അമ്പോലിയിലെ കാടുകളിൽ ഞാൻ കണ്ട ഏറ്റവും മാസ്മരികമായ ദൃശ്യം ഇതായിരുന്നു ...
മലബാറിയൻ പിറ്റ് വൈപ്പർ
അനേകം മലബാർ ഗ്ലൈഡിങ്ങ് ഫ്രോഗുകകളുടെ ബ്രീഡിങ്ങ് അരീനയിൽ വളരെ ക്ഷമയോടെ നിശ്ചലമായി വാൽതുമ്പ് മരത്തിൽ ചുറ്റിമുറുക്കി ഞാന്നു കിടക്കുന്ന ഇവളുടെ ദൃശ്യത്തിനെ 'മജസ്റ്റിക്ക്' എന്ന ഒറ്റവാക്കിൽ പറയാം !
നിശ്ചലം ... ...
ഏതെങ്കിലും ഒരു ഗ്ലൈഡിങ്ങ് ഫ്രോഗ് റേഞ്ചിൽ വന്നാൽ ക്ഷണികമാത്രയിൽ
ചുരുണ്ടിരിക്കുന്ന ശരീരം സ്പ്രിങ്ങ് റിലീസ് പോലെ സ്‌ട്രൈക്ക് ചെയ്ത് ഇരയെ പിടിച്ചെടുക്കും ...
'ഒന്നോർത്തുനോക്കൂ' ,മഴക്കാടുകളിലെ രാത്രി ഹൈക്കിങ്ങിൽ ഇതുപോലെ ഒരെണ്ണം കണ്ണിന് മുന്നിലെ മരച്ചില്ലയിൽ ഞാന്നു കിടക്കുന്നത് !
ക്രൗര്യത്തേക്കാൾ മഴക്കാടുകളിൽ ഇര തേടാൻ വേണ്ടത് നിശ്ചലതയും ക്ഷമയുമാണ് , കണ്ണുകളുടെയും നാസികയുടെയും ഇടയിലായി തലയുടെ ഇരുവശത്തുമുള്ള രണ്ട് കുഴികൾ ( Pits ) താപരശ്മികൾ ( Infrared ) പിടിച്ചെടുക്കാനുള്ളതാണ്...
ഇരയോ ശത്രുവോ അടുത്തെത്തിയാൽ ബോഡി ഹീറ്റ് എളുപ്പത്തിൽ സെൻസ് ചെയ്യാൻ ഈ പാമ്പുകൾക്ക് കഴിയും ..
പിറ്റ് വൈപ്പർ എന്ന പേര് വന്നത് ഈ അവയവത്തിൽ നിന്നാണ് .
അണലി വർഗങ്ങളെപോലെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പാണ് ഇവയും ...
പെണ്ണിനാണ് ആണിനെക്കാൾ വലിപ്പകൂടുതൽ ...
തെളിമയുള്ള പച്ച മുതൽ മോസ് പിടിച്ച കരിംപച്ച മരത്തിന്റെയും തവിട്ട് മരത്തൊലിയുടെയുമെല്ലാം നിറങ്ങളിലും പാറ്റേണിലും ഈ പാമ്പുകളെ കാണപ്പെടും .. ..
മറ്റ് അണലി വര്ഗങ്ങളെക്കാൾ മനുഷ്യന് അപകടം കുറഞ്ഞ പാമ്പാണ് മലബാർ പിറ്റ് വൈപ്പർ ..
കഠിനമായി വേദനിക്കുമെങ്കിലും പൊതുവെ മരണകാരണം ആകാത്ത വിഷം . ആക്രമണ സ്വഭാവം കുറവ്...
റേഞ്ചിൽ എത്തിയാൽ ചെറിയ ഇരകളല്ലെങ്കിൽ പൊതുവെ നിശ്ചലമായി ഒളിഞ്ഞു നിൽക്കുകയോ പിൻ വലിയുകയോ ചെയ്യുന്ന സ്വഭാവം ...
അമ്പോലിയിലെ മൂന്ന് രാത്രികളിലായി കുറഞ്ഞത് ഒരു ഡസൻ ആൺ പിറ്റവൈപ്പർ പാമ്പുകളെ കണ്ടു അവയുടെ ചിത്രങ്ങൾ വേറൊരു പോസ്റ്റ് ആയി ഇടാം ...
ഈ പോസ്റ്റിൽ ഇവളുടെ ചിത്രം മാത്രം മതി !! It's that gracefull ...
__________________________
Malabar Pit Viper
Genus: Trimeresurus
Species: Trimeresurus Malabaricus
Location: Western Ghats, Southern Maharashtra, India
Observation Date: August 1, 2024
Event: Herpetology field camp organized by Bombay Natural History Society (BNHS)
The Malabar pit viper is renowned for its striking arboreal adaptations, including a prehensile tail that aids in gripping branches and a distinctive heat-sensing pit located between the eyes and nostrils. This venomous snake exhibits a variety of color morphs and is primarily nocturnal, using its thermosensitive pits to detect prey in the dark. It has a unique method of ambushing prey by hanging upside down from tree branches, particularly targeting gliding frogs in the canopy. The species is an integral part of its ecosystem, contributing to the balance of predator-prey interactions in the lush forests of the Western Ghats.
Link to Facebook Post
Posted on Aug 11, 2024




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ