിപോലുള്ള സ്രവം സഹായിക്കുന്നുണ്ട് . .
മുട്ടവിരിയുന്ന കുഞ്ഞുങ്ങൾ നേരെ താഴെയുള്ള വെള്ളത്തിലേക്ക് വീഴും
ഇവയുടെ ബ്രീഡിങ്ങ് മേഖല അതിനാടകീയമായിരുന്നു !!
ഒട്ടനവധി തവളകൾ ! മുട്ടയിടുന്ന പെൺ തവളയെ പറ്റിപ്പിടിച്ച് ധാരാളം ആൺ തവളകൾ മരച്ചില്ലയിൽ തൂങ്ങികിടക്കുന്നു. ...
വേറൊരു ചില്ലയിൽ വാല് ചുറ്റി പിടിച്ച് തലകീഴായി ഇരയെ കാത്തു കിടക്കുന്ന ഒരു മലബാർ പിറ്റ് വൈപ്പർ
...
പെരുമഴ ... !!!
Malabar Gliding Frog
Genus: Rhacophorus
Species: Rhacophorus malabaricus
Location: Amboli Ghat, Southern Maharashtra, Western Ghats
Observation Date: August 1, 2024
Event: Herpetology field camp organized by Bombay Natural History Society (BNHS)
The Malabar Gliding Frog, renowned for its elegance and beauty, is a striking example of arboreal amphibians. Distinguished by its vibrant green coloration and the translucent webbing on its limbs, this species exhibits a remarkable adaptation to its canopy-dwelling lifestyle. The Malabar Gliding Frog possesses specialized toe pads that facilitate its graceful leaps between branches.
A notable aspect of its life cycle is its egg-laying behavior. The female deposits her eggs on the underside of large leaves, which overhang pools of water. The eggs are protected by a gelatinous mass, ensuring they remain hydrated until they hatch. This adaptation is crucial for the development of tadpoles, which eventually descend into the water to complete their metamorphosis.
The Malabar Gliding Frog is relatively abundant in the Western Ghats, though its population is sensitive to habitat changes. Preserving the moist, forested environments and the associated water bodies is vital for the continued survival of this exquisite amphibian.


Link to Facebook Post
Posted on Aug 10, 2024

അഭിപ്രായങ്ങള്‍